ദുബായില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍, ഭര്‍ത്താവ് കൊന്നതോ.. അതോ??

  • Written By:
Subscribe to Oneindia Malayalam

ദുബായി: മലയാളി നഴ്‌സി ദുബായിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റും മുണ്ടുകോട്ടാല്‍ വാര്‍ഡ് അംഗവുമായ സിപിഎം നേതാവ് രാജു കോട്ടപ്പുഴയ്ക്കലിന്റെ മകള്‍ ശാന്തി (30) യാണ് മരണപ്പെട്ടത്.

ഒടുവിൽ കത്തോലിക്ക സഭ വഴങ്ങി; ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനം...

കരാമയിലെ ഫ്ലാറ്റിനുള്ളിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് ആന്റണി ജോസഫ് എന്ന ജോബിയ്ക്കൊപ്പമായിരുന്നു താമസം. മരണത്തില്‍ ദുരൂഹതയുണ്ട് എന്നാരോപിച്ച് ശാന്തിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നല്‍കി. ദുബായി പൊലീസ് കേസെടുത്തിട്ടുണ്ട്.

dubai-nurse

ഭര്‍ത്താവ് ആന്റണി ജോസഫ് തന്നെ പീഡിപ്പിയ്ക്കുകയാണെന്ന് രണ്ട് മാസമായി മകള്‍ പരാതിപ്പെടുന്നുണ്ടായിരുന്നു എന്നും രക്ഷിക്കണമെന്ന് സുഹൃത്തുക്കളോട് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു എന്നും പിതാവ് രാജു പറയുന്നു.

നാല് വര്‍ഷം മുന്‍പായിരുന്നു ശാന്തിയുടെയും ആലപ്പുഴ തത്തംപള്ളി സദേശി ആന്റണിയുടെയും വിവാഹം. ബുര്‍ജ് അല്‍ അറബ് ഹോട്ടലിലെ ജീവനക്കാരനാണ് ആന്റണി. രണ്ട് വര്‍ഷം മുന്‍പ് ദുബായില്‍ എത്തിയ ശാന്തി ഒരു മാസം മുന്‍പാണ് എമിറേറ്റഡ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്ന് വയസ്സുള്ള മകള്‍ ആന്‍മരിയ നാട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്.

English summary
Young Keralite woman found dead in Dubai
Please Wait while comments are loading...