കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് ഹജ്ജ് തീര്‍ത്ഥാടനത്തെ ബാധിയ്ക്കും?

  • By Meera Balan
Google Oneindia Malayalam News

ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടനം, ഉംറ എന്നിവയ്ക്ക് വിദേശികള്‍ രാജ്യത്തെത്തുന്ന സാഹചര്യത്തില്‍ സൗദിയിലെ കൊറോണ വൈറസ് ബാധയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന പ്രത്യേക യോഗം വിളിച്ചു.കൊറോണ വൈറസ് ബാധ ഏറ്റവും അധികം കണ്ടുവരുന്ന രാജ്യമായതിനാല്‍ സൗദിയിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തും. അടുത്ത ചൊവ്വാഴ്ചയാണ് യോഗം.

ഇടപെടലിലൂടെ രോഗം പകരുമെന്ന സ്ഥിതി നിലനില്‍ക്കുന്നതിനാല്‍ തന്നെ സൗദിയിലെത്തുന്ന തീര്‍ത്ഥാടകരെ രോഗം ബാധിയ്ക്കാനിടയുണ്ട്. ഹജ്ജിനും മറ്റുമായി ആയിരങ്ങളാണ് സൗദിയില്‍ എത്തുന്നത്. അതിനാല്‍ തന്നെ വിശ്വാസി സംഗമമായ ഹജ്ജില്‍ അനുവര്‍ത്തിയ്‌ക്കേണ്ട പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Mres Saudi

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ നിന്ന് ഉംറ അപേക്ഷ സ്വീകരിയ്ക്കുന്നത് പല ഉംറ സര്‍വ്വീസ് സ്ഥാപനങ്ങളും നിര്‍ത്തി വച്ചു. രണ്ട് വര്‍ഷത്തിനിടെ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് 126 പേരാണ് സൗദിയില്‍ മരിച്ചത്. സൗദിയ്ക്ക് പുറമെ യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍, യുഎസ്, എന്നിവിടങ്ങളിലും കൊറോണബാധ റിപ്പോര്‍ട്ട് ഉണ്ടായിട്ടുണ്ട്.

English summary
WHO to hold emergency talks on deadly Mers virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X