കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ആണവ കരാര്‍: യുഎസിന് യുഎഇയുടെ പിന്തുണ

  • By Desk
Google Oneindia Malayalam News

ദുബായ്: ഇറാന്‍ ആണവ കരാറിന്‍ നിന്ന് പിന്‍മാറാനുള്ള അമേരിക്കന്‍ തീരുമാനത്തിന് പിന്തുണയുമായി യു.എ.ഇ രംഗത്തെത്തി. കാലങ്ങളായി മേഖലയിലും അതിനു പുറത്തും ഇറാന്‍ ക്രമവും നാശവും വിതയ്ക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന കുറ്റപ്പെടുത്തി. 2015ലെ ആണവ കരാര്‍ അന്താരാഷ്ട്ര സമൂഹവുമായി മാന്യമായി ഇടപടാനുള്ള അവസരമായിരുന്നു ഇറാന് നല്‍കിയതെന്നും എന്നാല്‍ തങ്ങളുടെ പ്രകോപനപരവും അപകടകരവുമായ നിലപാടുകള്‍ തുടരാനുള്ള ലൈസന്‍സായാണ് അതിനെ അവര്‍ ഉപയോഗിച്ചതെന്നും യു.എ.ഇ ആരോപിച്ചു.

ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ശക്തിപ്പെടുത്തിയും ഹിസ്ബുല്ല, ഹൂതികള്‍ തുടങ്ങിയ ഭീകരവാദ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയും സൈബര്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ചും വിദേശരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടും കപ്പല്‍ സഞ്ചാരത്തിനുള്ള സ്വാതന്ത്ര്യം നിഷേധിച്ചും ഇറാന്‍ അതിന്റെ പഴയ നിലപാടുകള്‍ തുടരുകയാണ്. ഇറാന്റെ ത്തരം മോശമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലും തടയിടുന്നതിനാവശ്യമായ നടപടികളാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും അതിന് എല്ലാ പിന്തുണയും നല്‍കുന്നതായും യു.എ.ഇ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

iran

ഇറാനിയന്‍ സൈന്യമായ ഇന്റര്‍നാഷനല്‍ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിനെ ഭീകരവാദപ്പട്ടികയില്‍ പെടുത്താനുള്ള അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്ന ഇറാന്റെ നീക്കത്തിന് തയിടും. അതിനാല്‍ ഇറാന്‍ ആണവ കരാറിനെതിരേ അമേരിക്ക കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങള്‍ക്കും യു.എ.ഇ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. മേഖലയെ അസ്ഥിരപ്പെടുത്തുകയും ഭീകരവാദം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ഇറാന്റെ നടപടികള്‍ക്കെതിരേ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവന അറിയിച്ചു.

ഒക്ടോബര്‍ 15ന് അമേരിക്കന്‍ കോണ്‍ഗ്രസിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഇറാന്‍ ആണവകരാറിനെതിരേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് സ്വീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ പ്രസ്താവന. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്ക കരാറില്‍ നിന്ന് പിന്തിരിയുന്നത് ശരിയല്ലെന്ന നിലപാട് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇസ്രായേലാണ് അമേരിക്കന്‍ നിലപാടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു രാഷ്ട്രം.

English summary
The United Arab Emirates strongly supports President Donald Trump's new strategy to address the full range of Iran's destructive actions. In a statement released on Friday, the Ministry of Foreign Affairs and International Cooperation said: For too long, the Iranian regime has spread destruction and chaos throughout the region and beyond. The nuclear deal - the Joint Comprehensive Plan of Action (JCPOA) - offered Iran an opportunity to engage responsibly with the international community. Instead, it only emboldened Iran to intensify its provocative and destabilising behaviour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X