2025 ആകുമ്പോഴേക്കും രാജ്യത്തെ 17 മില്ല്യണ്‍ കുട്ടികളും പൊണ്ണത്തടിയന്മാരാകും
കുട്ടികളിലും മുതിര്‍ന്നവരിലും നേരിട്ടുക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പൊണ്ണത്തടി. ഒക്ടോബര്‍ 11 ലോക പൊണ്ണത്തടി ദിനമായി ആചരിക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കണ്ണക്കുകള്‍ പുറത്ത് വിടുകയാണ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ജേര്‍ണലുകള്‍.
2025 ആകുന്നതോടെ ഇന്ത്യയില്‍ മാത്രമായി 17 മില്ല്യണ്‍ കുട്ടികള്‍ പൊണ്ണത്തടിയുള്ളവരായി മാറും എന്നാണ് പറയുന്നത്. ഇതോടെ 184 രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താകും ഇന്ത്യ. മനുഷ്യതലമുറയെ തന്നെ ഞെട്ടിക്കുന്ന വിവരങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണം.

അടുത്ത തലമുറ
17 മില്ല്യണ്‍ കുട്ടികള്‍ പൊണ്ണത്തടിയുള്ളവരായി മാറുന്നതോടെ അടുത്ത തലമുറയെ സാരമായി ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാകും പൊണ്ണത്തടി. ഹൈപ്പര്‍ടെന്‍ഷനും പ്രമേഹവും ക്രമാതീതമായി വര്‍ദ്ധിക്കുന്ന തലമുറയാകും അടുത്തത്.

സ്‌കൂളുകളില്‍ നടത്തിയ പഠനം
സ്‌കൂളുകളില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രായത്തിനും ഉയരത്തിനും അതിരു കവിഞ്ഞ രീതിയില്‍ തടിയുള്ളവരാണ് ഭൂരിഭാഗം കുട്ടികളും എന്നാണ് കണ്ണക്കുകള്‍ പറയുന്നത്. ആയുര്‍ദൈ്യര്‍ഘ്യം കുറയുന്ന അടുത്ത തലമുറയാണ് ഇതിലൂടെ വളരുന്നത്.

ചൈനയാണ് മുന്നില്‍
17 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഏറ്റവും അധികം പൊണ്ണത്തടിയുള്ള കുട്ടികള്‍ ചൈനയിലാണ്.

പൊണ്ണത്തടി മൂലം
തടി കൂടുന്നത് മൂലം പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹെപ്പറൈറ്റിസ് എന്നിങ്ങനെ പലവിധ രോഗങ്ങളാണ് കുട്ടികളില്‍ കാണപ്പെടുന്നത്.

സ്‌കൂളുകളും കാരണക്കാർ
സ്‌കൂളുകളിലെ കാന്റീനുകളില്‍ വില്‍ക്കപ്പെടുന്ന പിസയും കൂള്‍ ഡ്രിംഗ്‌സും അനാവശ്യ ശീലങ്ങള്‍ വളര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. മാത്രമല്ല കുടുംബത്തിലെ ഭക്ഷണ ശീലവും കുട്ടികളുടെ ഈ അവസ്ഥയ്ക്ക് കാരണമാണ്.

നമ്മള്‍ ചെയ്യേണ്ടത്
രോഗികള്‍ മാത്രമുള്ള, ആയുസ്സില്ലാത്ത അടുത്ത തലമുറയാകും ഇന്ത്യയുടേത്. ഇത് തടയാന്‍ ഭക്ഷണ ശീലത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് മാത്രമേ സാധിക്കൂ.












Click it and Unblock the Notifications