
മാലിന്യ പാത്രമെടുത്ത് ഒരേറ്... വീട്ടില്‍ നിറയെ പ്രേതങ്ങള്‍, പുരോഹിതനെ വിളിച്ച് ബ്രിട്ടനിലെ ഈ കുടുംബം
ലണ്ടന്‍: പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ? ഒന്നും പറയാനാവുന്നില്ല അല്ലേ. മനസ്സില്‍ ചെറിയൊരു പേടി എല്ലാവര്‍ക്കുമുണ്ടാകാം. എന്നാല്‍ പ്രേതബാധയുണ്ടെന്ന് അറിഞ്ഞ് ഒരു വീട്ടില്‍ താമസിക്കാന്‍ ആരെങ്കിലും വരുമോ? ആരും വരില്ല. ഭയമില്ലെന്ന് പറഞ്ഞാലും, അത്തരമൊരു ശല്യം നമുക്ക് വേണ്ട എന്ന് മനസ്സില്‍ തോന്നിയേക്കാം.
എന്നാല്‍ ഒരു വീടും അത് നില്‍ക്കുന്ന തെരുവുമെല്ലാം പ്രേതത്തിന്റെ ശല്യം കൊണ്ട് സഹിക്കാന്‍ വയ്യാത്ത അവസ്ഥയിലാണെങ്കിലോ? ചിരിച്ച് തള്ളാന്‍ വരട്ടെ, അങ്ങനൊന്നുണ്ട്. ബ്രിട്ടനിലാണ്, ഒരു വീട്ടുകാര്‍ മൊത്തം ഭയന്ന് വിറച്ച് വലിയൊരു പുരോഹിതനെ വീട്ടിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. അതിന് ശേഷം സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. വിശദമായ വിവരങ്ങളിലേക്ക്....

ലണ്ടനിലെ വീട്ടുകാരാണ് പ്രേതങ്ങളെ കൊണ്ട് നട്ടം തിരിയുന്നതായി അവകാശപ്പെടുന്നത്. നിരവധി പേരാണ് ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. ചിലര്‍ക്ക് പ്രേതങ്ങളുടെ ശല്യം അതിരുകടക്കുന്നതായും ഇവര്‍ പറയുന്നു. പലരും ഇവിടെ വീട് വാടകയ്‌ക്കെടുത്തത് പ്രേതശല്യമുണ്ടെന്ന് അറിയാതെയാണ്. രാത്രി ഉറങ്ങുമ്പോഴും, വീടിനുള്ളില്‍ നടക്കുമ്പോഴുമൊക്കെ ഭീകരമായ കാര്യങ്ങളാണ് ഇവര്‍ക്ക് മുന്നില്‍ നടക്കുന്നത്. പ്രേതങ്ങളുടെ വിഹാര കേന്ദ്രമാണെന്ന കാര്യം ഉടമകള്‍ മറഞ്ഞുവെച്ചാണ് ഇവിടെയുള്ള വീടുകള്‍ വാടകയ്ക്ക് നല്‍കിയത്.

image credit: PA
വിചാരിച്ചത് കിട്ടിയില്ല, എടുത്തത് ഭാഗ്യമില്ലാത്ത ലോട്ടറി; അമേരിക്കക്കാരിക്ക് അടിച്ചത് ലക്ഷങ്ങള്‍
ഇവിടെയുള്ള വീട്ടുകാര്‍ ബ്രിട്ടീഷ് വൈറ്റ് വിച്ചസിലെ പുരോഹിതനായ കെവിന്‍ കാള്‍റിയോണിനെ വിളിച്ച് വരുത്തിയിരിക്കുകയാണ്. പ്രേതങ്ങളെ ആവാഹിച്ച് ഇവിടെ നിന്ന് ഓടിക്കുകയാണ് ഇവര്‍ക്ക് വേണ്ടത്. അതിനായിട്ടാണ് പുരോഹിതനെ വിളിച്ച് വരുത്തിയത്. വിളിക്കുന്നതില്‍ അധികവും സാധാരണ കേസുകളാണ്. ചിലപ്പോള്‍ വീടിന് മുകളിലെ ശബ്ദം കേട്ടാവും ഇവര്‍ ഭയക്കുന്നുണ്ട്. വീടിലെ കോണി ഇളക്കുന്ന ശബ്ദമാകാം. ഇതൊക്കെ അവര്‍ക്ക് ഉള്ളിലെ ഭയം വെച്ച് തോന്നുന്നതാകാമെന്ന് കെവിന്‍ പറയുന്നു.

വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍
അതേസമയം കുറച്ച് കേസുകള്‍ അങ്ങനെ അല്ലാത്തത് കൊണ്ട്. അവ കുറച്ച് ഭയപ്പെടുത്തുന്നതാണ്. എന്താണ് അതെന്ന് വിശദീകരിക്കാന്‍ പോലും സാധിക്കില്ലെന്ന് കെവിന്‍ കാര്‍റിയോണ്‍ പറയുന്നു. ഒരു വീട്ടില്‍ കയറിയപ്പോള്‍ അവിടെയിരുന്ന മേശയില്‍ നിന്ന് ഒരു ഗ്ലാസ് തനിയെ പൊങ്ങി. നേരെ ചുമരില്‍ ഇടിച്ച് ആ ഗ്ലാസ് പൊട്ടിച്ചിതറി. ഇത് എങ്ങനെയാണ് ഒരാളെ വിശ്വസിപ്പിക്കുകയെന്ന് അറിയില്ല. അധികൃതരൊന്നും ഇത്തരം കഥകള്‍ വിശ്വസിക്കില്ല. എന്നാല്‍ ബ്രിട്ടന്റെ പശ്ചിമ ഭാഗത്തുള്ളവര്‍ അത് വിശ്വസിക്കുന്നുണ്ട്. അവര്‍ക്ക് അതൊരു പ്രശ്‌നമായത് കൊണ്ടാണ് വിശ്വസിക്കുന്നതെന്നും കെവിന്‍ പറഞ്ഞു.

ഇതുവരെ ഏഴോളം കേസുകളാണ് പ്രേതബാധയുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. ലെവിഷാം കൗണ്‍സിലില്‍ ഉള്ളവര്‍ പറയുന്നത് കേട്ടാല്‍ ഭയന്ന് വിറച്ച് പോകും. ഇവരുടെ വീട്ടിലെ പ്രേതം ഒരു മാലിന്യ പെട്ടിയാണ് ഇവര്‍ക്ക് നേരെ എറിഞ്ഞത്. പിന്നാലെ ഓടിവരികയും ചെയ്തു. ഇവിടെയുള്ള താമസക്കാരെല്ലാം ഭയത്തിലാണ്. ദക്ഷിണ-കിഴക്കന്‍ മേഖലയിലാണ് ലെവിഷാം കൗണ്‍സിലുള്ളത്. ഇവരുടെ വീട്ടില്‍ ഏതോ ഒരു അജ്ഞാത ശക്തിയുടെ സാന്നിധ്യമുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഒന്ന് നോക്കൂ ഈ മനോഹര ചിത്രം; ഒരു കള്ളി പൂച്ച ഇതിലുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം
വളരെ ഭയപ്പെടുന്നതും പൈശാചികവുമായ സംഭവമാണ് നടക്കുന്നത്. ഇതെല്ലാം മുന്‍ താമസക്കാര്‍ ചെയ്ത ക്രൂര കൃത്യം കൊണ്ട് സഭവിച്ചതാണെന്ന് സ്ലോഗ് കൗണ്‍സിലിലെ പരാതിയില്‍ പറയുന്നു. ഷെഫീല്‍ഡ് കൗണ്‍സിലില്‍ ഒരുയുവതി അവരുടെ മരിച്ചുപോയ ഭര്‍ത്താവാണ് പ്രേതമായി വന്ന് അലട്ടുന്നത്. ഈ പരാതിയും ലഭിച്ചിട്ടുണ്ട്. കെന്‍സിങ്സ്റ്റണ്‍, ചെല്‍സി എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രേത ശല്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.