കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീത നിശയില്‍ കുടിച്ച് കൂത്താടി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി: കൈയ്യടി, ട്രോളുമായി ഫെമിനിസ്റ്റുകള്‍!!

Google Oneindia Malayalam News

കാന്‍ബറ: ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. എന്നാല്‍ അതേ വഴി പിന്തുടര്‍ന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്. അദ്ദേഹം സംഗീത നിശയില്‍ മദ്യപിച്ചതില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ആണ്‍-പെണ്‍ വിവേചനത്തിലേക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.

അല്‍ബനീസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും അത് ചോദ്യം ചെയ്യാനോ, അദ്ദേഹത്തെ വിമര്‍ശിക്കാനോ ആരും തയ്യാറായിരുന്നില്ല. എന്നാല്‍ സന്ന മരിന്റെ പാര്‍ട്ടിയെ വ്യാപകമായി എല്ലാവരും അപലപിച്ചിരുന്നു. ഇത് സ്ത്രീയായത് കൊണ്ട് മാത്രമാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

ഒരു സംഗീത നിശയ്ക്കിടെ ബിയര്‍ നുണഞ്ഞ് ആഘോഷിക്കുന്ന ആന്റണി അല്‍ബനീസിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. ഇതിനോടകം വീഡിയോയും വാര്‍ത്തകളും വൈറലായി കഴിഞ്ഞു. ആ സംഗീത നിശയില്‍ വന്നവരെല്ലാം പ്രധാനമന്ത്രിക്കായി ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റ് നിന്ന് ആവേശത്തോടെ നില്‍ക്കുന്ന ആന്റണിക്ക് പക്ഷേ വിമര്‍ശനങ്ങളൊന്നും വന്നിട്ടില്ല. സന്ന മരിന് വിമര്‍ശനം വന്നപ്പോള്‍ നേരെ തിരിച്ചുള്ള പ്രതികരണമാണ് ആന്റണിക്കുണ്ടായിരിക്കുന്നത്. ഫെമിനിസ്റ്റുകളാണ് ഇതിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുന്നത്.

2

ഡെവിള്‍സിന്റെ കംബാക്ക്: ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാല് കൊല്ലത്തെ കണക്കുകള്‍ തീര്‍ത്തു, ചിത്രങ്ങള്‍ വൈറല്‍

നേരത്തെ പാര്‍ട്ടിയില്‍ പങ്കെടുത്ത് ആഘോഷിച്ചപ്പോള്‍ മരിന്‍ വലിയ അപമാനമാണ് സമൂഹത്തില്‍ നിന്ന് നേരിട്ടത്. ഒടുവില്‍ സനയ്ക്ക് ഡ്രഗ് ടെസ്റ്റ് നടത്തി, താന്‍ മയക്കുമരുന്നൊന്നും ഈ പാര്‍ട്ടിയില്‍ വെച്ച് ഉപയോഗിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടി വന്നിരുന്നു. ഇവിടെ പുരുഷന്മാരുടെ ഇരട്ടത്താപ്പാണ് പ്രകടമാക്കുന്നതെന്ന് സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സിഡ്‌നിയില്‍ വെച്ചുള്ള റോക്ക് മ്യൂസിക് പരിപാടിയിലാണ് ആന്റണി അല്‍ബനീസ് പങ്കെടുത്തത്.

3

വലിയൊരു ഗ്ലാസില്‍ ബിയറുമായിട്ടാണ് ആന്റണി എത്തിയത്. ആ ഗ്ലാസിലെ ബിയര്‍ മൊത്തത്തില്‍ കുടിച്ച ശേഷം ജനങ്ങള്‍ക്ക് നേരെ ഉയര്‍ത്തി കാണിക്കുന്നുണ്ട് അദ്ദേഹം. തുടര്‍ന്ന് വലിയ കൈയ്യടികളാണ് ജനത്തില്‍ നിന്ന് ലഭിച്ചത്. ഇതോടെയാണ് താരതമ്യം വന്നത്. എന്തിനാണ് ഈ വിവേചനമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന കമന്റുകള്‍ ചോദിക്കുന്നത്. അല്‍ബനീസ് പൊതുമധ്യത്തില്‍ വെച്ച് മദ്യപിക്കുന്നതില്‍ മരിന്റെ പാര്‍ട്ടിയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്നും, പക്ഷേ എന്തുകൊണ്ടാണ് മരിന്‍ മാത്രം ക്രൂശിക്കപ്പെട്ടതെന്നും ചോദിക്കുന്നവരുണ്ട്.

4

ഇരട്ടത്താപ്പും പുരുഷാധിപത്യവുമാണ് ഇതിന് കാരണമെന്ന് കമന്റുകളുണ്ട്. മരിന്‍ വീട്ടിനുള്ളിലെ പാര്‍ട്ടിയിലാണ് പങ്കെടുത്തത്. പോരാത്തതിന് ടെസ്റ്റും നടത്തി. എന്നിട്ടും വിമര്‍ശനമുണ്ടായി. എന്നാല്‍ അല്‍ബനീസ് പരസ്യമായി മദ്യപിച്ച് കൈയ്യടി വാങ്ങുന്നു. ഇത് ശരിയല്ലെന്നും റോഡഗ്രിസ് സാവിന എന്ന യൂസര്‍ കുറിച്ചു. നേരത്തെ സന്ന മരിന്റെ വീഡിയോയും വൈറലായിരുന്നു. ഇവരുടെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതായിരുന്നു. ഇവര്‍ പ്രധാനമന്ത്രിയായിരിക്കാന്‍ യോഗ്യതയില്ലാത്തവരാണെന്ന വിമര്‍ശനം വരെ ഉയര്‍ന്നിരുന്നു.

5

സൂര്യന്‍ തീതുപ്പും, അഗ്നിപര്‍വം കണക്കെ, വരാനിരിക്കുന്നത് വന്‍ അപകടങ്ങള്‍, അടുത്ത വര്‍ഷവും രക്ഷയില്ല!!സൂര്യന്‍ തീതുപ്പും, അഗ്നിപര്‍വം കണക്കെ, വരാനിരിക്കുന്നത് വന്‍ അപകടങ്ങള്‍, അടുത്ത വര്‍ഷവും രക്ഷയില്ല!!

സന്ന മരിന്‍ നടത്തിയ ടെസ്റ്റില്‍ മയക്കുമരുന്ന് സാന്നിധ്യമൊന്നും കണ്ടെത്തിയിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അവരെ മോശക്കാരിയാക്കി ചിത്രീകരിച്ചിരുന്നു. എന്നാല്‍ നിരവധി പേര്‍ ഡാന്‍സ് വീഡിയോകള്‍ പോസ്റ്റ് ചെയ്ത് മരിന് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. സോളിഡാരിറ്റി വിത്ത് സന്ന എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ഉയര്‍ന്ന് വന്നിരുന്നു. നിരവധി പേരാണ് കൈയ്യില്‍ ഗ്ലാസുമായി ഡാന്‍സ് ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ വലിയ ആരാധകരെയും ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സ്വന്തമാക്കി.

അതിസുന്ദരിയുണ്ട്, പക്ഷിയുണ്ട്, പുരുഷനുണ്ട്; ആദ്യം ഏത് കണ്ടാലും നിങ്ങള്‍ കിടുവാണ്, വൈറല്‍ ചിത്രംഅതിസുന്ദരിയുണ്ട്, പക്ഷിയുണ്ട്, പുരുഷനുണ്ട്; ആദ്യം ഏത് കണ്ടാലും നിങ്ങള്‍ കിടുവാണ്, വൈറല്‍ ചിത്രം

Recommended Video

cmsvideo
മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala

English summary
australian pm drinks beer, audience cheers form him, video goes viral, social media says double standard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X