കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ ശ്രദ്ധിക്കുക!! യുഎഇ നിയമം അടിമുടി മാറി; അമുസ്ലിങ്ങള്‍ക്ക് വിവാഹത്തിന് ശരീഅഃ വേണ്ട

അമുസ്ലിങ്ങളുടെ വിവാഹം, വിവാഹ മോചനം, മക്കളുടെ ഉടമസ്ഥത, വിവാഹ പ്രായം തുടങ്ങിയ കാര്യങ്ങളെല്ലാം വിശദീകരിക്കുന്നതാണ് പുതിയ നിയമം.

Google Oneindia Malayalam News

ദുബായ്: ഫെബ്രുവരി ഒന്ന് മുതല്‍ യുഎഇയിലെ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നിരിക്കുകയാണ്. യുഎഇയില്‍ താമസിക്കുന്ന അമുസ്ലിങ്ങളായ പ്രവാസികളെ ബാധിക്കുന്ന നിയമത്തിലാണ് മാറ്റം. നേരത്തെ രാജ്യത്തെ മുഴുവന്‍ കാര്യങ്ങളിലും ഒരു നിയമം അടിസ്ഥാനമാക്കിയായിരുന്നു നടപടികള്‍. ഇസ്ലാമിക ശരീഅ നിയമമായിരുന്നു അടിസ്ഥാനമാക്കിയത്.

എന്നാല്‍ വിദേശികളെ കൂടി പരിഗണിച്ചിരിക്കുകയാണ് യുഎഇ ഭരണകൂടം. വ്യക്തിപരമായ കാര്യങ്ങളില്‍ അവരുടെ മതപരമായതും മാതൃരാജ്യത്തെതിനും സമാനമായ നിയമങ്ങള്‍ക്കാണ് ഇനി പ്രധാന പരിഗണന നല്‍കുക. വിശദാംശങ്ങള്‍ ഇങ്ങനെ...

ഈ നിയമത്തിലാണ് മാറ്റം

ഈ നിയമത്തിലാണ് മാറ്റം

യുഎഇയിലെ അമുസ്ലിങ്ങളെ ബാധിക്കുന്ന ഫെഡറല്‍ പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ ആണ് പുതിയതായി നിലവില്‍ വന്നിരിക്കുന്നത്. ഈ നിയമത്തിന് 2021ല്‍ അംഗീകാരം കിട്ടിയിരുന്നു എങ്കിലും എല്ലാ എമിറേറ്റ്‌സിലും നിലവില്‍ വരുന്നത് ഫെബ്രുവരി ഒന്ന് മുതലാണ്. വിവാഹം, വിവാഹ മോചനം, കുട്ടികളുടെ അവകാശം, പാരമ്പര്യ സ്വത്ത് തുടങ്ങി വ്യക്തിയെ ബാധിക്കുന്ന നിയമത്തിലാണ് മാറ്റം.

ശരീഅ നിയമം

ശരീഅ നിയമം

യുഎഇയിലെ വ്യക്തി നിയമസങ്ങള്‍ ശരീഅ നിയമത്തിന് അടിസ്ഥാനമാക്കിയായിരുന്നു. ഇനി മുതല്‍ അമുസ്ലികളായ പ്രവാസികള്‍ക്ക് ഇതില്‍ ഇളവുണ്ടാകും. അവരുടെ മാതൃരാജ്യത്തെ നിയമത്തിന് സമാനമായ രീതിയിലാകും പ്രവാസി അമുസ്ലിങ്ങള്‍ യുഎഇയിലും നിയമനടപടികള്‍ നേരിടേണ്ടത്. അബുദാബി 2021ല്‍ തന്നെ ഈ തീരുമാനം എടുത്തിരുന്നു എങ്കിലും ഇപ്പോള്‍ മറ്റു എമിറേറ്റ്‌സുകളിലേക്കും ബാധകമായിരിക്കുകയാണ്.

ചില പ്രവാസികള്‍ ചെയ്തിരുന്നത്

ചില പ്രവാസികള്‍ ചെയ്തിരുന്നത്

വിവാഹ മോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശരീഅ നിയമം എല്ലാവരും പാലിക്കണം എന്നതായിരുന്നു യുഎഇയില്‍ ഇതുവരെയുള്ള നിയമം. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം ഇത് ബാധകമായിരുന്നു. അതുകൊണ്ടുതന്നെ പല പ്രവാസികള്‍ വ്യക്തിപരമായ കേസുകളില്‍ യുഎഇക്ക് പുറത്തുവച്ച് പരിഹാരം കാണുകയാണ് ചെയ്തിരുന്നത്.

അവിവാഹിതരുടെ താമസം

അവിവാഹിതരുടെ താമസം

ദമ്പതികള്‍ അല്ലാത്തവര്‍ ഒരുമിച്ച് താമസിക്കുന്നതും ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നതും യുഎഇയില്‍ കുറ്റകരമായിരുന്നു. 2020ലാണ് ഇതില്‍ മാറ്റം വന്നത്. ഇത്തരത്തിലുള്ള ഒരുമിച്ച് താമസം ഇപ്പോള്‍ യുഎഇയില്‍ കുറ്റകരമല്ല. മാത്രമല്ല, മറ്റു പല ഇളവുകളും യുഎഇ ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തു. വിവാഹം, വിവാഹ മോചനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇനി ശരീഅ നിയമം അമുസ്ലിങ്ങള്‍ പാലിക്കേണ്ടതില്ല.

എപ്പോള്‍ വിവാഹിതരാകാം

എപ്പോള്‍ വിവാഹിതരാകാം

സ്ത്രീയും പുരുഷനും 21 വയസ് തികഞ്ഞവരാണെങ്കില്‍ ഇനി രക്ഷിതാക്കളുടെ അനുമതിയില്ലാതെ തന്നെ വിവാഹിതരാകാന്‍ സാധിക്കും. നേരത്തെ ഒന്നിലധികം പുരുഷ സാക്ഷികള്‍ ആവശ്യമായിരുന്നു. ഇനി അതിന്റെ ആവശ്യമില്ല. ഭാര്യയ്ക്കും ഭര്‍ത്താവിനും സമ്മതമായാല്‍ മതിയാകും. ജഡ്ജിക്ക് മുമ്പില്‍ ഇരുവരും സമ്മത പത്രം ഒപ്പിട്ട് നല്‍കണം.

വിവാഹ മോചനം

വിവാഹ മോചനം

വിവാഹ മോചനത്തിന് ദമ്പതികള്‍ തമ്മില്‍ ധാരണയായാല്‍ നിയമ നടപടികള്‍ ആരംഭിക്കാം. ഏതെങ്കിലും ഒരാള്‍ വിവാഹ മോചനത്തിന് തയ്യാറായാലും മതിയാകും. എന്നാല്‍ കൃത്യമായ കാരണം ആവശ്യമാണ്. കാരണം തെളിയിക്കുകയും വേണം. നേരത്തെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കും കുടുംബ കൗണ്‍സലിങിനും അവസരം നല്‍കുമായിരുന്നു. ഭാര്യയുടെ പ്രായം, ഇരുവരുടെയും സാമ്പത്തിക ശേഷി എന്നിവയെല്ലാം പരിഗണിച്ചാണ് തുടര്‍ തീരുമാനങ്ങളുണ്ടാകുക.

മൂന്ന് പ്രവാസികള്‍ക്ക് മഹ്‌സൂസ് ലോട്ടറി; അടിച്ചത് ഒരു ലക്ഷം ദിര്‍ഹം, യുഎഇ വിടുമെന്ന് മൂവരും...മൂന്ന് പ്രവാസികള്‍ക്ക് മഹ്‌സൂസ് ലോട്ടറി; അടിച്ചത് ഒരു ലക്ഷം ദിര്‍ഹം, യുഎഇ വിടുമെന്ന് മൂവരും...

കുട്ടികളുടെ കാര്യത്തിലെ തര്‍ക്കം

കുട്ടികളുടെ കാര്യത്തിലെ തര്‍ക്കം

ഒരു പുരുഷന്‍ സാക്ഷി പറയുന്ന അതേ പരിഗണന തന്നെ ഒരു സ്ത്രീ സാക്ഷി പറയുമ്പോഴും കിട്ടും. വിവാഹ മോചന ശേഷം മക്കളുടെ രക്ഷാകര്‍തൃ തര്‍ക്കമില്ലെങ്കില്‍ രണ്ടുപേര്‍ക്കും തുല്യമായ രീതിയില്‍ അനുമതി നല്‍കും. കുട്ടിക്ക് 18 വയസ് തികഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ തീരുമാനം എടുക്കാനും അനുമതിയുണ്ടാകും. എന്നാല്‍ മക്കളുടെ കാര്യത്തില്‍ ദമ്പതികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ കോടതിയാകും അനിയോജ്യമായ തീരുമാനം എടുക്കുക.

കുതിച്ചുയര്‍ന്ന് സ്വര്‍ണവില!! ഒറ്റയടിക്ക് 480 രൂപ കൂടി... 24 മണിക്കൂറിനിടെ 880 രൂപ വര്‍ധിച്ചുകുതിച്ചുയര്‍ന്ന് സ്വര്‍ണവില!! ഒറ്റയടിക്ക് 480 രൂപ കൂടി... 24 മണിക്കൂറിനിടെ 880 രൂപ വര്‍ധിച്ചു

English summary
UAE News: Non-Muslim Residents Consider With New Law On Marriage, Divorce, Child Custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X