കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈഖ് മുഹമ്മദ് മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും പാവങ്ങള്‍ക്ക് ആശ്രയമാണ്

Google Oneindia Malayalam News

ദുബായ് : തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ നാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന എത്രയോ ജന്മങ്ങള്‍. പിതാവിനെ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുരുന്നുകള്‍. ഈ കുരുന്നുകള്‍ക്ക് തങ്ങളുടെ ആഗ്രഹങ്ങളും സന്തോഷവും സഫലീകരിച്ച് നല്‍കുകയാണ് ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ ഭാര്യ. പൂമാലയിടലും ആശംസാ പ്രസംഗങ്ങളും ഇല്ലാത്ത കര്‍മ്മോജ്ജ്വലമായ പരിപാടി കഴിഞ്ഞ ദിവസം ദുബായ് സാബീല്‍ പാര്‍ക്കില്‍ അരങ്ങേറി. യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പത്‌നി ശൈഖാ ഹിന്ദ് മക്തും ബിന്‍ ജുമാ അല്‍ മക്തുമിന് അനാഥ ബാല്യങ്ങളുടെ സ്‌നേഹാദരമായിരുന്നു ചടങ്ങ്.

ശൈഖാ ഹിന്ദ് മക്തും ബിന്‍ ജുമാ അല്‍ മക്തുമിന്റെ നേരിട്ടുള്ള സംരക്ഷണത്തില്‍ കഴിയുന്ന 250 ലധികം അനാഥ കുട്ടികളാണ് തങ്ങളുടെ മാതാവിനോടുള്ള നന്ദി ദിനത്തില്‍ സ്‌നേഹാദരവ് നല്‍കിയത്. ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ദാര്‍ അല്‍ ബെര്‍ സൊസൈറ്റിയാണ് സാബീല്‍ പാര്‍ക്കില്‍ മാത്യകാപരമായ ചടങ്ങ് സംഘടിപ്പിച്ചത്.

dubai-2

ഇതു 6 ാം തവണയാണ് ദാര്‍ അല്‍ ബെര്‍ സൊസൈറ്റി ഇത്തരത്തില്‍ സ്‌നേഹ പ്രകടന ദിനം സംഘടിപ്പിക്കുന്നത്. ശൈഖാ ഹിന്ദ് മക്തും ബിന്‍ ജുമാ അല്‍ മക്തുമിന്റെ സംരക്ഷണത്തില്‍ പതിനായിരക്കണക്കിന് അനാഥകളാണ് രാജ്യത്തിന് അകത്തും പുറത്തും കഴിയുന്നത്. ഇവരുടെ വിദ്യാഭ്യാസം, ജീവിത ചിലവുകള്‍, താമസം അടക്കമുള്ള എല്ലാം കാര്യങ്ങളും നിര്‍വഹിക്കുന്നത് ശൈഖാ ഹിന്ദ് മക്തും ബിന്‍ ജുമാ അല്‍ മക്തുമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്.

യുഎഇ ക്ക് പുറത്ത് 52 രാജ്യങ്ങളില്‍ നിന്ന് ഏതാണ്ട് 34,000 ലധികം കുട്ടിക്കളുടെ സംരക്ഷണ ചുമതലയും വഹിക്കുന്നുണ്ട് ദാര്‍ അല്‍ ബെര്‍ സൊസൈറ്റി. 1978 ലാണ് ദാര്‍ അല്‍ ബെര്‍ സൊസൈറ്റി നിലവില്‍ വന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ കരുണ്യ പ്രവര്‍ത്തനം സജീവമാണ്.

dubai-1

ദുബായ് ശൈഖ് സായിദ് റോഡിലെ അല്‍ മനാറയിലാണ് ദാര്‍ അല്‍ ബെര്‍ സൊസൈറ്റിയുടെ പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബാര്‍ദുബൈ, നാദുല്‍ അല്‍ഹമര്‍, ജുമൈറ, തുടങ്ങിയ സ്ഥലങ്ങളിലും ദാര്‍ അല്‍ ബെര്‍ സൊസൈറ്റിക്ക് ശാഖകളുണ്ട്. കൂടാതെ റാസല്‍ഖൈമ, അജ്മാന്‍ തുടങ്ങിയ എമിറേറ്റുകളിലും ഇവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നു.

റംസാന്‍ മാസത്തിലാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം കുടുതല്‍ സജീവമാക്കുന്നത്. റംസാനിലാണ് ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള അനാഥകളുടെ സംരക്ഷണ ചുമതല ഇവരേറ്റുടുക്കുന്നത്. 18 വയസ് വരെ അവരുടെ എല്ലാം സംരക്ഷണവും വഹിച്ച് സമൂഹത്തില്‍ ഇവരെ ഉന്നതാരാക്കുന്നു. തുടര്‍ന്ന് ഇവരുടെ താല്‍പര്യ പ്രകാരം തുടര്‍ മേഖലയിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്യുന്നു. ദാര്‍ അല്‍ ബെര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിന് എല്ലാ റമളാന്‍ മാസത്തിലും ശൈഖാ ഹിന്ദ് മക്തും ബിന്‍ ജുമാ അല്‍ മക്തുമിന്റെ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു .

dubai

പരിപാടിയില്‍ പങ്കെടുത്ത അനാഥരായ കുട്ടികള്‍ മാതാവായി കരുതുന്നത് ശൈഖാ ഹിന്ദ് മക്തും ബിന്‍ ജുമാ അല്‍ മക്തുമിനെയാണ്. അത് കൊണ്ട് തന്നെ തങ്ങള്‍ക്ക് ഇവര്‍ നല്‍കി വരുന്ന മഹത്തായ സേവനത്തിന് തിരിച്ച് നന്ദി പ്രകടിക്കണ്ടതുണ്ടെന്ന് പരിപാടിക്ക് എത്തിയവര്‍ അഭിപ്രയാപ്പെട്ടു. രാവിലെ 11 മണിക്ക് തുങ്ങിയ ചടങ്ങ് രാത്രി 9 മണി വരെ നീണ്ടു. കൂട്ടികളുടെ വിവിധ കലാപരിപാടികള്‍, കായിക മത്സരങ്ങള്‍.

വിവിധ പരിശിലന ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു. പരിപാടിയുടെ സമാപനം ചടങ്ങ് എക്‌സിക്യട്ടീവ് ഡയറക്ടര്‍ അബ്ദുള്ള അലി ബിന്‍ സായിദ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ സേവനം അനുഷ്ടിച്ച വരെ അംഗികാര പത്രം നല്‍കി ആദരിച്ചു. ദുബായ് കോര്‍ട്ട് , ദുബായ് പൊലിസ്, ദുബായ് മുന്‍സിപ്പാലിറ്റി, ദുബായ് കള്‍ച്ചര്‍, അല്‍ ആമീന്‍ അന്വേഷണം വിഭാഗം, ദുബായ് ആരോഗ്യ വകുപ്പ്, സാമ്പത്തിക വകുപ്പ്, തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായിരുന്നു.

English summary
UAE PM's wife honoured for humanitarian work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X