കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ കുവൈത്ത് മാത്രമെന്താ ഇങ്ങനെ...? യുഎഇക്കും സൗദിക്കും മറ്റൊരു വഴി, കുവൈത്തിന് വേറെ വഴി

Google Oneindia Malayalam News

കുവൈത്ത് സിറ്റി: സമീപകാലത്ത് യു എ ഇയും സൌദിയും ഉള്‍പ്പടെയുള്ള നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ വിസ നിയന്ത്രണങ്ങളില്‍ വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീന്‍വിസയും ജോബ് വിസയും ഉള്‍പ്പടെയുള്ള വിസകളില്‍ വലിയ ഇളവുകയാണ് യു എ ഇയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഒരു സ്പോണ്‍സർ ഇല്ലാതെ തന്നെ വിദേശത്തുള്ളവർക്ക് രാജ്യത്ത് എത്തി ജോലി തേടാനും ബിസിനസ് ആരംഭിക്കാനുമൊക്കെ ഇപ്പോള്‍ കൂടുതല്‍ എളുപ്പമാണ്.

ബിഗ് ബോസില്‍ പ്രേക്ഷകർക്ക് കൂടുതല്‍ ഇഷ്ടമായത് എന്റെ ആ രീതി: ബ്രില്യന്റായിരുന്നുവെന്നും ധന്യ മേരിബിഗ് ബോസില്‍ പ്രേക്ഷകർക്ക് കൂടുതല്‍ ഇഷ്ടമായത് എന്റെ ആ രീതി: ബ്രില്യന്റായിരുന്നുവെന്നും ധന്യ മേരി

കൂടുതല്‍ വിദേശികളെ രാജ്യത്ത് എത്തിക്കുക, അതുവഴി ടൂറിസവും സാമ്പത്തിക രംഗവും പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ഇത്തരം ഇളവുകളിലൂടെ യു എ ഇ ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതില്‍ നിന്നും തീർത്തും വ്യത്യസ്തമായ സമീപനമാണ് കുവൈത്ത് സർക്കാർ രൂപീകരിക്കുന്നത്.

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ വിസയ്ക്ക് ഇളവുകള്‍

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ വിസയ്ക്ക് ഇളവുകള്‍ വരുമ്പോള്‍ കുവൈത്ത് തങ്ങളുടെ വിസകളിന്മേല്‍ കൂടുതല്‍ നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്. കുടുംബ വിസകളില്‍ തുടങ്ങിയ ഈ നിയന്ത്രണം കുവൈത്ത് കൂടുതല്‍ വിസകളിലേക്ക് വ്യാപിപ്പിച്ചേക്കുമെന്നാണ് മിഡില്‍ ഈസ്റ്റില്‍ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്

മീനാക്ഷിയെ ചേർത്ത് പിടിച്ച് കാവ്യ മാധവന്‍: ചിത്രം വൈറല്‍, മീനൂട്ടി മഞ്ജു വാര്യറെ മറന്നോയെന്ന് ആരാധകർ

എണ്ണൂറ് കുവൈത്ത് ദിനാറിന് മുകളിൽ

പ്രതിമാസം എണ്ണൂറ് കുവൈത്ത് ദിനാറിന് മുകളിൽ ശമ്പളമുള്ളവർക്ക് മാത്രമായിരിക്കും ഇനിമുതല്‍ കുവൈത്തില്‍ കുടുംബ വിസ ലഭിക്കുക. സർക്കാർ തലത്തില്‍ തീരുമാനമായ ഈ പുതിയ നിയന്ത്രണത്തിന്റെ ഔദ്യോഗിക ഉത്തരവ് ഉടന്‍തന്നെ പുറത്ത് വരും. കുവൈത്തിലെ വിദേശികളുടെ എണ്ണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് മാനദണ്ഡത്തിൽ മാറ്റംവരുത്തുന്നത്.

500 കുവൈത്ത് ദിനാറാണ് ഫാമിലി

നിലവില്‍ 500 കുവൈത്ത് ദിനാറാണ് കുവൈത്ത് ഫാമിലി വിസയുടെ പരിധിയായി വെച്ചിരുന്നത്. 500 ദിനാർ ശമ്പളമുള്ള പ്രവാസികള്‍ പലരും തങ്ങളുടെ കുടുംബത്തെ ഇടക്കാലത്തേക്ക് എങ്കിലും കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കുമായിരുന്നു. എന്നാല്‍ ഇതാണ് കുവൈത്ത് സർക്കാർ ഒറ്റയടിക്ക് 800 ദിനാറാക്കി ഉയർത്തിയിരിക്കുന്നത്.

ശമ്പളത്തിനുപുറമേ മറ്റേതെങ്കിലും അധികവരുമാനമുണ്ടെങ്കിൽ

ശമ്പളത്തിനുപുറമേ മറ്റേതെങ്കിലും അധികവരുമാനമുണ്ടെങ്കിൽ അത് വിസ നൽകുന്നതിന് പരിഗണിക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഭാര്യ, പതിനാറുവയസ്സിൽ താഴെയുള്ള മക്കൾ എന്നിവരെയാണ് നിലവിൽ കുടുംബവിസയിൽ രാജ്യത്ത് കൊണ്ടുവരാൻ അനുമതിയുള്ളത്. കുടുംബവിസ അനുവദിക്കുന്നത് ജൂൺ മുതൽ ആഭ്യന്തരമന്ത്രാലയം അനിശ്ചിതമായി നിർത്തിവെച്ചിരുന്നു. പുതിയ നിബന്ധനകളോടെയായിയിരിക്കും കുടുംബ വിസം അനുവദിച്ച് തുടങ്ങുക.

രാജ്യത്ത് സ്വദേശി വത്കരണം കൂടുതല്‍

രാജ്യത്ത് സ്വദേശി വത്കരണം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കുന്ന രാജ്യം കൂടിയാണ് കുവൈത്ത്. കുവൈത്തിലെ 4.8 ശതനമാനം ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 3.4 ദശലക്ഷം പേരാണ് വിദേശികളായി വരുന്നത്. അതയാത് ജനസംഖ്യയുടെ ഏകദേശം എഴുപത് ശതമാനവും വിദേശകളുള്ള രാജ്യമാണ് കുവൈത്ത്.

മൊത്തം കുവൈത്തികളുടെ 30 ശതമാനത്തില്‍

മൊത്തം കുവൈത്തികളുടെ 30 ശതമാനത്തില്‍ കൂടുതലാകരുത് പ്രവാസി തൊഴിലാളികള്‍ എന്ന ലക്ഷ്യമാണ് സര്‍ക്കാറിന് മുന്നിലുള്ളത്. രാജ്യത്തെ ജനസംഖ്യയിലെ ഈ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള കരട് ബില്‍ നേരത്തെ പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു

പിണറായി വക മോദിക്കും ഓണം ബംബർ: കേന്ദ്രത്തിലേക്ക് എത്തുന്ന കോടികള്‍ എത്രയെന്ന് അറിയുമോപിണറായി വക മോദിക്കും ഓണം ബംബർ: കേന്ദ്രത്തിലേക്ക് എത്തുന്ന കോടികള്‍ എത്രയെന്ന് അറിയുമോ

English summary
What is this only Kuwait like...?: Salary limit for family visas in the country has been raised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X