കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി;ഓണത്തിനും മലയാളിയെ പറ്റിച്ചത് രൂപ?

  • By Meera Balan
Google Oneindia Malayalam News

അബുദാബി: രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ കസ്റ്റംസ് നിയമവും മൂലം ഓണക്കാലത്ത് പണി കിട്ടിയത് ഗള്‍ഫ് മലയാളികള്‍ക്ക് തന്നെയാണ്. പതിനായിരം രൂപയുടെ സാധനങ്ങള്‍ മാത്രമാണ് കേരളത്തിലേയ്ക്ക് പാഴ്‌സല്‍ അയക്കാന്‍ അനുമതിയുള്ളത്. പരമാവധി 30 കിലോഗ്രാം ഭാരമുള്ളസ്തുക്കളാണ് അയയ്ക്കാന്‍ കഴിയുന്നത്.

Abu Dhabi

എന്നാല്‍ രൂപയുടെ ഡോളര്‍ മൂല്യത്തില്‍ ഇടിവ് സംഭവിയ്ക്കുന്ന സാഹചര്യത്തില്‍ പതിനായിരം രൂപയ്ക്ക് പ്രവാസിയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഉത്പന്നങ്ങളുടെ എണ്ണം വളരെ കുറവായി. ചുരുക്കത്തില്‍ മുപ്പത് കിലോ പാഴ്‌സലിന്റെ സ്ഥാനത്ത് 15 കിലോ പോലും നാട്ടിലേയ്ക്ക് അയക്കാന്‍ കഴിയുന്നില്ലെന്നാണ് പരാതി.ഓണമായതിനാല്‍ തന്നെ നാട്ടിലെത്താന്‍ കഴിയാത്തവരായ പ്രവാസികള്‍, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓണസമ്മാനം അയക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് പറയുന്നത്.

ആഹാരസാധനങ്ങള്‍, വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയാണ് ഇത്തരത്തില്‍ പാഴ്‌സല്‍ അയക്കപ്പെട്ടിരുന്നത്. മുപ്പത് കിലോയുടെ ഉത്പ്പന്നങ്ങള്‍ അയക്കുന്നതിന് കമ്പനികള്‍ ഈടാക്കുന്നത് അയ്യായിരം രൂപയും അതില്‍ കൂടുതലും ആണ്.

തുടര്‍ന്ന് സാധനങ്ങള്‍ നാട്ടിലേയ്ക്ക് അയക്കാന്‍ വിമുഖത കാട്ടുകയാണ് മലയാളികള്‍. സംഭവത്തെക്കുറിച്ച് അബുദാബിയിലെ ഒരു കൊറിയര്‍ കന്പനിയില്‍ അന്വേഷിച്ചപ്പോള്‍ കേരളത്തിലേയ്ക്ക് കൊറിയര്‍ അയക്കുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാണം വിറ്റും ഓണം ഉണ്ണണമെന്ന് പഴമൊഴി കേട്ട് ശീലിച്ച മലയാളിയ്ക്ക് രൂപയുടെ മൂല്യം എത്ര ഇടിഞ്ഞാലും ഓണസമ്മാനം അയക്കാതിരിയ്ക്കാന്‍ നിവൃത്തിയില്ലല്ലോ?

English summary
Strange as it may sound, a section of Indian expats in the UAE is unhappy with the decline in the value of the Indian rupee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X