• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെഫിന്റെ ജീവിതത്തില്‍ ശുക്രനുദിച്ചു; ഇരട്ട ലോട്ടറി ഒറ്റ ദിവസമടിച്ചു, കൈയ്യില്‍ കിട്ടുന്നനത് 61 ലക്ഷം

Google Oneindia Malayalam News

ഒന്താരിയോ: ശുക്രനുദിക്കുക എന്നൊക്കെ കേട്ടിട്ടുണ്ടോ? എങ്കില്‍ അത് സംഭവിച്ചിരിക്കുകയാണ്. ഒരു യുവതിക്ക് ഇരട്ട ലോട്ടറിയടിച്ചിരിക്കുകയാണ്. ജീവിതത്തില്‍ അപൂര്‍വം ചിലര്‍ക്ക് മാത്രം കിട്ടുന്ന മഹാഭാഗ്യമാണിത്. ഒരു ലോട്ടറി അടിക്കുന്നത് തന്നെ ഇവര്‍ സ്വപ്‌നം കണ്ടിരുന്നില്ല. എന്നാല്‍ മഹാലക്ഷ്മി പടികയറി വന്നത് ഒരു ദിവസം തന്നെയാണ്.

ഇവര്‍ എടുത്ത രണ്ട് ടിക്കറ്റിനും വന്‍ തുക തന്നെ സമ്മാനം അടിച്ചിരിക്കുകയാണ്. മണിക്കൂറുകള്‍ കൊണ്ട് ലക്ഷാധിപതിയായിരിക്കുകയാണ് ഇവര്‍. ജീവിതത്തിന്റെ സുപ്രധാന ഘട്ടത്തിലാണ് അവര്‍ക്ക് ഈ സമ്മാനം കിട്ടിയിരിക്കുന്നത്. യുവതി ഇപ്പോള്‍ കാനഡയിലെ വൈറല്‍ താരമാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit:OLG

ഒന്താരിയോയില്‍ നിന്നുള്ള റോസ്‌മേരി സാബ്ലോന്‍ ആണ് ഈ ഭാഗ്യവതി. ഇവരുടെ തലയ്ക്ക് മുകളില്‍ ഭാഗ്യം കത്തി നില്‍ക്കുകയാണ്. ഒരു ദിവസം രണ്ട് ലോട്ടറി അടിക്കണമെങ്കില്‍ ആ തരത്തിലുള്ള ഭാഗ്യം വേണം. അറിഞ്ഞപ്പോള്‍ താന്‍ തന്നെ കുറേ നേരം അമ്പരന്ന് പോയെന്നാണ് യുവതി പറയുന്നത്. ഒന്താരിയോയിലെ വിന്‍ഡ്‌സോറിലാണ് ഈ യുവതി താമസിക്കുന്നത്. ഇവര്‍ ഒരു ഷെഫാണ്. ആളുകള്‍ക്ക് നല്ല ഭക്ഷണം ഒരുക്കുകയാണ് ഇവരുടെ ചിന്തയില്‍ എപ്പോഴുമുള്ളത്.

2

ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്

മക്കളുടെ ഭാവിയാണ് ഇവര്‍ എപ്പോഴും ലക്ഷ്യമിട്ടിരുന്നത്. സ്ഥിരമായി അതുകൊണ്ട് ലോട്ടറി എടുക്കാറുണ്ടായിരുന്നു. മുപ്പത് വര്‍ഷത്തോളമായി ഇവര്‍ ഓണ്‍ലൈന്‍ ലോട്ടറിയുടെ ഭാഗമാണ്. വളരെ പ്രത്യേകതയുള്ള നമ്പറുകളാണ് ഇവര്‍ തിരഞ്ഞെടുക്കാറുള്ളത്. അത് വെച്ചാണ് ഗെയിം കളിക്കാറുള്ളത്. തന്റെ പിറന്നാളുമായി ബന്ധപ്പെട്ട നമ്പറുകളാണ് ഇതിനായി ഉപയോഗിക്കാറുള്ളതെന്നും റോസ്‌മേരി പറയുന്നു.

3

image credit:OLG

80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍

ഒന്താരിയോയില്‍ ആകെ ഇവരുടെ ഭാഗ്യത്തെ കുറിച്ചാണ് സംസാരം. നേരം ഒരുപാട് വൈകിയിരുന്നു. ആ സമയത്താണ് ഇവര്‍ ലോട്ടറിയടിച്ച കാര്യം അറിയുന്നത്. താന്‍ കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഭര്‍ത്താവിനോട് ഒഎല്‍ജി ആപ്പില്‍ എന്റെ ടിക്കറ്റ് ഒന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ പോലും സമ്മാനം തനിക്കുണ്ടാവുമെന്ന് ചിന്തിച്ചിരുന്നില്ല. ആ ദിവസം സാധാരണ പോലെ കടന്നുപോകുമെന്നാണ് കരുതിയതെന്ന് റോസ്‌മേരി പറഞ്ഞു.

4

ഭര്‍ത്താവ് ടിക്കറ്റ് ഒന്ന് പരിശോധിച്ചപ്പോള്‍ ആകെ തരിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന് ഒന്നും പറയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഇങ്ങനൊരു ലോട്ടറി ടിക്കറ്റ് അടിക്കുമെന്ന് ഒരിക്കല്‍ പോലും റോസ്‌മേരിയുടെ ഭര്‍ത്താവും കരുതിയിരുന്നില്ല. ആ ടിക്കറ്റ് ഒഎല്‍ജി ആപ്പില്‍ അദ്ദേഹം സ്‌കാന്‍ ചെയ്തപ്പോള്‍ വാക്കുകള്‍ കൊണ്ട് അത് വിവരിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ലെന്ന് യുവതി പറയുന്നു.

5

നിനക്ക് ലോട്ടറിയടിച്ചിരിക്കുന്നു അതായിരുന്നു ഭര്‍ത്താവ് പറഞ്ഞ വാക്ക്. ആദ്യം ഞാന്‍ വിചാരിച്ചു ഇതൊരു ചെറിയൊരു തുകയായിരിക്കുമെന്ന്. എന്നാല്‍ രണ്ട് ടിക്കറ്റിനും കൂടി 61 ലക്ഷത്തില്‍ അധികമാണ് നിനക്ക് ലഭിച്ചിരിക്കുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞ് കൊടുക്കുകയായിരുന്നു. ഡെയ്‌ലി കീനോയുടെ ലോട്ടറിയാണ് റോസ്‌മേരി എടുത്തിരുന്നത്. രണ്ടിലും കൂടിയാണ് ഇവര്‍ക്ക് ലക്ഷങ്ങള്‍ ലഭിച്ചത്. ഒക്ടോബര്‍ ഏഴിനായിരുന്നു നറുക്കെടുപ്പ്.

6

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

ഡബിള്‍ ലോട്ടറി അടിച്ചതിന് പിന്നാലെ റൂമിലാകെ ഇവര്‍ നൃത്തം ചെയ്യുകയായിരുന്നു. അത്രയ്ക്കും ആവേശമായിരുന്നുവെന്ന് റോസ്‌മേരി സബ്ലോന്‍ പറയുന്നു. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് പണം വാങ്ങിയത്. ഈ പണം ലഭിച്ചതിലൂടെ കുറച്ച് ബില്ലുകള്‍ എനിക്ക് അടച്ച് തീര്‍ക്കാന്‍ സാധിക്കും. മകന് വേണ്ടി ഇതില്‍ കുറച്ച് പണം ചെലവാക്കും. ബാക്കി സേവിംഗ്‌സായി മാറ്റി വെക്കുമെന്നും ഇവര്‍ പറഞ്ഞു.

7

ഈ പണം കൊണ്ട് ജീവിതം ഒന്ന് ആഘോഷിക്കാനാണ് പ്ലാന്‍. കുറച്ച് പണം അതിനായി മാറ്റിവെക്കും. അടുത്ത വര്‍ഷം തീര്‍ച്ചയായും ഒരു വെക്കേഷന്‍ ഉണ്ടാവും. ഒരു സ്ഥലം കണ്ടുവെച്ചിട്ടുണ്ട്. തീര്‍ച്ചയായും യാത്രയുണ്ടാവുമെന്നും റോസ്‌മേരി പറഞ്ഞു. വല്ലാത്തൊരു കാര്യമാണ് ജീവിതത്തില്‍ സംഭവിച്ചത്. ഒരുപാട് ഇമോഷന്‍സിലൂടെയാണ് കടന്നുപോയതെന്നും റോസ്‌മേരി പറഞ്ഞു. വിന്‍ഡ്‌സോറിലുള്ള വാല്‍ക്കര്‍ റോഡിലെ പി ജെയ്‌സ് വീഡിയോ ആന്റ് വെറൈറ്റിയില്‍ നിന്നാണ് ഈ ടിക്കറ്റ് റോസ്‌മേരി സാബ്ലോണ്‍ വാങ്ങിയത്.

English summary
canada: 58 year old chef won double lottery in a single day and gets 61 lakhs goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X