Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ അടിമുടി മാറുന്നു; ഒരു സമയം ഒന്നിലധികം ജോലികള്‍... പ്രവാസികള്‍ക്ക് സന്തോഷം, പുതിയ വിവരങ്ങള്‍

ദുബായ്: യുഎഇ ഒന്നിന് പിറകെ ഒന്നായി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയാണ്. പ്രവാസികള്‍ ഓട്ടേറെയുള്ള ഈ ഗള്‍ഫ് രാജ്യത്തെ ഓരോ മാറ്റവും മലയാളി കുടുംബങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. തൊഴില്‍ നിയമത്തില്‍ സമൂലമായ അഴിച്ചുപണിയാണ് യുഎഇ നടപ്പാക്കുന്നത്. ഒരു സമയം ഒരു ജോലി എന്ന രീതി ഇനി മാറും. ഒരു സമയം ഒന്നിലധികം ജോലികള്‍ ചെയ്യാം. തൊഴില്‍ കരാര്‍ കാലാവധി നീട്ടാനും തീരുമാനിച്ചു. ശമ്പളത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യത ഉറപ്പാക്കും. 15 വയസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും ജോലി ചെയ്യാം.

പുതിയ പരിഷ്‌കാരം വഴി എല്ലാവര്‍ക്കും ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നു എന്ന നേട്ടമുണ്ടെങ്കിലും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അവസരം കുറയും. ഒരാള്‍ തന്നെ ഒന്നിലധികം ജോലി ചെയ്യുമ്പോള്‍ ചിലരുടെ ജോലി അവസരമാണ് നഷ്ടമാകുക. പുതിയ തൊഴില്‍ മാറ്റങ്ങള്‍ ഗള്‍ഫ് സ്വപ്‌നം കാണുന്ന എല്ലാവരും അറിഞ്ഞിരിക്കണം. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഒന്നിലധികം കമ്പനികളില്‍ ഇനി ഒരാള്‍ക്ക് ജോലി ചെയ്യാം. തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമ പ്രകാരമാണ് ഈ മാറ്റം. അടുത്ത വര്‍ഷം ഫെബ്രുവരി 2 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കിട്ടാനുള്ള അവസരം ഇതോടെ ഇല്ലാതാകുമെങ്കിലും കഴിവുള്ള വ്യക്തികള്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നിടുകയാണ് ചെയ്യുന്നത്.

2

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് പാര്‍ട്ട് ടൈം, താല്‍ക്കാലികം, ഫ്‌ളക്‌സിബിള്‍ എന്നീ മൂന്ന് ഗണത്തില്‍ ഇനി ജോലി ചെയ്യാന്‍ സാധിക്കും. സാധാരണ ചെയ്യുന്ന പോലെ ഒരു മുതലാളിക്ക് കീഴില്‍ കരാര്‍ പ്രകാരമുള്ള ഒരു ജോലി എന്നത് നിലനിര്‍ത്തി കൊണ്ടുതന്നെയാണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

3

വിവിധ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ ഏതെങ്കിലും ഒരു ജോലിയില്‍ മാത്രം സമയം കളയേണ്ട ആവശ്യം ഇനിയില്ല. താല്‍പ്പര്യമുള്ളതും അറിയുന്നതുമായ ജോലികള്‍ പാര്‍ട്ട് ടൈം ആയി ചെയ്യാന്‍ സാധിക്കുമെന്നതാണ് പുതിയ നിയമത്തിന്റെ സവിശേഷത. ദിവസങ്ങളോ മണിക്കൂറുകളോ നിശ്ചയിച്ച് വിവിധ ഉടമകള്‍ക്ക് കീഴില്‍ ഇനി ജോലി ചെയ്യാന്‍ സാധിക്കും.

4

നിശ്ചിത കാലത്തേക്ക് പ്രത്യേക കരാറുണ്ടാക്കി ജോലി ചെയ്യാന്‍ സാധിക്കുന്നതാണ് താല്‍ക്കാലിക ജോലി. പ്രൊജക്ട് അടിസ്ഥാനമാക്കിയുള്ള ജോലികളും ഇതില്‍പ്പെടും. വിവിധ തൊഴിലുകള്‍ ഏറ്റെടുക്കാനും സ്ഥിരം ജോലിയുടെ സമയം ക്രമീകരിച്ച് അവ ചെയ്തു തീര്‍ക്കാനും സാധിക്കുന്നതാണ് ഫ്‌ളക്‌സിബിള്‍ ജോലി. ദിവസങ്ങളും മണിക്കൂറുകളും കണക്കാക്കി ജോലി ചെയ്യാമെന്നതാണ് പ്രത്യേകത. ഒരു ജോലിയില്‍ തന്നെ തുടര്‍ന്ന് മടുപ്പ് അനുഭവപ്പെടുന്നവര്‍ക്കും നേട്ടമാണിത്.

5

ചെറിയ ജോലികള്‍ക്ക് മുഴുവന്‍ സമയം ജോലിക്കാരെ വയ്ക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ ഉടമകള്‍ക്ക് സാധിക്കുന്നു എന്നതും നിയമത്തിന്റെ മറ്റൊരു നേട്ടമാണ്. 15 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യാം. പക്ഷേ, ഒരു മണിക്കൂര്‍ ഇടവേള ഉള്‍പ്പെടെ ആറ് മണിക്കൂറാകും ഇവരുടെ ജോലി സമയം. രാത്രി ഷിഫ്റ്റില്‍ ഇവരെ ജോലിക്ക് വയ്ക്കാന്‍ പാടില്ല. രക്ഷിതാവിന്റെ സമ്മതം ലഭിക്കുകയും വേണം.

മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍

6

രണ്ടുവര്‍ഷത്തെ തൊഴില്‍ കരാര്‍ കാലാവധി മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തി. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി എന്നതിന് പകരം മൂന്ന് ദിവസമെടുത്ത് പൂര്‍ത്തിയാക്കാനും ഇനി അവസരമുണ്ട്. രണ്ടുപേര്‍ക്ക് ഒരു ജോലി ചെയ്യാം. വേതരം വീതംവയ്ക്കുകയുമാകാം. ഇതെല്ലാം പ്രത്യേകം കരാറുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നടക്കൂ.

7

ആഴ്ചയില്‍ ഒരു അവധി കിട്ടും. ബന്ധുക്കള്‍ മരിച്ചാല്‍ മൂന്ന് മതുല്‍ 5 ദിവസം വരെ അവധി ലഭിക്കും. പ്രസവ അവധി 60 ദിവസമാക്കാം. 45 ദിവസം മുഴുവന്‍ ശമ്പളത്തോടെയാകും അവധി. ബാക്കി പകുതി ശമ്പളത്തോടെയും. കുട്ടികളുടെ ചികില്‍സയ്ക്ക് വേണ്ടി 60 ദിവസം വരെ അവധിയെടുക്കാം. ഇതില്‍ 30 ദിവസം ശമ്പളം ലഭിക്കും. തൊഴിലാളികള്‍ക്കിടയില്‍ വിവേചനം പാടില്ല. ഒരു ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം ജോലി ചെയ്യിപ്പിക്കരുത് എന്നും നിയമം അനുശാസിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+