Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: മൃഗശാലയിലെ ഹിപ്പോപൊട്ടാമസിനെ കയ്യോങ്ങി അടിച്ച് സെക്യൂരിറ്റി; കയ്യടിച്ച് സോഷ്യല്‍മീഡിയ; കാരണമുണ്ട്

സോഷ്യല്‍മീഡിയയില്‍ മൃഗങ്ങളുടെ വീഡിയോ വലിയ തരത്തില്‍ വൈറലാകാറുണ്ട്. കുരങ്ങിന്റെയും പൂച്ചയുടേയും ആനയുടേയും ഒക്കെ വീഡിയോകൾ ഉണ്ടാവാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ വൈറല്‍ ആയിരിക്കുന്ന ഒരു വീഡിയോ ആണ് ഹിപ്പോ പൊട്ടാമസിന്റേത്.

സംഭവം ഇതൊരു പഴയൊരു വീഡിയോ ആണ്. എന്നാൽ സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ വൈറലാവാന്‍ ഒരു കാരണം ഉണ്ട്..അതെന്താണ് എന്ന് അറിയണ്ടേ? വിശദമായി വായിക്കാം...

PC:B&S Twitter

1

ഈ ഭൂമിയിലെ ഏറ്റവും വലിയ മൃഗങ്ങളില്‍ ഒന്നാണ് ഹിപ്പോപ്പൊട്ടാമസ്, ആക്രമണാത്മക സ്വഭാവത്തിന് പേരുകേട്ടവയാണ് ഹിപ്പോ. അതിന്റെ പെരുമാറ്റം ശാന്തമാണെങ്കിലും, പെട്ടാന്നായിരിക്കും മാറ്റം വരിക. അതിന്റെ പെട്ടെന്നുള്ള പെരുമാറ്റം കളിയുമൊക്കെ കാണ്ടാൽ ആളുകൾ ഭയപ്പെടും. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിൽ ഹിപ്പോയുടെ കയ്യിൽ നിന്ന് സന്ദർശകരെ രക്ഷിക്കാനുള്ള സെക്യൂരിറ്റിയുടെ ശ്രമമാണ്.

2

ആളുകൾക്ക് നേരെ അല്പം ഇടഞ്ഞ് നിൽക്കുകയാണ് ഹിപ്പോ. ഇടപെട്ടില്ലെങ്കിൽ സംഭവം ആകെ കുളമാകുമെന്ന് മനസ്സിലാക്കിയ സെക്യൂരിറ്റി കൃത്യസമയത്ത് ഇടപെടൽ നടത്തി.

2

സെക്യൂരിറ്റി ഗാര്‍ഡ് തന്റെ ജീവന്‍ പണയപ്പെടുത്തി ഹിപ്പോയെ തിരിച്ച് വെള്ളത്തിലേക്ക് തിരികെ കയറ്റി സന്ദര്‍ശകരെ രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്, അത് വീണ്ടും ഇപ്പോൾ വൈറലാവുകയും ചെയ്തു. ഇത്തവണ, ബി ആന്‍ഡ് എസ് എന്ന ഹാന്‍ഡില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്, ' മൃഗശാല സന്ദര്‍ശിക്കാൻ എത്തിയവരെ ഒരു ഹിപ്പോയില്‍ നിന്നും രക്ഷിക്കാന്‍ സുരക്ഷാ ഗാര്‍ഡ് തന്റെ ജീവന്‍ പണയപ്പെടുത്തുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

4

സന്ദർശകർ ആശ്ചര്യത്തോടെ നോക്കുമ്പോൾ ഹിപ്പോ വെള്ളത്തിൽ നിന്ന് കയറാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണിക്കുന്നു. ഒരു സെക്യൂരിറ്റി ഗാർഡ് ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തി ഹിപ്പോയെ അടിക്കുന്നു, അതിനോട് മടങ്ങിപ്പോകാനുള്ള സൂചന നൽകുന്നു. എന്നാൽ ഹിപ്പോ അതിന്റെ വിശാലമായ വായ വീണ്ടും വീണ്ടും തുറക്കുന്നു.

5

സെക്യൂരിറ്റി കൈ ഉയർത്തി, ഹിപ്പോയെ പേടിപ്പെടുത്താൻ ശ്രമിക്കുന്നു, പക്ഷേ മൃഗം അതിന്റെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. പക്ഷേ, സെക്യൂരിറ്റി ആ ഹിപ്പോയുടെ തലയിൽ മെല്ലെ തട്ടിക്കൊണ്ട് തള്ളിക്കൊണ്ടിരിക്കുന്നു. 39 സെക്കന്റാണ് ഈ വീഡിയോ. രണ്ട് ദിവസം മുമ്പ് പങ്കിട്ടതിന് ശേഷം, ക്ലിപ്പ് 4.5 ദശലക്ഷം വ്യൂസ് നേടി. സംഭവം നടന്ന തീയതി പറയുന്നില്ലെങ്കിലും ഡല്‍ഹി മൃഗശാലയിലാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+