Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആണവ ദുരന്തം 2023ല്‍ സംഭവിക്കും', ബാബ വംഗയുടെ വന്‍ പ്രവചനം യാഥാര്‍ത്ഥ്യമാകുമോ? സാധ്യത ഇങ്ങനെ

ലണ്ടന്‍: അവിശ്വസനീയമായ പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ബള്‍ഗേറിയന്‍ ജ്യോതിഷിയാണ് ബാബ വംഗ. ഇവർ നടത്തിയ പ്രവചനങ്ങളിൽ 80 ശതമാനത്തില്‍ അധികവും യാഥാര്‍ത്ഥ്യമായിട്ടുമുണ്ട് എന്നാണ് അവകാശവാദം. ബാബ വംഗ നടത്തിയ ഒരു പ്രവചനം കൂടി സത്യമാകാന്‍ പോവുകയാണോ? അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വംഗയുടെ ഒരു പ്രവചനം ചര്‍ച്ചയായിരിക്കുകയാണ്.

2023ല്‍ ലോകത്ത് ഒരു ആണവ ദുരന്തം സംഭവിക്കുമെന്നായിരുന്നു അവരുടെ പ്രധാന പ്രവചനങ്ങളിലൊന്ന്. ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ലെന്ന് പലരും പറഞ്ഞ കാര്യമായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ അത് യാഥാർത്ഥ്യമാകാൻ പോവുകയാണോ എന്ന് സംശയിക്കാവുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. എന്താണ് ബാബ വംഗ പ്രവചിച്ചതെന്ന് പരിശോധിക്കാം.

baba-vanga-prediction

2023 അവസാനിക്കുന്നതിന് മുമ്പ് ഒരു രാജ്യം ആണവ ദുരന്തം നേരിടേണ്ടി വരുമെന്നും അത് ഭൂമിക്ക് ഒന്നാകെ പ്രശ്‌നമായി മാറുമെന്നുമാണ് ബാബ വംഗ പ്രവചിച്ചത്. അമേരിക്കയിൽ സെപ്റ്റംബര്‍ പതിനൊന്നിനുണ്ടായ ഭീകരാക്രമണം അടക്കം ബാബ വംഗയുടെ പ്രവചനങ്ങളിലുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ഭൂമിയുടെ അവസാനം വരെയുള്ള പ്രവചനങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. അതില്‍ പലതും നേരത്തെ പുറത്തുവന്നിട്ടുളളതാണ്. അക്കൂട്ടത്തിലൊരു പ്രവചനത്തിലാണ് ആണവ ദുരന്തത്തെ കുറിച്ച് പറയുന്നത്. 2023 ദുരന്തത്തിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഇവരുടെ പ്രവചനത്തിലുള്ളത്. ആണവ പവര്‍ പ്ലാന്റില്‍ വലിയ പൊട്ടിത്തെറിയുണ്ടാവുമെന്നും വിഷപുക ഏഷ്യയാകെ പടരുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.

ബാബ വംഗയുടെ ഈ പ്രവചനം റഷ്യ-യുക്രൈന്‍ യുദ്ധത്തെ കുറിച്ചാണെന്ന് ഇവരുടെ ആരാധകര്‍ പറയുന്നു. ബെലാറസിലേക്ക് ആണവായുധങ്ങള്‍ റഷ്യ അയച്ചതോടെ ബാബ വംഗയുടെ പ്രവചനം സത്യമാകുമോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. ബെലാറസില്‍ നിന്ന് യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കാന്‍ റഷ്യ ലക്ഷ്യമിടുന്നുവെന്നാണ് സംശയം.

അമേരിക്ക അടക്കമുള്ളവര്‍ യുക്രൈനെ സഹായിക്കുന്നുണ്ട്. യുക്രൈനില്‍ ആണവാക്രമണമുണ്ടായാല്‍ സമീപത്തുളള പല രാജ്യങ്ങളെയും അത് ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ആണവായുധം പ്രയോഗിച്ചാല്‍ ഗുരുതരമായ രോഗങ്ങള്‍ മേഖലയിലാകെ പടരുമെന്ന് വിദഗ്ധര്‍ പറയുന്നു.

റഷ്യ നിലവില്‍ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തപ്പെടുന്നു. അങ്ങനെ ഉപയോഗിച്ചാല്‍ നിരവധി ലോകരാജ്യങ്ങള്‍ യുക്രൈനെ പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്. അത് റഷ്യയിലേക്ക് യുദ്ധത്തെ കൊണ്ടുവരുന്നത് പോലെയാവുമെന്ന് പുടിന് അറിയാം. പക്ഷേ പുടിന്‍ പ്രവചനാതീതമായ കാര്യങ്ങള്‍ കൊണ്ട് എല്ലാവരെയും അമ്പരപ്പിക്കുന്ന നേതാവാണ്. യുക്രൈനെതിരെയുളള റഷ്യയുടെ യുദ്ധപ്രഖ്യാപനം അത്തരത്തിലൊന്നായിരുന്നു. അതുകൊണ്ട് തന്നെ യുക്രൈനെതിരെ റഷ്യ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യത തളളിക്കളയാവുന്നതല്ല.

അതോടെ ബാബ വംഗയുടെ പ്രവചനം സത്യമാകുമോ എന്നത് കണ്ടറിയേണ്ടതാണ്. പന്ത്രണ്ടാം വയസ്സില്‍ പേമാരിയില്‍പ്പെട്ട് കാഴ്ച്ച നഷ്ടപ്പെട്ടതോടെയാണ് വംഗയ്ക്ക് പ്രത്യേക കഴിവുകള്‍ ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. വാംഗലിയ പാന്തേവ ദിമിത്രോവ എന്നാണ് അവരുടെ യഥാര്‍ത്ഥ പേര്. വംഗ ലോകത്തോട് വിടപറഞ്ഞിട്ട് 25 വര്‍ഷത്തോളമായി.

ചെര്‍ണോബില്‍ ആണവ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്‍ തകര്‍ച്ച എന്നിവയെല്ലാം ബാബ വംഗ മുന്‍കാലങ്ങളില്‍ പ്രവചിച്ചവയാണെന്നാണ് ഇവരുടെ ആരാധകർ പറയുന്നത്. 5079 വരെയയുള്ള കാര്യങ്ങളാണ് ബാബ വംഗ പ്രവചിച്ചിട്ടുളളത്. 5079ലാണ് ലോകത്തിന്റെ അവസാനമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+