യുഎഇ പിആര്‍ഒ അസോസിയേഷനും ദുബായ് പൊലീസും സംയുക്തമായി പതാക ദിനം ആചരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ദുബായ് പൊലീസും യുഎഇ പിആര്‍ഒ അസ്സോസിയേഷനും സംയുക്തമായി അഞ്ചാമത് യു എ ഇ പതാക ദിനാചരണം നടത്തി. ജാഥാ ക്യാപ്റ്റനും അസോസിയേഷന്റെ മുഖ്യ രക്ഷാധികാരിയുമായ നന്തി നാസര്‍, പ്രസിഡന്റ് സലീം ഇട്ടമ്മല്ലില്‍ നിന്നു പതാക ഏറ്റുവാങ്ങി. അല്‍ തവാര്‍ സെന്റര്‍ പരിസരത്ത് നിന്നു പ്രവര്‍ത്തകര്‍ ദുബായ് പൊലീസിന്റെ അകമ്പടിയോടെ റാലിയായി ഖിസൈസ് പൊലീസ് ആസ്ഥാനത്തേയ്ക്ക് യാത്ര ചെയ്തു. യുഎഇ പൊലീസിന്റെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ റാലിയെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ദുബായ് ഖിസൈസ് പൊലീസ് ഉദ്യോഗസ്ഥരും സ്‌കൂള്‍ വിദ്യാര്‍ഥികളും അസോസിയേഷന്‍ പ്രവര്‍ത്തകരും പൊലീസ് ആസ്ഥാനത്തുള്ള പതാകക്ക് താഴെ അണി നിരന്നു.

ബിജെപിയ്ക്ക് പണികൊടുക്കാന്‍ കച്ചകെട്ടി മേവാനി, ദളിത് വോട്ടുകളും പട്ടേല്‍ വോട്ടുകളും കോണ്‍ഗ്രസിന്!

യു എ ഇ ദേശീയ ഗാനത്തിന്റെ പശ്ചാത്തലത്തിലാണു പതാക ഉയര്‍ത്തിയത്. സെക്രട്ട്രറി സല്‍മാന്‍ അഹമ്മദ്, സലീം ഇട്ടമ്മല്‍, നന്തി നാസര്‍, ജനറല്‍ സെക്രട്ട്രറി റിയാസ് കില്‍ട്ടന്‍, ട്രഷറര്‍ തമീം അബൂബക്കര്‍, സിറാജ് ആജില്‍, മൊയ്തീന്‍ കുറുമത്ത്, സാഹില്‍ സല്‍മാന്‍ മുസ്തഫ, അബ്ദുല്ല കോയ , മുജീബ് റഹ്മാന്‍ , മുയീനുദ്ദീന്‍, മുഹ്‌സിന്‍ കാലിക്കറ്റ് എന്നിവര്‍ നേതൃത്വം നല്‍കി.

flagday

ഇതോടെ ഒരുമാസം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് യു എ ഇ പി ആര്‍ ഒ അസ്സോസിയേഷന്‍ തുടക്കം കുറിച്ചു. രക്തദാനം, പ്രയാസമനുഭവിക്കുന്ന നിര്‍ധനരായ രോഗികളെ സഹായിക്കല്‍, ദേശീയ ദിനത്തില്‍ റാലി സെമിനാര്‍, പൊലീസ് പരേഡ്, വിവിധ കലാ കായിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമെന്നും ഡിസംബര്‍ രണ്ട്‌നു സാദിഖ് സ്‌കൂള്‍ കോമ്പൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ സമാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

English summary
UAE PRO association and dubai police celeberated flag day

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്