കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പിള കലാ ആക്കാദമി അവശകലാകാരന്‍മാര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യും

Google Oneindia Malayalam News

ദുബായ്: കേരളത്തിലെ അവശകലാകാരന്‍മാര്‍ക്ക് ഒരു മാസത്തെ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്ന് യുഎഇ കേരള മാപ്പിള കലാ ആക്കാദമി ഭാരവാഹികള്‍ ദുബായില്‍ അറിയിച്ചു. കേരളത്തിലെ നാടന്‍ കലകളെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അവശരായ കലാകാരന്മാര്‍ക്കാണ് അക്കാദമി കിറ്റ് വിതരണം ചെയ്യുക. റമദാന്‍ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഭക്ഷ്യ വിതരണം എല്ലാ മതവിഭാഗങ്ങളിലെ കലാകാരന്മാര്‍ക്കും ലഭിക്കും.

നാടകം, തിരുവാതിര, കഥാപ്രസംഗങ്ങള്‍, മാപ്പിളപാട്ട്, കോല്‍കളി, കാവാലി, പൂരകളി, പരിചമുട്ട് തുടങ്ങിയ കലാമേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അവശരായ കലാകാരന്മാര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുക. ഒപ്പം തന്നെ തീരദേശ മേഖലകളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഒരു മാസത്തെ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്ന് യുഎഇ കേരള മാപ്പിള കലാ ആക്കാദമി ട്രഷര്‍ ദിലീപ് രാജ് പൂവത്തിലും വൈസ് ചെയര്‍മാന്‍ ബഷീര്‍ തിക്കോടിയും പറഞ്ഞു. ഇതിന്റെ വിതരണ ഉദ്ഘാടനം വരും ദിവസത്തില്‍ കേരളത്തില്‍ വെച്ച് നടക്കും.

ramadan

പ്രസിണ്ടന്റ്‌റ് റഫീക്ക് തലശേരി, റഹിം എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രതിഭയുണ്ടായിട്ടും സമൂഹത്തിലെ മുഖ്യധാരയിലെക്ക് എത്തിപ്പെടാത്ത പാവപ്പെട്ട കലാകന്മാരുടെ ഉന്നമനത്തിന് വേണ്ടി വിവിധ ജീവകാരുണ്യ പദ്ധതികളും അവസരങ്ങളും സംഘടന ഒരുക്കുമെന്ന് മുഖ്യരക്ഷാധികാരിയും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കോര്‍പ്പറേറ്റ് ഡയറക്ടറുമായ എ.കെ ഫൈസലും ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ കണ്‍വിനറും നെല്ലറ ഗ്രൂപ്പ് എം.ഡിയുമായ ഷംസുദ്ദീന്‍ നെല്ലറയും പറഞ്ഞു. ഇതിന്റെ ഭാഗമായി ആറു പതിറ്റാണ്ടു കാലം മാപ്പിളപ്പാട്ട് സംഗിത ശാഖയെ ജനകീയമാകാന്‍ ജീവിതം സമര്‍പ്പിച്ച് വരുന്ന ഗായകന്‍ പീര്‍ മുഹമ്മദിനെ സെപ്റ്റംബര്‍ മാസത്തില്‍ ദുബായില്‍ വെച്ച് ആദരിക്കും.

50001 രൂപയും പ്രശസ്തി പത്രവും ഗായകന് ലഭിക്കും. കേരളത്തിലെ അവശകലാകരമാര്‍ക്ക് ആക്കാദമി പ്രഖ്യാപിച്ച പെന്‍ഷന്‍ വിതരണവും ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും. പെന്‍ഷന്‍ പദ്ധതിയുടെ ആദ്യ വര്‍ഷത്തില്‍ 10 പേരെ കണ്ടത്തി ആയിരം രൂപ വീതം മാസത്തില്‍ നല്‍ക്കുന്ന ക്ഷേമ പദ്ധതിയാണിത്. അര്‍ഹതയുള്ള കലാകാരന്മാരെ കണ്ടെത്തുന്നതിന് വിവിധ ജില്ല ഭാരവാഹികളെ യു എ ഇ ചാപ്പ്റ്റര്‍ ചുമതലപ്പെത്തിടുണ്ട്. മണ്‍ മറഞ്ഞു കൊണ്ടിരിക്കുന്ന നാടന്‍ കലാരൂപങ്ങളെ അരങ്ങിലെത്തിക്കുകയും അതിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനും വേണ്ടി ബ്യഹത്തായ പദ്ധതിക്ക് യു എ ഇ കമ്മിറ്റി രൂപം നല്‍കിയിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ സാഹില്‍ ഹാരിസ് പറഞ്ഞു.

യുഎഇ തന്നെ ഏറ്റവും മികച്ച മാപ്പിള കലാസംഘം സംഘടനക്ക് കീഴില്‍ മാപ്പിള കലകളില്‍ പ്രചരണം നടത്തി വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ആലോചന യോഗം ദുബായില്‍ നടന്നു. ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ നെല്ലറ ഷംസുദ്ധിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ചെയര്‍മാന്‍ സി കെ അബ്ദുല്‍ മജീദ് ഉദ്ഘാടനംചെയ്തു. എ കെ ഫൈസല്‍ , ദിലിപ് രാജ് , ബഷീര്‍ തിക്കോടി, ഷാജഹാന്‍ ഒയാസിസ് ,ശബീര്‍ കീഴുര്‍, സുബൈര്‍ വെള്ളിയോട്, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ സാഹില്‍ ഹാരിസ് സ്വാഗതവും അസീസ് മണമ്മല്‍ നന്ദിയും പറഞ്ഞു.

English summary
UAE Kerala Mappila Kala Academy providing free food kit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X