യുഎഇ: ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ച ഭാര്യക്കെതിരെ നാടുകടത്തല്‍ നടപടി
അബുദാബി: ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ഭാര്യയ്‌ക്കെതിരെ നാടുകടത്തല്‍ നടപടി. ഭര്‍ത്താവിന്റെ ഫോണിലെ ടെക്സ്റ്റ് മെസേജ് വായിച്ച ഭാര്യയില്‍ നിന്ന് പിഴ ഈടാക്കാനും നാടുകടത്താനും യുഎഇ കോടതി വിധിച്ചത്. ഭര്‍ത്താവിനൊപ്പം യുഎഇയില്‍ താമസിച്ചുവരികയായിരുന്ന അറബ് വംശജയായ യുവതിയാണ് നടപടികള്‍ നേരിട്ടത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെട്ട കേസിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.
ഫോണിലെ മെസേജ് വായിച്ച ശേഷം ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് വ്യാജ ഫോട്ടോകള്‍ സ്വന്തം ഫോണിലേക്ക് അയച്ചുകൊടുത്തുവെന്നുമാണ് യുവതിക്കെതിരെയുള്ള കുറ്റം. വാട്ട്‌സ്ആപ്പില്‍ അയച്ചിട്ടുള്ള മെസേജുകളാണ് സംഭവത്തിന്റെ തെളിവായി പരിഗണിച്ചിട്ടുള്ളത്. സംഭവം നടന്നയുടന്‍ ഭര്‍ത്താവ് പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് 28,000 പൗണ്ട് പിഴയിനത്തില്‍ യുവതിയുടെ പക്കല്‍ നിന്ന് ഈടാക്കി. ഇതിന് പുറമേയാണ് നാടുകടത്താന്‍ വിധിച്ചത്.
2012ലെ മൂന്നാം ഫെഡറല്‍ ഡിക്രീ നിയമപ്രകാരം മറ്റൊരാളുടെ ഫോണ്‍ എടുക്കുന്നത് ആറ് മാസമെങ്കിലും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഉടമ്പടി ചെയ്യുന്നു. കുറ്റം യുവതി സമ്മതിച്ചുവെന്നും ശിക്ഷ വിധിച്ചുവെന്നും യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. എന്നാല്‍ യുവതിയെ ഇതിനകം നാടുകടത്തിയോ എന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
ഭര്‍ത്താവിന്റെ അനുമതിയില്ലാതെ ഫോണ്‍ പരിശോധിച്ച ഭാര്യയെ ചാട്ടവാറുകൊണ്ട് അടിക്കാനും തടവു ശിക്ഷ വിധിക്കാനും സൗദി കോടതി നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. മറ്റൊരാളുടെ ഫോണ്‍ അനുമതിയില്ലാതെ പരിശോധിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇത് ഇസ്ലാമിക് നിയമങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളില്‍ മാത്രം നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications