കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി: പ്രവാസി മലയാളിയെ വാട്ട്സ് ആപ്പ് 'കൊന്നു'

  • By Meera Balan
Google Oneindia Malayalam News

അബുദാബി: വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന പ്രവാസി മലായളി മരിച്ചെന്ന് വാട്ട്‌സ്ആപ്പ് പ്രചാരണം. കാസര്‍കോട് സ്വദേശി മുഹമ്മദ് അബ്ദുള്ള (54) ആണ് വാഹനം ഇടിച്ച് പരിക്കേറ്റ് ചികിസ്തയില്‍ കഴിയുന്നത്. എന്നാല്‍ ഇദ്ദേഹം മരിച്ചുവെന്ന് വാട്ട്‌സ് ആപ്പിലൂടെ പ്രചരിയ്ക്കുകയാണ്. ഇദ്ദേഹത്തിന്ററെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും പ്രചാരണത്തെത്തുടര്‍ന്ന് അനുശോചന സന്ദേശം ലഭിയ്ക്കുകയാണ്.

അറബ് ഉഡിപി റസ്റ്റോറന്റിലെ ഡെലിവറി ബോയ് ആണ് അബ്ദുള്ള. ബസ് കാത്ത് നില്‍ക്കവെ കഴിഞ്ഞ ദിവസം അബ്ദുള്ളയെ ഒരു വാഹനം ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്കും ശ്വാസ കോശത്തിനും ഗുരുതരമായി ക്ഷതമേറ്റു. ഖലിഫ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സിയലാണ് ഇദ്ദേഹം. എന്നാല്‍ ജീവനോടെയുള്ള അബ്ദുള്ള മരിച്ചുവെന്നാണ് പ്രചാരണം.

Whats App

തങ്ങളുടെ ജീവനക്കാരന്‍ അതീവ ഗുരുതരാവസ്ഥയിലാണെങ്കിലും ഇപ്പോഴും ജീവനോടെയുണ്ടെന്ന് റെസ്‌റ്റോറന്‍റ് മാനേജര്‍ ദിനേഷ് ഷെട്ടി പറയുന്നു. നാട്ടില്‍ നിന്നും അബുദാബിയിലെത്തിയ ഭാര്യയെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടികൊണ്ട് വരാന്‍ പോകുന്നതിനിടെയാണ് അബ്ദുള്ളയ്ക്ക്് അപകടം പറ്റിയതെന്ന് അടുത്ത സുഹൃത്തായ മനു പറയുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പടെ വലിയൊരു സംഘം അബ്ദുള്ള ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുന്നത് പ്രതീക്ഷിയ്ക്കുകയാണ്.

English summary
Whatsapp message 'kills' Kerala accident victim in Abu Dhabi.He is in coma after sustaining brain and lung injuries - but alive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X