
വീടിന്റെ വാതിലിന്റെ നിറമൊന്ന് മാറ്റി, യുവതിക്ക് 19 ലക്ഷത്തിന്റെ പിഴ; കാരണം കേട്ടാല്‍ അമ്പരക്കും
ലണ്ടന്‍: ഒരു വാതില്‍ കാരണം എന്തൊക്കെ പുലിവാല് പിടിക്കും. സാധാരണ ഗതിയില്‍ ആണെങ്കില്‍ കാര്യമായിട്ടൊന്നും ഉണ്ടാവില്ലെന്ന് പറയാം. എന്നാല്‍ ഇവിടെ ഒരു യുവതി വാതിലിന്റെ നിറമൊന്ന് മാറ്റിയതിന് ലക്ഷങ്ങളാണ് പിഴയായി കിട്ടിയിരിക്കുന്നത്. സമ്പാദ്യമെല്ലാം ചോര്‍ത്തി കളയുന്ന ഒരു പരിപാടിയായി പോയി ഇത്. ഇതിന് കാരണം യുവതി അന്വേഷിച്ചെങ്കിലും തൃപ്തികരമായ ഒന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
വളരെ ലാഘവത്തോടെ തള്ളിക്കളയേണ്ട ഒരു കാര്യത്തിനാണ് ഇവര്‍ക്ക് പിഴ ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന് പിന്നാലെ യുവതിയെ പിന്തുണച്ചിരിക്കുന്നത്. സംഭവത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

image credit: vodkamiranda instagram
എഡിന്‍ബര്‍ഗിലെ ന്യൂടൗണ്‍ നിവാസിയായ മിറാന്‍ഡ ഡിക്‌സണാണ് ഒരു വാതില്‍ കാരണം വലിയ പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്. ജോര്‍ജിയന്‍ രീതിയിലുള്ള വീടിന്റെ മുന്‍വാതില്‍ പെയിന്റ് അടിച്ചതിന് മിറാന്‍ഡ 19 ലക്ഷത്തിന്റെ പിഴയാണ് അടയ്‌ക്കേണ്ടത്. വീട്ടിലെ അറ്റകുറ്റപണികളുടെ ഭാഗമായിട്ടാണ് ഇവര്‍ വീടിന്റെ വാതില്‍ പിങ്ക് നിറത്തിലാക്കിയത്. ഈ വീട് 2019ല്‍ മാതാപിതാക്കളില്‍ നിന്നാണ് മിറാന്‍ഡയ്ക്ക് ഈ വീട് ലഭിക്കുന്നത്. ഇവര്‍ക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയിരിക്കുന്നത്.

image credit: vodkamiranda instagram
വിചാരിച്ചത് കിട്ടിയില്ല, എടുത്തത് ഭാഗ്യമില്ലാത്ത ലോട്ടറി; അമേരിക്കക്കാരിക്ക് അടിച്ചത് ലക്ഷങ്ങള്‍
ഇവിടെയുള്ള കെട്ടിടങ്ങളുടെ ചരിത്രപരമായ സ്വഭാവത്തിന് ചേര്‍ന്ന രീതിയില്‍ അല്ല ഇവര്‍ വാതിലിന് പെയിന്റ് അടിച്ചിരിക്കുന്നതെന്നും, അതുകൊണ്ട് പിഴ ചുമത്തിയെന്നുമാണ് എഡിന്‍ബര്‍ഗ് സിറ്റി കൗണ്‍സില്‍ ഇവരോട് കാരണമായി പറഞ്ഞത്. തന്റെ വീടിന്റെ വാതിലിനെതിരായ പരാതി ഗൂഢോദേശ്യത്തോടെയുള്ളതാണ്. വളരെ വില കുറഞ്ഞ പരാതിയാണിതെന്ന് മിറാന്‍ഡ പറയുന്നു. ഇവരോട് വാതിലിന്റെ നിറം മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ചേരുന്ന ഒരു നിറം അടിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് ഡാര്‍ക്ക് ആയിരിക്കണമെന്നും സിറ്റി കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.

image credit: vodkamiranda instagram
വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍
നല്ല തിളക്കമുള്ള പിങ്ക് ആണ് താന്‍ അടിച്ചതെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ലൈറ്റ് പിങ്കാണ്. ഇവിടെ വെളുത്ത നിറം അടിക്കാനാണ് കത്തില്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇരുണ്ട നിറം വേണമെന്ന വാദത്തിന് എതിരാണിതെന്നും മിറാന്‍ഡ പറയുന്നു. അതേസമയം എഡിന്‍ബര്‍ഗ് ന്യൂടൗണിന്റെ ലോക പൈതൃക സംരക്ഷണ കേന്ദ്രത്തില്‍ വരുന്ന മേഖലയിലാണ് ഈ വീടുള്ളത്. അതുകൊണ്ട് വീടിന് എന്തൊക്കെ മാറ്റം വരുത്താന്‍ എന്നതിന് ചില നിബന്ധനകളും നിയമങ്ങളുമുണ്ട്.

image credit: vodkamiranda instagram
ഒന്ന് നോക്കൂ ഈ മനോഹര ചിത്രം; ഒരു കള്ളി പൂച്ച ഇതിലുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം
1995ലാണ് ന്യൂടൗണ്‍ യുനെസ്‌കോ പട്ടികയില്‍ വരുന്നത്. അതേസമയം ഇവരുടെ അടുത്തുള്ള വീടുകളെല്ലാം ഇളം നിറത്തിലുള്ളതാണ്. അതിനൊന്നും ഇതുവരെ പിഴ ലഭിച്ചിട്ടില്ല. ഇതിനെ യുവതി ചോദ്യം ചെയ്തിരുന്നു. പരാതി ലഭിച്ചാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് യുവതിയോട് കൗണ്‍സില്‍ പറഞ്ഞത്. പ്ലാനിംഗ് പെര്‍മിഷന് യുവതി അപേക്ഷിക്കാത്തതാണ് പ്രധാന പ്രശ്‌നം. വാതിലിന്റെ നിറം മാറ്റാനും ഇവര്‍ തയ്യാറായിട്ടില്ല. അതാണ് നോട്ടീസ് ലഭിക്കാന്‍ കാരണമായത്.