ഒന്ന് മുട്ടിയാല്‍ മതി തീര്‍ന്നു, ഭൂമിയെ തേടി ഭീകരന്‍ വരുന്നു; സംഭവിക്കാന്‍ പോകുന്നത് ഇക്കാര്യങ്ങള്‍
കാലിഫോര്‍ണിയ: ഭൂമിയെ തേടി പലപ്പോഴും ബഹിരാകാശ ദുരന്തങ്ങള്‍ വരാറുണ്ട്. പലപ്പോഴും ഇവ വഴിമാറി പോകാറാണ് പതിവ്. ഭൂമിയുടെ കാന്തിക തരംഗത്തിന്റെയും ഗുരുത്വാകര്‍ഷണ ബലത്തിന്റെയും എല്ലാം കരുത്തിലാണ് ഇത് സാധ്യമാകുന്നത്. എന്നാല്‍ എല്ലാ സമയത്തും ഇത് നടക്കില്ല. ഒരിക്കലെങ്കിലും നമ്മള്‍ ആ അപകടം നേരിടേണ്ടി വരും.
ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളുമെല്ലാം ആ ഗണത്തില്‍ വരുന്ന അപകടങ്ങളാണ്. നാസ അടക്കം പറയുന്നത് ഇത്തരം ഛിന്നഗ്രഹങ്ങള്‍ ഇടിച്ചാല്‍ അവ ഭൂമിയെ ഛിന്നഭിന്നമാകുമെന്നാണ്. മുമ്പ് ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ചപ്പോള്‍ ദിനോസറുകള്‍ക്ക് വംശനാശം നേരിട്ടിരുന്നു. ഭൂമിയിലെ സര്‍വജീവജാലങ്ങളും അന്ന് ഇല്ലാതായി എന്നാണ് കണ്ടെത്തിയത്.

അത്തരം അപകടമേറിയ ഛിന്നഗ്രങ്ങള്‍ ഉടന്‍ വരുന്നില്ല. പക്ഷേ അധികം സമയം പിന്നിടും മുമ്പേ തന്നെ ഇവരെത്തും എന്ന് ഉറപ്പാണ്. നാസ ഇപ്പോള്‍ അതുപോലൊരു അപകടകാരിയായ ഛിന്നഗ്രഹത്തെ കുറിച്ചാണ് മുന്നറിയിപ്പ് നല്‍കുന്നത്. 120 അടിയുള്ള ഭീമാകാരനായ ഛിന്നഗ്രഹം ഇപ്പോള്‍ ഭൂമിക്ക് നേരെ കുതിച്ച് പാഞ്ഞ് വരികയാണ്. ഏകദേശം മണിക്കൂറില്‍ 4.2 മില്യണ്‍ കിലോമീറ്റര്‍ എന്ന വേഗത്തിലാണ് ഇവ ഭൂമിക്ക് നേരെ വരുന്നത്.
2022 വൈഎസ്എസ്5 എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. ഒരു വിമാനത്തിന്റെ വലിപ്പം ഇവയ്ക്കുണ്ട്. അത് തന്നെ അപകടം നടന്നാല്‍ ഭൂമിയെ തകര്‍ക്കാന്‍ ശേഷിയുള്ളതായി ഇവയെ മാറ്റുന്നതാണ്. ഇവയുടെ സഞ്ചാരം പഥം ഓരോ നിമിഷവും നാസ പരിശോധിച്ച് കൊണ്ടിരിക്കുന്നുണ്ട്.
ഛിന്നഗ്രഹങ്ങള്‍ സാധാരണ ഭൂമിയെ തട്ടാതെ കടന്നുപോവാറാണ് പതിവ്. പക്ഷേ ഗുരുത്വാകര്‍ഷണ ബലം ചിലപ്പോള്‍ തിരിച്ചടിയായും മാറാറുണ്ട്. ഇവയെ കൂടുതല്‍ ആകര്‍ഷണത്താല്‍ സഞ്ചാരപഥം തെറ്റാനും അതേ തുടര്‍ന്ന് ഭൂമിയില്‍ ഇടിക്കാനും സാധ്യത മുന്നിലുണ്ട്. അതുകൊണ്ട് നാസയുടെ നിയര്‍ എര്‍ത്ത് ഒബജക്ട് ഒബ്‌സര്‍വേഷന്‍സ് പ്രോഗ്രാം ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്.
ഇവ നമ്മുടെ ഗ്രഹത്തിന് ഭീഷണിയാവുന്ന ഇത്തരം ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നവയാണ്. ജൂലായ് പതിനൊന്നിന് രാത്രിയോടെ ഇവ ഭൂമിക്ക് ഏറ്റവും അടുത്തെത്തും. 42,10000 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവ എത്തുക. അതേസമയം ഇവ ഇപ്പോള്‍ ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്നതല്ല.
120 അടിയുണ്ടെങ്കിലും ഇവ ചെറിയ ഛിന്നഗ്രഹങ്ങളുടെ പട്ടികയിലാണ് നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് നിയര്‍ എര്‍ത്ത് ഒബജക്ടുകളുമായി താരമത്യം ചെയ്യുമ്പോള്‍ ഇവ ചെറുതാണ്. എന്നാല്‍ ഭൂമിയുമായി ഇടിച്ചാല്‍ ഇവ വലിയ തകര്‍ച്ചയുണ്ടാക്കും. കാരണം ഈ ഛിന്നഗ്രഹത്തിന്റെ വേഗതയാണ്. അടുത്തിടെ ഭൂമിയെ കടന്നുപോയ പല ഛിന്നഗ്രഹങ്ങളേക്കാള്‍ വേഗത്തിലാണ് ഇവയുടെ സഞ്ചാരം.
അതാണ് 2022 വൈഎസ്5നെ അപകടകാരിയാക്കുന്നത്. ഇവ കടന്നുപോകുന്ന ദൂരം ഭൂമിയും ചന്ദ്രും തമ്മിലുള്ള ദൂരത്തിന്റെ പതിനൊന്ന് മടങ്ങാണ്. ഭാവിയില്‍ ഛിന്നഗ്രഹങ്ങളെ അതിനടുത്തേക്ക് ചെന്ന് തകര്‍ക്കുന്ന രീതി അടക്കം നാസ ഇപ്പോള്‍ പ്രതിരോധ മാര്‍ഗമായി പരീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications