യുഎഇ ടൈപ്പിംങ് സെന്ററുകളില്‍ നിന്നും വീസാ സേവനങ്ങള്‍ എടുത്തു മാറ്റുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ദുബായ് വീസാ അപേക്ഷകള്‍ക്ക് മാത്രമായി പുതിയ കേന്ദ്രങ്ങള്‍ തുറക്കുന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (എമിഗ്രേഷന്‍) സേവന വിഭാഗമായ അമര്‍ സര്‍വ്വീസിന്റെ ബിസിനസ് സെന്റെര്‍ വഴിയാണ് വകുപ്പിന് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയുക .ആതിന്റെ ആദ്യഘട്ട ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഹൈസിന 4 -ല്‍ ജി ഡി ആര്‍ എഫ് എ ദുബായ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ വിസ അപേക്ഷകള്‍ ടൈപ്പിങ് സെന്ററുകള്‍ വഴി അപേക്ഷിക്കാന്‍ കഴിയില്ല.

സേവനം പൂര്‍ണമായും അമര്‍ ബിസിനസ് സെന്റെര്‍ വഴി മാത്രാമാണ് നല്‍കാന്‍ കഴിയുക എന്ന് വകുപ്പ് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 25 കേന്ദ്രങ്ങളായിരിക്കും ആരംഭിക്കുക. ബാക്കി കേന്ദ്രങ്ങളെല്ലാം നവംബര്‍ ഒന്നിന് മുമ്പ് യാഥാര്‍ഥ്യമാകും. ഇതോടെ ടൈപ്പിങ് സെന്ററുകള്‍ വഴി നടപടി പൂര്‍ത്തികരിക്കാന്‍ കഴിയില്ല. ദുബായില്‍ മാത്രം അറുനൂറോളം ടൈപ്പിങ് സെന്ററുകളാണ് നിലവിലുള്ളത്. ആവശ്യമായ എല്ലാ സേവനങ്ങളും ഒരുസ്ഥലത്തുതന്നെ ലഭ്യമാക്കുകയും അതുവഴി ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം ഉറപ്പുവരുത്തുകയുമാണ് ഇത്തരം കേന്ദ്രങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നും മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു. സര്‍ക്കാരിന്റെ മറ്റ് സേവനങ്ങളും ഇവിടെ ലഭ്യമാവും. അമര്‍ സെന്ററുകള്‍ യാഥാര്‍ഥ്യമാവുന്നതോടെ ആവശ്യക്കാര്‍ വകുപ്പിന്റെ മുഖ്യ ഓഫീസിലോ മറ്റ് കേന്ദ്രങ്ങളിലോ പോകേണ്ടതില്ല. അമര്‍ സെന്ററുകളിലെ സേവനങ്ങള്‍ക്കെല്ലാം നിലവിലുള്ള ഫീസ് മാത്രമേ നല്‍കേണ്ടതുള്ളൂ. ഇന്ന് ടൈപ്പിങ് സെന്ററുകള്‍ ഏറെ തിരക്കേറിയതാണ്.

uae

വേണ്ടത്ര സൗകര്യങ്ങള്‍ പല സ്ഥലത്തുമില്ല. ഇതിന് പരിഹാരം എന്ന നിലയിലാണ് പുതിയ കേന്ദ്രങ്ങള്‍ വരുന്നത്. ഇക്കോണമിക് ഡവലപ്പ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്, ദുബായ് മുനിസിപ്പാലിറ്റി, എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി തുടങ്ങിയവ ഉള്‍പ്പെടെയുള്ള സേവനങ്ങളെല്ലാം ഈ സെന്ററുകളില്‍ ലഭിക്കും. ഒരു ദിവസം രണ്ടായിരം പേര്‍ക്കെങ്കിലും സേവനം നല്‍കാനുള്ള സൗകര്യമാണ് ഇവിടങ്ങളില്‍ ഒരുക്കുന്നത്. താമസ കുടിയേറ്റ വകുപ്പിലെ ജീവനക്കാരും ഇവിടെ ഉണ്ടാകും. കാലത്ത് എട്ട് മണി മുതല്‍ മൂന്നുമണി വരെയായിരിക്കും ഇപ്പോള്‍ പ്രവര്‍ത്തനസമയം. റംസാന്‍ കഴിഞ്ഞാല്‍ രാത്രി എട്ടുമണി വരെ സേവനം ലഭിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

English summary
UAE; Here onwards, no visa services from typing centres
Please Wait while comments are loading...