കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ടീച്ചേഴ്സ് കോൺഫറൻസ് രണ്ടാമത് എഡിഷൻ ഒക്ടോബർ 27ന്

യുഎഇ ടീച്ചേഴ്സ് കോൺഫറൻസ് രണ്ടാമത് എഡിഷൻ ഒക്ടോബർ 27ന്

Google Oneindia Malayalam News

അബുദാബി: യുഎഇ യിലെ ഇന്ത്യൻ സ്കൂൾ അധ്യാപകർക്കായി യപ്റ്റു ഇവന്റ്സും അബുദാബിയൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ബിസിനസും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ടീച്ചേഴ്സ് കോൺഫറൻസ് ഒക്ടോബർ 27ന് വെള്ളിയാഴ്ച നടക്കും. രാവിലെ 9 മുതൽ വൈകീട്ട് 5 വരെ അബുദാബിയൂണിവേഴ്‌സിറ്റി ക്യാന്പസിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വിവിധ എമിറേറ്റുകളിൽ നിന്നായി 600 ഓളം അധ്യാപകർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ ഓൺലൈൻ രജിസ്‌ട്രേഷനും ലോഗോ പ്രകാശനവും സൺറൈസ് സ്കൂൾ പ്രിൻസിപ്പളും സി.ബി.എസ്.ഇ ഗൾഫ് കൗൺസിൽ സ്കൂളുകളുടെ യു.എ.ഇ ചാപ്റ്റർ കൺവീനറുമായ ഡോ. താക്കൂർ എസ് മുൾചന്ദനി അബൂദബിയിൽ ഉദ്ഘാടനം ചെയ്തു. യപ്പ് 2 (Yup2) ഡയറക്ടർമാരായ സ്വവ്വാബ് അലി , സാഹിൽ മൊയ്തു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അധ്യാപകർ സമൂഹത്തിൽ ക്രിയാത്മക മാറ്റങ്ങൾ വരുത്തേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു.

teacher345

വിദ്യാഭ്യാസ മേഖല അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം സമ്മേളനങ്ങൾ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ സ്കൂളുകളിലെ അധ്യാപകർക്കായി രാജ്യാന്തര കോൺഫറൻസ് അബൂദബി യൂണിവേഴ്‌സിറ്റി മുൻകൈ എടുത്ത് നടത്തുന്നത്. അധ്യാപന മേഖലയെ നൂതനവും വ്യത്യസ്തവുമായ രീതീകകളിലൂടെ പരിപോഷിപ്പിക്കുക വഴി വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുകയാണ് കോൺഫറൻസിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. അധ്യാപന രംഗത്തെ വിവിധ സാധ്യതകളെ വിശദീകരിച്ച് കൊണ്ട് വ്യത്യസ്ത സെഷനുകളിലായി വിദഗ്ധർ സംസാരിക്കും.

രജിസ്‌ട്രേഷന് ബന്ധപ്പെടുക www.yup2.com

English summary
UAE teachers conference second edition on October 27th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X