വീണ്ടും ചരിത്രം കുറിക്കാന്‍ യുഎഇ; ഗിന്നസ് റെക്കോര്‍ഡ് മറികടക്കാന്‍ വെടിക്കെട്ട് വിസ്മയം തീര്‍ക്കും
ദുബായ്: ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ യു എ ഇ. 40 മിനുറ്റോളം നീളുന്ന വ്യത്യസ്തമായ വെടിക്കെട്ടുകള്‍ ഒരുക്കിയാണ് യു എ ഇ 2022 ല്‍ പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത് . ഇതിന് പുറമെ രാത്രിയില്‍ നാടന്‍പാട്ട് , വിനോദ പരിപാടികള്‍ , കലാപരിപാടികള്‍ എന്നിവയും ഫെസ്റ്റിവല്‍ സംഘാടക സമിതി ഒരുക്കിയിട്ടുണ്ട് .

അല്‍ വത്ബയുടെ ആകാശത്ത് പ്രകാശം പരത്തുന്ന കൂറ്റന്‍ ഡ്രോണ്‍ ഷോയും നടക്കും. ഇത് ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഷോ ആയിരിക്കുമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ എല്ലാ വിഭാഗം ആളുകള്‍ക്കും ആസ്വദിക്കാനാവുന്ന ലേസര്‍ ഷോ ഉള്‍പ്പടെയുള്ളവ ഒരുക്കും. ഗായകരായ ഈദ അല്‍ മെന്‍ഹാലി, അലി സാബിര്‍ എന്നിവരുടെ സംഗീത കച്ചേരിയും ഉണ്ടാകും.

കഴിഞ്ഞ വര്‍ഷത്തെ പുതുവര്‍ഷത്തില്‍ അബുദാബി 35 മിനിറ്റിന്റെ വെടിക്കെട്ടിന്റെ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഈ റെക്കോര്‍ഡാണ് ഇത്തവണ തകര്‍ക്കുക. 2022 ന് സ്വാഗതം എന്ന് ആകാശത്ത് എഴുതിക്കാണിക്കുന്ന ഡ്രോണ്‍ ഷോയാണ് ഇത്തവണത്തെ പരിപാടിയിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഈ വര്‍ഷത്തെ പുതുവര്‍ഷ പുലരിയില്‍ ഒട്ടേറെ പുതുമയാര്‍ന്ന പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുഎഇ, ഇന്ത്യ ഉള്‍പ്പടെ 21 ഓലം രാജ്യങ്ങളുടെ സംസ്കാരം, പൈതൃകം, തനത് കലാപരിപാടികള്‍, വസ്ത്രധാരണം, ഭക്ഷണം എന്നിവയുടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ രാജ്യങ്ങളുടെയും തനത് ഉല്‍പ്പനങ്ങള്‍ എല്ലാവര്ക്കും വാങ്ങാം. പുതുവത്സരകാലത്ത് യുഎഇയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍.

കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂറോപ്യന്‍ ഫാക്ടറികളില്‍ രൂപകല്പന ചെയ്തതും കരകൗശല വസ്തുക്കളില്‍ നിര്‍മ്മിച്ചതുമായ പടക്കങ്ങളാണ് വെടിക്കെട്ടില്‍ ഉപയോഗിക്കുന്നത്. വാദ്യമേളങ്ങളുടെയും ആധുനിക സംഗീതത്തിന്റെയും അകമ്പടിയോടെയാണ് പ്രദര്‍ശനം. മേളയില്‍ കുടുംബ-സൗഹൃദ പരിപാടികളും കൂടാതെ കുട്ടികളുടെ കളിസ്ഥലങ്ങളും ഭക്ഷണ - പാനീയ ഔട്ട്ലെറ്റുകളും ഉണ്ടാകും.
ഗൾഫ് വീണ്ടും കടുപ്പിക്കുന്നു; വാക്സീൻ നിർബന്ധമാക്കി ഒമാൻ; കുവൈത്തിൽ ക്വാറന്റീൻ; നിർദ്ദേശങ്ങൾ ഇവ