കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യമെടുത്ത ലോട്ടറി തന്നെ അടിച്ചു; 33 കോടി രൂപ!! നാട്ടിലെ വീട് പുതുക്കി പണിയുമെന്ന് അജയ്

Google Oneindia Malayalam News

ദുബായ്: ഭാഗ്യം കൊണ്ടുള്ള കളിയാണ് ലോട്ടറി. കിട്ടിയാല്‍ കിട്ടി എന്ന മട്ടിലാണ് മിക്കവരും ലോട്ടറി എടുക്കുക. ഒരുപക്ഷേ അടിച്ചാലോ എന്നാകും ചിന്ത. ലോട്ടറിയുടെ ഏറ്റവും നല്ല ആവിഷ്‌കാരം കിലുക്കം എന്ന സിനിമയിലാണ് മലയാളികള്‍ കണ്ടത്. കിട്ടുണ്ണിക്ക് ലോട്ടറി അടിക്കുന്ന സീന്‍ ആരെയും കുടുകുടാ ചിരിപ്പിക്കും. എന്നാല്‍ ഇത് കിട്ടുണ്ണിയെ പോലെ പറ്റിക്കല്‍ ലോട്ടറിയല്ല. ശരിക്കും അടിച്ചിരിക്കുന്നു 33 കോടി രൂപ.

യുഎഇയില്‍ ഡ്രൈവര്‍ ജോലി ചെയ്യുന്ന അജയ് ഒഗുല എന്ന 31കാരനാണ് ലോട്ടറി അടിച്ചത്. ഹൈദരാബാദുകാരനായ ഇദ്ദേഹത്തിന് ഭാഗ്യം വന്ന കഥ പ്രവാസ ലോകത്ത് ചര്‍ച്ചയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

15 ദശലക്ഷം ദിര്‍ഹമാണ് ലോട്ടറി തുക. ഏകദേശം 33 കോടി ഇന്ത്യന്‍ രൂപ. ഒരു ജ്വല്ലറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് അജയ്. എമിറേറ്റ്‌സ് ഡ്രോ ഈസി 6 ന്റെ രണ്ടു ടിക്കറ്റാണ് അജയ് വാങ്ങിയിരുന്നത്. ആദ്യമായിട്ടാണ് അജയ് ഈ ടിക്കറ്റ് എടുക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യത്തെ ടിക്കറ്റില്‍ തന്നെ ഭാഗ്യം വന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

2

നാല് വര്‍ഷം മുമ്പാണ് അജയ് യുഎഇയില്‍ ജോലി തേടിയെത്തിയത്. തന്റെ മുതലാളിയുടെ ഉപദേശ പ്രകാരമാണ് എമിറേറ്റ്‌സ് ഡ്രോ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതെന്ന് അജയ് പറയുന്നു. പണം അനാവശ്യമായി കളയരുതെന്നും മുതലാളി ഉപദേശിച്ചിരുന്നു. മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉടനെ രണ്ടു ലോട്ടറി ടിക്കറ്റ് വാങ്ങുകയായിരുന്നുവെന്ന് അജയ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

3

നാട്ടില്‍ പഴയ വീടാണുള്ളത്. അത് പുതുക്കി പണിയണം എന്ന് അജയ്ക്ക് ആഗ്രഹമുണ്ട്. അമ്മയും രണ്ടു സഹോദരങ്ങളുമാണ് അജയ്ക്കുള്ളത്. ഇദ്ദേഹം മൂത്തമകനാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തങ്ങളും ഏറെയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയ വേളയിലാണ് ലോട്ടറി അടിച്ച മെയില്‍ വന്നതെന്ന് അജയ് വിശദീകരിച്ചു.

4

നിങ്ങള്‍ക്ക് ലോട്ടറി അടിച്ചിട്ടുണ്ട് എന്ന മെയില്‍ വന്നപ്പോള്‍ ചെറിയ തുകയാകും എന്നാണ് കരുതിയത്. മെയില്‍ മുഴുവനായി വായിച്ചപ്പോഴാണ് വന്‍തുക അടിച്ചുവെന്ന് മനസിലായത്. തനിക്ക് വിശ്വസിക്കാനായില്ലെന്നും അജയ് പറയുന്നു. വീട്ടുകാരെ ദുബായിലേക്ക് കൊണ്ടുവരാനാണ് അജയുടെ തീരുമാനം. ശേഷം നാട്ടിലെ വീട് പുതുക്കി പണിയും. എന്നിട്ട് കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരും.

5

നാട്ടിലൊരു നിര്‍മാണ കമ്പനി തുടങ്ങാനും അജയ്ക്ക് പദ്ധതിയുണ്ട്. നാട്ടില്‍ വരുമാന മാര്‍ഗം കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ജനങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നതാണ് എമിറേറ്റ്‌സ് ഡ്രോ എന്ന് മാനേജിങ് പാര്‍ട്ണര്‍ മുഹമ്മദ് ബെഹ്‌റൂസിയന്‍ അലവാധി പറഞ്ഞു. ഇനിയുള്ള അജയുടെ ജീവിതം പൂര്‍ണമായും വ്യത്യസ്തമാകുമെന്നും അദ്ദേഹം ആശംസിച്ചു.

6

പണം തേടിയാണ് പ്രവാസികള്‍ അറേബ്യയിലെത്തുന്നത്. വന്നവരെ വെറുംകൈയ്യോടെ ആ മരുഭൂമി വിട്ടിട്ടുമില്ല. ഇവിടെ എത്തി വര്‍ഷങ്ങള്‍ കൊണ്ട് ജീവിതം മാറിയവര്‍ നിരവധിയാണ്. എന്നാല്‍ മറിച്ച് അനുഭവമുള്ളവരും നിരവധി. മരുഭൂമിയിലെ പച്ചപ്പ് തേടിയെത്തിയ അജയിയെ പോലുള്ള നിരവധി പ്രവാസികള്‍ യുഎഇയിലും മറ്റു വിദേശരാജ്യങ്ങളിലുമുണ്ട്.

മെസ്സി, ആ ബിഷ്ത് എനിക്ക് തരൂ... 10 ലക്ഷം ഡോളര്‍ തരാം; ഖത്തര്‍ അമീര്‍ ധരിപ്പിച്ച വസ്ത്രത്തിന് ആവശ്യംമെസ്സി, ആ ബിഷ്ത് എനിക്ക് തരൂ... 10 ലക്ഷം ഡോളര്‍ തരാം; ഖത്തര്‍ അമീര്‍ ധരിപ്പിച്ച വസ്ത്രത്തിന് ആവശ്യം

English summary
UAE News: Indian Expat Driver Ajay Plans to Built Grand House After Win 33 Crore Lottery in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X