കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പിങ് ഇനിയില്ല; യുഎഇയുടെ തീരുമാനം പ്രാബല്യത്തില്‍, പകരം വരുന്നത്...

Google Oneindia Malayalam News

ദുബായ്: പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന സമ്പ്രദായം യുഎഇ പൂര്‍ണണായി അവസാനിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. അതിവേഗം വിസാ നടപടികളും മറ്റും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. യുഎഇയിലെ ചില എമിറേറ്റ്‌സുകള്‍ വിസ സ്റ്റാമ്പിങ് നേരത്തെ അവസാനിപ്പിച്ചിരുന്നു.

എന്നാല്‍ ദുബായ് ഉള്‍പ്പെടെ എല്ലാ എമിറേറ്റ്‌സുകളും തിങ്കളാഴ്ച മുതല്‍ പുതിയ രീതിയിലേക്ക് മാറി. വിസ സ്റ്റാമ്പിങിന് പകരം എന്ത് എന്ന കാര്യവും അധികൃതര്‍ വിശദീകരിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയാം...

1

പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി വിസ സ്റ്റാമ്പ് ചെയ്യുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്ന് വിദേശകാര്യ ജനറല്‍ ഡയറക്ട്രേറ്റ് അറിയിച്ചു. യുഎഇയിലെ തിരിച്ചറിയല്‍ കാര്‍ഡ് ആയിരിക്കും ഇതിന് പകരമായി ഉപയോഗിക്കുക. ഇതുസംബന്ധിച്ച ചില സൂചനകള്‍ നേരത്തെ യുഎഇ പ്രഖ്യാപിച്ചിരുന്നു. യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കി വരുന്നുണ്ട്.

2

വിസ സ്റ്റാമ്പ് ചെയ്യുന്ന വേളയില്‍ നല്‍കിയിരുന്ന എല്ലാ വിവരങ്ങളും പുതിയ ഐഡി കാര്‍ഡിലുണ്ടാകും. നിലവില്‍ വിസ സ്റ്റാമ്പ് ചെയ്തവര്‍ക്ക് തടസങ്ങളുണ്ടാകില്ല. കാലാവധി കഴിഞ്ഞാല്‍ അടുത്ത തവണ സ്റ്റാമ്പിങ് ഉണ്ടാകില്ല. സ്റ്റാമ്പിങിന് വേണ്ടി പാസ്‌പോര്‍ട്ടുകള്‍ വാങ്ങില്ല. യുഎഇയില്‍ താമസത്തിന് അനുമതി ലഭിച്ചാല്‍ ബന്ധപ്പെട്ട വെബ് സൈറ്റില്‍ നിന്ന് ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. യാത്രാ വേളകളില്‍ ഉപയോഗിക്കുകയുമാകാം.

3

രാജ്യത്ത് താമസിക്കുന്ന വ്യക്തിയുടെ പൂര്‍ണ വിവരം എമിറേറ്റ് ഐഡി കാര്‍ഡിലുണ്ടാകും. കൂടാതെ, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, തസ്തിക, കാലാവധി, ഏത് എമിറേറ്റ് ആണ് ഇഷ്യു ചെയ്തത്... തുടങ്ങി എല്ലാ വിവരങ്ങളും ഐഡി കാര്‍ഡിലുണ്ടാകും. റസിഡന്‍സി വിസയുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടിന് പകരം ഇനി ഈ ഐഡി കാര്‍ഡ് ഉപയോഗിക്കാം.

4

യുഎഇയിലെ എല്ലാ എമിറേറ്റ്‌സിലും പുതിയ പരിഷ്‌കാരം നിലവില്‍ വന്നിട്ട് മാസങ്ങളായി. തിങ്കളാഴ്ച മുതല്‍ ദുബായിലും പദ്ധതി നടപ്പാക്കിയിരിക്കുകയാണ്. യുഎഇയിലേക്കുള്ള യാത്ര എളുപ്പമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. പാസ്‌പോര്‍ട്ട് കൈവശമില്ലാതെ തന്നെ ഇനി യുഎഇയിലെ ഏത് ഭാഗത്തേക്കും യാത്രകള്‍ ചെയ്യാം. ഐഡി കാര്‍ഡ് കൈവശം വേണം എന്ന് മാത്രം.

5

നിലവില്‍ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്തവര്‍ക്ക് ആശങ്ക വേണ്ട. ഇതിന്റെ കാലാവധി തീരുംവരെ തുടരാം. പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും പുതുക്കുന്നവര്‍ക്കും ഇനി എമിറേറ്റ് ഐഡി കാര്‍ഡ് ലഭിക്കും. വിമാന കമ്പനികള്‍ക്ക് യാത്രക്കാരന്റെ റസിഡന്‍സി സ്റ്റാറ്റസ് പരിശോധിക്കണമെങ്കില്‍ ഐഡി ചെക്ക് ചെയ്താല്‍ മതിയാകും.

ആദ്യം മക്കയില്‍ പ്രാര്‍ഥന; ഇപ്പോള്‍ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍... ഷാരൂഖ് ഖാന്റെ വീഡിയോ വൈറല്‍ആദ്യം മക്കയില്‍ പ്രാര്‍ഥന; ഇപ്പോള്‍ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍... ഷാരൂഖ് ഖാന്റെ വീഡിയോ വൈറല്‍

English summary
UAE Stopped Visa Stamping on Passports Completely; Emirates ID Issuing For Foreigners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X