പ്രസംഗത്തിലൊതുങ്ങുന്ന പ്രവാസി ഭാരതീയ ദിവസ് കൊണ്ട് ഒന്നും നേടാനില്ല ആസാദ് മൂപ്പന്‍
ദുബായ്: കാലങ്ങളായി നടന്നുവരുന്ന പരിപാടിയുടെ തുടര്‍ച്ചയെന്നോണം വര്‍ഷം തോറും ഏതാനും ചിലര്‍ ഒരിടത്ത് ഒത്തുകൂടുന്ന പരിപാടിയായി പ്രവാസി ഭാരതീയ ദിവസ് മാറിയെന്നും ഇത് വെറുമൊരു ചടങ്ങ് മാത്രമായി തുടരുന്നതില്‍ കാര്യമില്ലെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും എംഡിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. ആധുനിക ടെക്‌നോളജി ഇത്രയും വളര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ക്രിയാത്മകമായും ശാസ്ത്രീയമായും ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന സാഹചര്യം നിലവില്‍ വരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ചര്‍ച്ച ചെയ്തതു കൊണ്ടു തീരുന്ന ഒന്നല്ല. എന്നിട്ടും അത് രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം മതിയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കുന്നില്ല. കുറെ ആളുകള്‍ സമ്മേളിക്കുന്ന വേദിയില്‍ എല്ലാ പ്രശ്‌നങ്ങളും കടലാസില്‍ എഴുതി വായിച്ചത് കൊണ്ടു കാര്യമില്ല. തുടര്‍ നടപടികളെ കുറിച്ചറിയാന്‍ പ്രശ്‌നം ശ്രദ്ദയില്‍പ്പെടുത്തിയവര്‍ക്കോ പൊതുജനങ്ങള്‍ക്കോ അറിയാന്‍ സാധിക്കുന്നില്ലെന്നും, കുറെ പ്രശ്‌നങ്ങള്‍ ഒരുമിച്ച് കൊണ്ടുവന്ന് ഒരു പ്രശ്‌നത്തിനും യഥാര്‍ത പരിഹാരം കണ്ടെത്താന്‍ കഴിയാത്തതും പ്രശ്‌നങ്ങള്‍ നീണ്ടു പോകാന്‍ കാരണമാകുന്നതായി ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.

പകരം സമ്മേളനത്തിന്റെ ഒന്നോ രണ്ടോ മാസം മുമ്പ് എംബസി മുഖാന്തരമോ പ്രതേക വെബ്‌സൈറ്റ് മുഖാന്തരമോ പ്രവാസി പ്രശ്‌നങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച് അതില്‍ നിന്നും വിദഗ്ധ സമിതി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന പ്രശ്‌നങ്ങളില്‍ സജീവ ചര്‍ച്ചകളും പ്രശ്‌ന പരിഹാര മാര്‍ഗങ്ങളും സ്വീകരിക്കുന്നതായിരിക്കും ഏറ്റവും അനുയോജ്യമായ രീതിയെന്നും മൂപ്പന്‍ നിര്‍ദേശിക്കുന്നു. ചര്‍ച്ചകളെ കുറിച്ചും സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതെ വെബ്‌സൈറ്റ് മുഖാന്തരം പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയാണെങ്കില്‍ അത്തരം സമ്മേളനചര്‍ച്ചകള്‍ കൊണ്ടു സാധാരണക്കാരായ പ്രവാസികള്‍ക്ക് ഗുണമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ അവരുടെ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വലിയ ബാധ്യതകളില്‍പ്പെടുന്നത് പലപ്പോഴും ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരക്കാര്‍ക്ക് ഒരു നിശ്ചിത തുക അവരുടെ പ്രവാസ ജീവിതത്തിനിടയില്‍ പ്രീമിയം ഏര്‍പ്പെടുത്തി തിരിച്ചു നാട്ടിലെത്തിയാല്‍ മികച്ച ആരോഗ്യ പരിരക്ഷ ലഭിക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്കു വേണ്ട നിര്‍ദേശവും ആസാദ് മൂപ്പന്‍ മുന്നോട്ട് വെക്കുന്നു.
ഇതിനായുള്ള രൂപരേഖ സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. കൂടാതെ പാവപ്പെട്ട രോഗികള്‍ക്ക് കാന്‍സര്‍ റേഡിയേഷനുള്ള സൗജന്യ സംവിധാനം ഡോ.മൂപ്പന്‍സ് ഫൗണ്ടേഷനു കീഴില്‍ വയനാട് മെഡിക്കല്‍ കൊളജില്‍ എര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 10 കോടി രൂപ ചിലവഴിച്ച് ഏര്‍പ്പെടുത്തുന്ന പദ്ധതി ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും 50 ശതമാനം രോഗികള്‍ക്കും തികച്ചും സൗജന്യമായി പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.












Click it and Unblock the Notifications