കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ സൗദി സഖ്യം നടത്തിയ ആക്രമണത്തിന് പിന്നില്‍ തെറ്റായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

  • By ഭദ്ര
Google Oneindia Malayalam News

ജിദ്ദ: യെമനില്‍ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിന് പിന്നില്‍ തെറ്റായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണെന്ന് സൂചന. യെമന്‍ തലസ്ഥാനമായ സനയില്‍ മരണാനന്തര ചടങ്ങിനെയാണ് കൂട്ടകുരുതി നടന്നത്. ആക്രമണത്തില്‍ 82 പേര്‍ കൊല്ലപ്പെടുകയും 534 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.

ഹൂതി വിമതരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. സംസ്‌കാര ചടങ്ങില്‍ ആയുധതാരികളായ ഹുതി തലവന്മാര്‍ പങ്കെടുത്തിട്ടുണ്ട് എന്ന യെമനി മിലിട്ടറിയുടെ തെറ്റായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത് എന്ന് അറബ് വൃത്തങ്ങള്‍ അറിയിച്ചു.

yemen

അധികാരം നഷ്ടപ്പെട്ട് യെമന്‍ വിട്ട പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ തിരികെ അധികാരത്തിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സൗദി സഖ്യം യെമനില്‍ ആക്രമണം നടത്തുന്നത്. തെറ്റായ വിവരത്തിന് മേല്‍ നടത്തിയ ആക്രമണത്തില്‍ ദുഖമുണ്ടെന്ന് ആക്രമണത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡര്‍ പറഞ്ഞു. ആക്രമണം ലക്ഷ്യം വച്ചു കൊണ്ടല്ല നീക്കം നടത്തിയതെന്നും യെമനിലെ ജനങ്ങളുടെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സനയില്‍ ഹൂതി വിമതര്‍ ആയുധതാരികളായി കൂട്ടം ചേര്‍ന്നിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇവരെ ലക്ഷ്യം വച്ച് കൊണ്ട് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പറയുന്നത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തെറ്റായ വിവരങ്ങള്‍ നല്‍കി ആക്രമണം നയിച്ചതിന് പിന്നില്‍ ആരാണെങ്കിലും നടപടി എടുക്കുമെന്നും കൊല്ലപ്പെട്ടവര്‍ക്കും പരിക്ക് പറ്റിയവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും അധകൃതര്‍ പറഞ്ഞു.

English summary
The Saudi-led coalition fighting the Iran-backed Houthi rebels in Yemen wrongly attacked a funeral there after receiving incorrect information from Yemeni military figures that armed Houthi leaders were in the area, an investigative body set up by the Arab coalition said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X