കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറന്റ് ബില്‍ 30000: നിയന്ത്രിക്കാന്‍ ഗൃഹനാഥന്‍ ചെയ്തത് അമ്പരപ്പിക്കും; കുടുംബത്തിന് കടുത്ത 'ശിക്ഷ'

Google Oneindia Malayalam News

ലണ്ടന്‍: വൈദ്യുതി വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുണ്ട്. അനാവശ്യമായി നമ്മളത് ഉപയോഗിച്ചാല്‍ പിന്നെ കിട്ടാന്‍ പോകുന്നത് വന്‍ തുക വരുന്ന വൈദ്യുതി ബില്ലായിരിക്കും. നിരവധി പേര്‍ക്ക് അത്തരം ബില്ലുകള്‍ വന്ന് അന്തം വിട്ട് പോയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല വിദേശത്ത് അടക്കം ഇത് തന്നെയാണ് അവസ്ഥ.

നാട്ടില്‍ ജോലി പോലും പലര്‍ക്കും നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയും, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുന്നൊരു ഘട്ടത്തിലാണ് നിങ്ങള്‍ക്ക് വന്‍ തുക വരുന്നൊരു വൈദ്യുതി ബില്‍ കിട്ടുന്നതെന്ന് കരുതുക. എന്ത് ചെയ്യും? ആകെ തകര്‍ന്ന് പോകും അല്ലേ. എന്നാല്‍ ഒരു പിതാവ് ഇത്തരമൊരു ബില്‍ കിട്ടിയതിന് പിന്നാലെ ചെയ്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

ഈ സംഭവം നടന്നത് ഇന്ത്യയില്‍ അല്ല ബ്രിട്ടനിലാണ്. രണ്ട് കുട്ടികളുടെ പിതാവ് സ്വന്തം വീട്ടില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് ചര്‍ച്ചയാവുന്നത്. കുടുംബത്തിന് മുഴുവന്‍ വന്‍ ദുരിതമാണ് ഈ നിയന്ത്രണം സമ്മാനിച്ചിരിക്കുന്നത്. വീട്ടില്‍ വൈദ്യുതിയേ വേണ്ട എന്ന തീരുമാനമാണ് ബ്രിട്ടനിലെ ചാവ്ദര്‍ ടോദോറോവ് എന്ന ഈ പിതാവ് എടുത്തിരിക്കുന്നത്. അത് മാത്രമല്ല, ഈ കുടുംബം ഇരുട്ടത്ത് പോകുന്നതിനായി ചാവ്ദര്‍ തീരുമാനിച്ച നടപ്പാക്കിയ ഐഡിയ കുറച്ച് കടുപ്പമുള്ളതായിരുന്നു.

2

image credit: Facebook/Lancs Live

20 കൊല്ലത്തോളം ഭാഗ്യമില്ലാതെ കനേഡിയക്കാരി, ഇത്തവണ ലോട്ടറിയില്‍ ശുക്രനുദിച്ചു, അടിച്ചെടുത്തത് 30 കോടി20 കൊല്ലത്തോളം ഭാഗ്യമില്ലാതെ കനേഡിയക്കാരി, ഇത്തവണ ലോട്ടറിയില്‍ ശുക്രനുദിച്ചു, അടിച്ചെടുത്തത് 30 കോടി

രാത്രി തലയില്‍ ഹെഡ് ടോര്‍ച്ചുകള്‍ വെച്ച് സഞ്ചരിക്കാമെന്നാണ് ഇയാള്‍ തീരുമാനിച്ചിരിക്കുന്നത്. ചാവ്ദര്‍ ഹെഡ് ടോര്‍ച്ചുകള്‍ ഉപയോഗിച്ച് നടക്കുന്നതിന്റെ ചിത്രങ്ങളുടെ പുറത്തുവന്നിട്ടുണ്ട്. ഇത് വൈറലായിരിക്കുകയാണ്. 53കാരനായ പിതാവിന് പക്ഷേ താന്‍ ചെയ്തതില്‍ പശ്ചാത്താപം ഒന്നും തോന്നുന്നില്ല. ബ്രിട്ടനില്‍ ഇപ്പോഴുള്ള വിലക്കയറ്റം ചാവ്ദറിനെയും ബാധിച്ചുവെന്നാണ് മനസ്സിലാവുന്നത്. കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാനും കൂടിയാണ് ഇങ്ങനൊരു തീരുമാനം വന്നിരിക്കുന്നത്.

3

ആദ്യം അടിച്ചത് 54000, ഒരാഴ്ച്ചയ്ക്കുള്ളില്‍ 5 കോടി, ഓസ്‌ട്രേലിയന്‍ യുവതിക്ക് ഇരട്ട ഭാഗ്യംആദ്യം അടിച്ചത് 54000, ഒരാഴ്ച്ചയ്ക്കുള്ളില്‍ 5 കോടി, ഓസ്‌ട്രേലിയന്‍ യുവതിക്ക് ഇരട്ട ഭാഗ്യം

ചാവ്ദറിന് നല്ലൊരു ജോലിയുണ്ട്. അദ്ദേഹം ബാങ്കിലെ ജീവനക്കാരനാണ്. രണ്ട് ജോലിയാണ് അവിടെ ചെയ്യുന്നത്. ഒപ്പം പാര്‍ട്ട് ടൈം ഡെക്കോറേറ്റര്‍ കൂടിയാണ് ഇയാള്‍. ബ്രിട്ടനില്‍ ജീവിതച്ചെലവ് ഏറ്റവും തീവ്രമായ അവസ്ഥയിലേക്കാണ് കുതിച്ചിരിക്കുന്നത്. പിടിച്ച് നില്‍ക്കാന്‍ പുതിയ വഴികള്‍ ആലോചിക്കേണ്ടി വന്നിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് മറ്റ് മാര്‍ഗങ്ങളില്ലാതെ ചാവ്ദര്‍ സ്വന്തം വീട്ടില്‍ ഇങ്ങനൊരു നയം കൊണ്ടുവന്നത്.

4

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

ചാവ്ദറിന് ഇങ്ങനൊരു തീരുമാനത്തിലേക്ക് നയിച്ചതിന് കാരണമുണ്ട്. ഇത്തവണ അദ്ദേഹത്തിന്റെ വീട്ടില്‍ ലഭിച്ച വൈദ്യുതി ബില്‍ താങ്ങാവുന്നതിലും, പ്രതീക്ഷിച്ചതിലും അപ്പുറമുള്ളത്. മാസം മുപ്പതിനായിരം രൂപയ്ക്ക് മുകളിലാണ് ബില്‍ ലഭിച്ചിരിക്കുന്നത്. ഏതൊരു സാധാരണക്കാരന്റെ നട്ടെല്ല് തകര്‍ക്കുന്ന ബില്‍ ആണിത്. ഇതോടെ ഭാര്യയോട് രണ്ട് മക്കളോടും വീട്ടില്‍ വൈദ്യുതി നിയന്ത്രിക്കാന്‍ ചാവ്ദര്‍ ആവശ്യപ്പെടുകയായിരുന്നു. സാധാരണ വരുന്നതിലും ഇരട്ടിയായിരുന്നു ആ സമയം തനിക്ക് ലഭിച്ച ബില്‍ എന്നാണ് ചാവ്ദര്‍ പറയുന്നത്.

5

ചാവ്ദറും ഭാര്യം മോഡയും, മക്കളായ തിയോ, നിക്കോള്‍ എന്നിവരും വീട്ടില്‍ കറന്റേ ഇല്ലെന്ന അവസ്ഥയിലാണ് ജീവിക്കുന്നത്. 800 രൂപ വിലയുള്ള ഹെഡ് ടോര്‍ച്ചുകളാണ് വീട്ടില്‍ ഇവരെല്ലാം ഉപയോഗിക്കുന്നത്. പഠിക്കുന്നതും, കളിക്കുന്നതും, വായിക്കുന്നതും, ഭക്ഷണം കഴിക്കുന്നതിനുമെല്ലാം ഇത് ഉപയോഗിക്കാനാണ് നിര്‍ദേശം. വര്‍ഷം ചാവ്ദറിന് വരുന്ന ബില്ലുകള്‍ കണ്ടാല്‍ ആരും ഞെട്ടിപ്പോകും. 3.6 ലക്ഷത്തിന് മുകളിലാണ് ചാവ്‌റിന് അടയ്‌ക്കേണ്ടി വരുന്നത്.

6

ചാവ്ദറിന്റെ ഭാര്യ മോഡ ലണ്ടനില്‍ യോഗ അധ്യാപികയാണ്. ഈ തീരുമാനം നടപ്പാക്കാനാണ് ശ്രമമെന്ന് മോഡ പറയുന്നു. പക്ഷേ ഹെഡ് ലാമ്പുകള്‍ ഉപയോഗിക്കുന്നത് കുടുംബത്തിന് വന്‍ ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. ഈ രീതി ആര്‍ക്കും പാലിക്കാന്‍ സാധിക്കുന്നതല്ലെന്നാണ് ഇവര്‍ പറയുന്നത്. വീട്ടിലെ ഹീറ്റിംഗ് സംവിധാനം ഇവര്‍ ഉപയോഗിക്കുന്നില്ല. തന്റെ ഭര്‍ത്താവാണ് ഇങ്ങനൊരു ഐഡിയ കൊണ്ടുവന്നതെന്നാണ് മോഡ പറഞ്ഞു. ലൈറ്റുകള്‍ അണച്ച്, പകരം ഹെഡ് ടോര്‍ച്ചുകള്‍ ഉപയോഗിക്കാമെന്നാണ് അദ്ദേഹം എല്ലാവരോടും പറഞ്ഞിരിക്കുന്നതെന്നും മോഡ പറഞ്ഞു.

7

അതേസമയം വീട്ടില്‍ ലൈറ്റില്ലാത്തത് ഭയപ്പെടുത്തുന്നതാണ്. ഒട്ടും സുരക്ഷിതമായി തോന്നുന്നില്ലെന്നും മോഡ പറയുന്നു. എന്നാല്‍ തങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിലേക്ക് മടങ്ങി പോയത് പോലെയാണ് തോന്നുന്നതെന്ന് ചാവ്ദര്‍ പറയുന്നു. ഇനി വരുന്ന മാസം ബില്‍ എങ്ങനെയായിരിക്കുമെന്ന് അറിയില്ല. പക്ഷേ അത് വളരെ കുറയ്ക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ചാവ്ദര്‍ വ്യക്തമാക്കി. ലൈറ്റുകള്‍ ഓണ്‍ ചെയ്യാതെ ഹെഡ് ടോര്‍ച്ച് ഉപയോഗിച്ചാണ് താന്‍ നടക്കുന്നത്. ടിവി കാണുന്നത് എത്രയോ കുറച്ചു. ആവശ്യമുള്ളപ്പോള്‍ മാത്രമാണ് അത് കാണുന്നതെന്നും ചാവ്ദര്‍ പറഞ്ഞു.

English summary
british father using head lamp for lights in family after electricity bill cross 30000 goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X