Get Updates
Get notified of breaking news, exclusive insights, and must-see stories!

2020ല്‍ 45 കോടി, 2022ല്‍ വീണ്ടും 45 കോടി, ഡബിള്‍ ലക്കി ബംപറടിച്ച് കനേഡിയന്‍ യുവതി, വൈറല്‍

ടൊറന്റോ: ഒരാള്‍ക്ക് മഹാഭാഗ്യം ചിലപ്പോള്‍ ഒരു തവണയൊക്കെ തേടി വരാം. എന്നാല്‍ രണ്ട് തവണ ഒരു യുവതിയെ തേടിയെത്തിയിരിക്കുകയാണ്. വെറും രണ്ട് വര്‍ഷത്തെ ഇടവേളകളിലായി ഈ യുവതിക്ക് കോടികളാണ് ലോട്ടറിയിലൂടെ ലഭിച്ചിരിക്കുന്നത്. കനേഡിയയിലെ ഒന്താരിയോയില്‍ നിന്നുള്ള യുവതിക്കാണ് ഇരട്ട ബംപര്‍ ഭാഗ്യമുണ്ടായിരിക്കുന്നത്.

യുവതിയുടെ നേട്ടം സുഹൃത്തുക്കളെയും ബന്ധുക്കളെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ആര്‍ക്കും ലോട്ടറി അടിച്ചെന്ന് പോലും വിശ്വസിക്കാനായിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഇവര്‍. വിശദമായ വിവരങ്ങളിലേക്ക്....

1

കാനഡയിലെ ഒന്താരിയോയില്‍ നിന്നുള്ള യുവതിക്കാണ് ലോട്ടറി ഭാഗ്യം രണ്ട് തവണ തേടിയെത്തിയത്. ഇവര്‍ ലോട്ടറി അടിച്ചതിന്റെ രണ്ടാം വാര്‍ഷികത്തിലാണ് രണ്ടാമതും കോടികള്‍ ഇവരെ തേടിയെത്തിയത്. ആദ്യത്തെ തവണ 45 കോടി രൂപയില്‍ അധികമാണ് ഇവര്‍ക്ക് ബംപറായി അടിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം അത്രയും തുക തന്നെ അവര്‍ക്ക് വീണ്ടും ബംപറായി അടിച്ചിരിക്കുകയാണ്. ഈ രണ്ട് വര്‍ഷത്തിനിടയില്‍ 90 കോടി രൂപയ്ക്ക് മുകളിലാണ് അവര്‍ നേടിയത്.

2

image credit: upi

ടൈവാന കാരി എന്ന ഒന്താരിയോക്കാരിക്കാണ് രണ്ട് തവണ ലോട്ടറിയടിച്ചത്. ബ്രാംപ്ടണിലെ ഗ്രേറ്റ് ലേക്‌സ് ഡ്രൈവിലുള്ള ഷെല്‍ സ്റ്റോറില്‍ നിന്നാണ് ക്രോസ് വേര്‍ഡ് ട്രിപ്പ്‌ളര്‍ സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറി ഇവര്‍ വാങ്ങിയത്. ഭാഗ്യം വന്ന നിമിഷത്തെയും കാരി പറയുന്നു. വീട്ടിലെ കൗച്ചിലായിരുന്നു ആ സമയം ഞാന്‍. സ്‌ക്രാച്ച് കാര്‍ഡ് ഒന്ന് പരിശോധിച്ച് നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരിക്കലും വിചാരിച്ചതല്ല അത്രയും വലിയൊരു ഭാഗ്യമെന്നും യുവതി പറയുന്നു.

3

ഒഎല്‍ജി ആപ്പിലാണ് ടിക്കറ്റ് സ്‌കാന്‍ ചെയ്തത്. അപ്പോള്‍ തന്നെ 45 കോടി അടിച്ചെന്ന് മനസ്സിലായി. ഉടനെ തന്നെ ഭര്‍ത്താവിനോട് പറഞ്ഞു, ഞാന്‍ വീണ്ടും ലോട്ടറി ജേതാവായെന്ന്. 2021 ജനുവരിയില്‍ ക്രോസ് വേര്‍ഡ് ട്രിപ്പ്‌ളര്‍ ടിക്കറ്റിനാണ് കാരിക്ക് നേരത്തെ ലോട്ടറിയടിച്ചത്. ഇതിലും ഒരേ തുക തന്നെയാണ് ലഭിച്ചത്. മക്കള്‍ക്കായി കുറച്ച് പണം ഉപയോഗിക്കാനാണ് ശ്രമം. കുറച്ച് പണം ഏറ്റവും ഇളയ കൊച്ചുമകനായി മാറ്റിവെക്കുമെന്നും കാരി പറഞ്ഞു.

4

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

അതേസമയം അമേരിക്കയിലെ മസാചുസെറ്റ്‌സില്‍ വീണ്ടുമൊരു യുവതി ജേതാവായിരിക്കുകയാണ്. 50 കോടിയില്‍ അധികം രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ആഡംസിലെ മൊബൈല്‍ ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് ഈ ടിക്കറ്റ് അവര്‍ എടുത്തത്. കേരന്‍ ആഡംസ് എന്നാണ് ജേതാവിന്റെ പേര്. ഒരു അവധിക്കാലം ആഘോഷിക്കാനാണ് ഈ പണം ചെലവഴിക്കുകയെന്നും കേരന്‍ പറഞ്ഞു. എട്ട് ലക്ഷത്തില്‍ അധികം രൂപ ടിക്കറ്റ് വിറ്റ മൊബൈല്‍ ഗ്യാസ് സ്റ്റേഷന്‍ സ്ഥാപനത്തിനും ലഭിക്കും

5

തിങ്കളാഴ്ച്ചയാണ് ആന്‍ഡ്രൂസ് ടിക്കറ്റിന്റെ പണം വാങ്ങാനെത്തിയത്. ഇയാള്‍ക്കൊപ്പം സംസ്ഥാനത്താകെ സമ്മാനം അടിച്ച നാല് പേരുമുണ്ടായിരുന്നു. ഇവരും ബംപര്‍ പ്രൈസ് വാങ്ങാന്‍ ഇപ്പോഴാണ് എത്തുന്നത്. മസാചുസെറ്റ്‌സ് ലോട്ടറിയില്‍ തന്നെ ഫ്‌ളോറന്‍സില്‍ നിന്നുള്ള ഒരു യുവതിക്കും സമ്മാനം അടിച്ചിട്ടുണ്ട്. 81 കോടി രൂപയില്‍ അധികമാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഫ്‌ളോറന്‍സുകാരി സെറ്റ ഈസ്റ്റ്മാനാണ് ഈ ഭാഗ്യവതി.

6

നവംബര്‍ ഏഴിനായിരുന്നു സെറ്റയ്ക്ക് ഈ സമ്മാനം ലഭിച്ചത്. അഞ്ച് കോടിയില്‍ അധികം രൂപ സെറ്റയ്ക്ക് നികുതി കിഴിച്ച് ലഭിക്കും. ഈ പണം എന്ത് ചെയ്യണമെന്ന കാര്യത്തിലും സെറ്റയ്ക്ക് പ്ലാനുണ്ട്. അമ്മയ്ക്ക് ഒരു കാര്‍ വാങ്ങാനായി ഉപയോഗപ്പെടുത്തുമെന്നാണ് സെറ്റ പറയുന്നു. ഈസ്റ്റാംപ്ടണിലെ ഒരു സ്റ്റോറില്‍ നിന്നാണ് സെറ്റ ഈ ടിക്കറ്റ എടുത്തിരിക്കുന്നത്. ഇയാള്‍ക്കും എട്ട് ലക്ഷത്തോളം രൂപ ടിക്കറ്റ് വിറ്റതിന് ലഭിക്കും. മുപ്പത് ഡോളറിന്റെ ടിക്കറ്റാണ് സെറ്റ വാങ്ങിയത്.

7

അതേസമയം ഫ്‌ളോറിഡയിലെ തല്ലാഹിസിയില്‍ 80 കോടിയില്‍ അധികം റയാന്‍ സോഡക് എന്ന അമേരിക്കക്കാരന് ലഭിച്ചിരിക്കുകയാണ്. 65 കോടിയില്‍ രൂപയാണ് നികുതി കിഴിച്ച് യുവാവിന് ലഭിക്കുക. 51കാരനായ സോഡക് സ്റ്റാര്‍ക്കിലെ 470 മാഡിസണില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ഇവര്‍ക്ക് രണ്ടായിരം ഡോളര്‍ ബോണസ് കമ്മീഷന്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+