
മത്തങ്ങയെന്ന് പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ ഒന്ന്; ഭാരം 1158 കിലോ, വലിപ്പം കണ്ടാല്‍ ഞെട്ടും
വാഷിംഗ്ടണ്‍: ഒരു മത്തങ്ങയ്ക്ക് എത്ര ഭാരമുണ്ടാവും. കൃത്യമായി പറയാനാവില്ല. നമ്മള്‍ കടയില്‍ നിന്നൊക്കെ വാങ്ങുന്ന തരത്തിലുള്ളതാണെങ്കില്‍ പരമാവധി അഞ്ച് കിലോ വരെ കാണുമെന്നായിരിരിക്കും നിങ്ങളുടെ മറുപടി. എന്നാല്‍ പറഞ്ഞ് വരുന്നത് ഒരു ഭീമാകാരനായ മത്തങ്ങയെ കുറിച്ചാണ്. അമേരിക്കയിലാണ് ലോക റെക്കോര്‍ഡിട്ട ഈ മത്തങ്ങ കുഴിച്ചെടുത്തത്.
ഇത് കുഴിച്ചെടുത്തവര്‍ ആകെ ത്രില്ലില്ലാണ്. അതിനേക്കാള്‍ ത്രില്ലിലാണ് സോഷ്യല്‍ മീഡിയ. ലോക റെക്കോര്‍ഡിട്ട് ഈ മത്തങ്ങയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

image credit: The Great Pumpkin Farm fb page
സ്വന്തമായി വളര്‍ത്തി വലുതാക്കുന്ന പഴങ്ങള്‍ക്കോ പച്ചക്കറികളുടെയോ കാര്യത്തില്‍ കര്‍ഷകര്‍ എപ്പോഴും അഭിമാനം കൊള്ളാറുണ്ട്. ചിലര്‍ മത്സരത്തില്‍ പങ്കെടുത്ത് കാര്‍ഷിക മികവ് പ്രകടിപ്പിക്കാറുമുണ്ട്. അത്തരമൊരു മത്സരത്തിലാണ് അമ്പരപ്പിക്കുന്ന ഈ മത്തങ്ങ പുറത്തുവന്നത്. ന്യൂയോര്‍ക്കിലെകര്‍ഷകനായ സ്‌കോട്ട് ആന്‍ഡ്രൂസ് വളര്‍ത്തിയ മത്തങ്ങയാണ് ലോക റെക്കോര്‍ഡിട്ടത്. അമേരിക്കയിലെ ഏറ്റവും വലിയ മത്തങ്ങയെന്ന സവിശേഷതയാണ് ഇതിന് ലഭിച്ചിരിക്കുന്നത്.

image credit: The Great Pumpkin Farm fb page
മക്ഡൊണാള്‍ഡിന്റെ ഷോറൂം, ആപ്പിള്‍ സ്റ്റോര്‍; ചാള്‍സ് രാജാവിന്റെ ആരുമറിയാത്ത സമ്പാദ്യം ഇവ
63കാരനായ സ്‌കോട്ട് ലോക പമ്പ്കിന്‍ വെയ് ഓഫ് കോമ്പറ്റീഷനില്‍ പങ്കെടുത്താണ് വലിയ നേട്ടം സ്വന്തമാക്കിയത്. ഗ്രേറ്റ് പമ്പ്കിന്‍ ഫാമില്‍ വെച്ചാണ് ഈ മത്സരം നടന്നത്. എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് ഈ മത്തങ്ങ പ്രദര്‍ശിപ്പിക്കുകയായിരുന്നു സ്‌കോട്ട്. ഇതിന്റെ വലിപ്പവും ഭാരവും അറിഞ്ഞാല്‍ തന്നെ നിങ്ങള്‍ ഞെട്ടും. 1158 കിലോഗ്രാമാണ് ഈ മത്തങ്ങയുടെ ഭാരം. ടൂര്‍ണമെന്റില്‍ സ്‌കോട്ട് തന്നെ വിജയിക്കുകയും ചെയ്തു. 5500 ഡോളറാണ് പ്രൈസ് മണി.

image credit: The Great Pumpkin Farm fb page
ശനിയാഴ്ച്ച ഗ്രേറ്റ് പമ്പ്കിന്‍ ഫാം അവരുടെ ഫേസ്ബുക്ക് പേജില്‍ ഈ മത്തങ്ങയുടെ ചിത്രം ഷെയര്‍ ചെയ്തിരുന്നു. നോര്‍ത്ത് അമേരിക്കയിലെ റെക്കോര്‍ഡാണ് ഇതിലൂടെ തകര്‍ന്നത്. ആന്‍ഡ്രൂസിനെ അഭിനന്ദിക്കുന്നതായും ഇവര്‍ കുറിച്ചു. അതേസമയം ചിത്രം കണ്ട് സോഷ്യല്‍ മീഡിയ ആകെ അമ്പരന്നിരിക്കുകയാണ്. സ്റ്റെറോയിഡ് അടിച്ച മത്തങ്ങയാണോ ഇതെന്നാണ് സോഷ്യല്‍ മീഡിയ ട്രോളായി ചോദിച്ചിരിക്കുന്നത്.

image credit: The Great Pumpkin Farm fb page
സൂര്യനില്‍ ഭയപ്പെടുത്തുന്ന സ്ഫോടനം; 2 ലക്ഷം കിലോമീറ്ററില്‍ തീജ്വാല, ഭൂമിക്ക് ഭയം ഇക്കാര്യങ്ങളെ
സ്‌കോട്ട് ആന്‍ഡ്രൂസും കുടുംബവും ലങ്കാസ്റ്ററിലെ സ്വന്തം ഫാമിലാണ് നട്ട് വളര്‍ത്തിയത്. കഴിഞ്ഞ വേനല്‍ക്കാലം മുതലാണ് ഇത് വളര്‍ത്തിയത്. മികച്ച വളവും പരിപാലനവുമാണ് ഇത്ര വലിയ മത്തങ്ങ തന്റെ ഫാമിലുണ്ടാവാന്‍ കാരണമെന്ന് സ്‌കോട്ട് പറയുന്നു. പ്രാണികള്‍, മറ്റ് കീടാണുക്കള്‍, മൃഗങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം മത്തങ്ങ വളര്‍ത്തുമ്പോള്‍ അതിനെ സംരക്ഷിക്കാന്‍ നമ്മള്‍ ശ്രമിക്കണമമെന്നും ആന്‍ഡ്രൂ പറഞ്ഞു. ഒക്ടോബര്‍ പതിനാറ് വരെ ഈ മത്തങ്ങ ഗ്രേറ്റ് പമ്പ്കിന്‍ ഫാമില്‍ പ്രദര്‍ശനത്തിന് വെക്കും. ന്യൂയോര്‍ക്കിലെ ക്ലാരന്‍സിലാണ് ഈ ഫാമുള്ളത്.