
ബ്രിട്ടീഷ് പൗരത്വം കിട്ടാന്‍ കഷ്ടപ്പാടാണ്; ഹാരിക്ക് പോലും ഉത്തരമറിയില്ല, മേഗന്റെ മറുപടി വൈറല്‍
ലണ്ടന്‍: ബ്രിട്ടീഷ് പൗരത്വം നേടാന്‍ എളുപ്പമാണോ? അത്രയ്ക്ക് എളുപ്പമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റാരുമല്ല ഇത് പറഞ്ഞിരിക്കുന്നത്. ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മര്‍ക്കലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കാനുള്ള ടെസ്റ്റ് പഠിക്കാന്‍ താന്‍ ശ്രമിച്ചുവെന്നാണ് മേഗന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ അതിന് ശേഷം സംഭവിച്ചിരിക്കുന്ന കാര്യങ്ങള്‍ കഠിനമായിരുന്നുവെന്നും മേഗന്‍ പറഞ്ഞു. തനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത ചോദ്യങ്ങളായിരുന്നു അതിലുണ്ടായിരുന്നതെന്നാണ് മേഗന്‍ പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

നിലവില്‍ സസക്‌സിലെ ഡച്ചസ്സാണ് മേഗന്‍ മര്‍ക്കല്‍. താന്‍ ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. പൗരത്വ ടെസ്റ്റിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി അത് പഠിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ അതിലെ ചില ചോദ്യങ്ങള്‍ കടുപ്പമേറിയതായിരുന്നുവെന്ന് മേഗന്‍ പറയുന്നു. താന്‍ പറയുന്നതിലും എത്രയോ ക ടുപ്പമായിരുന്നു ആ ചോദ്യങ്ങള്‍. ഹാരി രാജകുമാരനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പോലും ഉത്തരം പറയാന്‍ ബുദ്ധിമുട്ടിയെന്നാണ് മേഗന്റെ വെളിപ്പെടുത്തല്‍. ഹാരിക്ക് പോലും അറിയാത്ത ചോദ്യമുണ്ടെന്നതില്‍ അമ്പരന്ന് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ.

2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ
ആര്‍ക്കിടൈപ്‌സ് പോഡ്കാസ്റ്റിലാണ് താന്‍ പരീക്ഷയ്ക്കായി തയ്യാറെടുത്തപ്പോഴുള്ള അനുഭവം മേഗന്‍ തുറന്ന് പറഞ്ഞത്. നടിയും ഡയറക്ടറുമായ പമേല ആഡ്‌ലോണിനോടായിരുന്നു ഇക്കാര്യം പറഞ്ഞത്. അടുത്തിടെയാണ് ഇവരുടെ ബ്രിട്ടീഷ് പൗരത്വം നേടിയത്. ആ പരീക്ഷയ്ക്ക് കഠിനത്തിനും അപ്പുറമാണ്. ചില ചോദ്യങ്ങള്‍ വന്നപ്പോള്‍ ഭര്‍ത്താവിനോട് ചോദിക്കാമെന്ന കാര്യം ഓര്‍മ വന്നു. നിങ്ങള്‍ക്കിത് അറിയുമോ എന്നും ചോദിച്ചു. എനിക്ക് എന്താണെന്ന് പോലും അറിയില്ലെന്നാണ് ഹാരി തനിക്ക് നല്‍കിയ മറുപടിയെന്നും മേഗന്‍ പറഞ്ഞു.

17 മിനുട്ട് കുഞ്ഞിന് ഹൃദയമിടിപ്പില്ല, ശ്വാസം നിലച്ചു; അത്ഭുതം കാണിച്ച് ഡോക്ടര്‍മാര്‍
അതേസമയം നിങ്ങള്‍ക്ക് വേണ്ടി ആ പരീക്ഷ കഠിനമാക്കിയെന്നാണ് താന്‍ കരുതുന്നതെന്ന് ആല്‍ഡോണ്‍ പറഞ്ഞു. ബ്രിട്ടീഷ് പൗരത്വ പരീക്ഷയ്ക്കായി മേഗന്‍ ഓരോ തവണയും 50 യൂറോ നല്‍കേണ്ടി വരും. 75 ശതമാനം മാര്‍ക്കും നേടണം. അതിന് ശേഷം മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ. 45 മിനുട്ട് നീണ്ട് നില്‍ക്കുന്ന ടെസ്റ്റില്‍ 24 ചോദ്യങ്ങളുണ്ടാവും. അതിന് ഓപ്ഷനുകളുമുണ്ടാവും. യുകെയിലെ നിയമങ്ങളെയും നിയമസംവിധാനത്തെയും കുറിച്ചായിരിക്കും ഈ ചോദ്യങ്ങള്‍. രാജ്യത്തിന്റെ ചരിത്രം, സംവിധാനം, എന്നിവയെല്ലാം ചോദ്യങ്ങളില്‍ വരാം.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
അത് മാത്രമല്ല, രാജകുടുംബത്തെ കുറിച്ചുള്ള ചോദ്യങ്ങളും മേഗന്‍ നേരിടേണ്ടി വരും. 2017 നവംബറില്‍ ഹാരിയുമായുള്ള വിവാഹം കഴിഞ്ഞ ശേഷം മേഗന്‍ ബ്രിട്ടീഷ് പൗരത്വ പരീക്ഷയ്ക്കായി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. വൈകാതെ അവര്‍ ബ്രിട്ടീഷ് പൗരയാവമെന്നാണ് ബക്കിംഗ്ഹാം പാലസ് അറിയിച്ചിരിക്കുന്നത്. അതേസമയം അമേരിക്കയിലേക്ക് ഹാരിയുമൊത്ത് താമസം മാറിയതിന് പിന്നാലെ ബ്രിട്ടീഷ് പൗരത്വത്തിനായി മേഗന്‍ ഇനി ശ്രമിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജകുടുംബത്തോട് അവര്‍ക്കുള്ള താല്‍പര്യവും ഇല്ലാതായിട്ടുണ്ടെന്നാണ് സൂചന.