ഇന്ത്യ-യുഎഇ വിമാനം അടുത്ത മാസം; ജൂലൈ 7 മുതല്‍ പ്രതീക്ഷ നല്‍കി എമിറേറ്റ്‌സ്
ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇ അടുത്ത മാസം മുതല്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് അനുമതി ലഭിച്ചേക്കും. നിരോധനം ജൂലൈ 6വരെ തുടരുമെന്ന് നേരത്തെ യുഎഇ വ്യോമയാന അതോറിറ്റി അറിയിച്ചിരുന്നു. ആ തീരുമാനം ഇതുവരെ മാറ്റിയിട്ടില്ല. എന്നാല്‍ ഈ സമയ പരിധി കഴിഞ്ഞാല്‍ വിമാന സര്‍വീസ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂലൈ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് ദുബായ് വിമാന കമ്പനിയായ എമിറേറ്റ് അറിയിച്ചത്. എന്നാല്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അവര്‍ സൂചിപ്പിക്കുന്നു. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. എമിറേറ്റ്‌സിന്റെ വെബ് സൈറ്റില്‍ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇന്ത്യന്‍ വിമാനകമ്പനികള്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടില്ല.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് നിര്‍ത്തിവച്ചിട്ട് ഒരു മാസത്തിലധികമായി. ഒട്ടേറെ പ്രവാസികളാണ് യാത്ര സാധിക്കാതെ പ്രയാസപ്പെടുന്നത്. ഇന്ത്യയിലെ കൊറോണ സാഹചര്യം യുഎഇ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യാത്രക്കാരുടെയും വിമാന ജോലിക്കാരുടെയും യുഎഇയുടെയും സുരക്ഷ കണക്കിലെടുത്താണ് തുടര്‍ തീരുമാനങ്ങളുണ്ടാകുക. നിലവില്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങളുടെ വിലക്ക് തുടരും.
സാരിയിൽ ഗ്ലാമറസായി റിച്ച; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications