
ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍
ടൊറന്റോ: ലോട്ടറിയിലൂടെ മഹാഭാഗ്യം തേടിയെത്തുന്നവര്‍ ധാരാളമുണ്ടാവാറുണ്ട്. എന്നാല്‍ തങ്ങളെ തേടിയെത്തിയ മഹാഭാഗ്യം നഷ്ടമാവുകയും, പിന്നീട് തിരിച്ച് കിട്ടുകയും ചെയ്തത് ഇതിന് മുമ്പ് ആരും കേട്ടിട്ടുണ്ടാവില്ല. അങ്ങനൊരു ഭാഗ്യമുണ്ടായിരിക്കുകയാണ് കനേഡിയന്‍ യുവതിക്ക്. ലക്ഷങ്ങളാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഒരിക്കലും വിചാരിക്കാതെയാണ് ഇവര്‍ ഒരു ലക്ഷാധിപതിയായിരിക്കുന്നത്. സമ്മാനമടിച്ച ടിക്കറ്റ് ഇവര്‍ ഉപേക്ഷിക്കുകയും, എന്നാല്‍ പിന്നീട് ഇത് പരിശോധിച്ച് സമ്മാനം നേടുകയുമായിരുന്നു. വലിയൊരു മിറാക്കിള്‍ തന്നെയാണ് നടന്നിരിക്കുന്നത്. യുവതി സോഷ്യല്‍ മീഡിയയില്‍ ആകെ താരമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

image credit: Loto Quebec
കാനഡയിലെ ക്യൂബക്ക് നിവാസിയായ മെല്ലിസയുടെ ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. ഇവര്‍ വേസ്റ്റ് ബാസ്‌കറ്റിലേക്ക് വലിച്ചെറിഞ്ഞ ടിക്കറ്റിലാണ് വന്‍ തുക സമ്മാനം അടിച്ചിരിക്കുന്നത്. ഇവര്‍ക്ക് സ്‌ക്രാച്ച് ടിക്കറ്റിലാണ് സമ്മാനം അടിച്ചിരിക്കുന്നത്. വെറും പത്ത് ഡോളര്‍ മാത്രം വിലയുള്ള ടിക്കറ്റില്‍ നിന്നാണ് കോടികള്‍ ലഭിച്ചിരിക്കുന്നത്. 30,46000 രൂപയില്‍ അധികമാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇത് അപ്രതീക്ഷിത നേട്ടമായിരുന്നു.

വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍
ഈ വര്‍ഷം ഓഗസ്റ്റ് അവസാനത്തില്‍ മാത്രം പുറത്തിറക്കിയ മില്ലെ സ്‌ക്രാച്ച് ലോട്ടറിയിലൂടെയാണ് ഈ യുവതി വന്‍ നേട്ടം സ്വന്തമാക്കിയത്. മെല്ലിസയുടെ നേട്ടത്തിന് പ്രത്യേകതകള്‍ ഏറെയാണ്. സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് ഇവര്‍ ചുരുട്ടി കൂട്ടി ബാസ്‌കറ്റിലെറിഞ്ഞിരുന്നു. ഇതിന്റെ മൂല്യമെന്താണെന്ന് അറിയാതെയായിരുന്നു ഇങ്ങനെ ചെയ്തത്. ഈ ടിക്കറ്റ് വാങ്ങിയ കടയിലുള്ളവര്‍ ഇവയില്‍ സമ്മാനമുണ്ടോ എന്നറിയുന്നതിന് മുമ്പ് തന്നെ ഇവര്‍ ഇത് മാലിന്യ പാത്രത്തിലേക്ക് എറിഞ്ഞ് കഴിഞ്ഞിരുന്നുവെന്ന് ലോട്ടോ ക്യൂബക്ക് പറയുന്നു.

വളരെ വേഗത്തില്‍ തന്നെ ഇവര്‍ ഈ ടിക്കറ്റ് ബാസ്‌കറ്റില്‍ നിന്ന് തിരിച്ചെടുക്കുകയായിരുന്നു. അതൊരു അബദ്ധമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ടിക്കറ്റ് എടുത്തത്. ഇനി ഒരിക്കലും ആ അബദ്ധം കാണിക്കില്ലെന്ന് മെലിസ് പറഞ്ഞു. എന്തായാലും യുവതി ഈ ഭാഗ്യത്തില്‍ വന്‍ സന്തോഷത്തിലാണ്. ക്യൂബക്കില്‍ ഇത് ആദ്യമായിട്ടല്ല ഇങ്ങനൊരു അബദ്ധം ലോട്ടറി ജേതാക്കള്‍ കാണിക്കുന്നത്. ഒക്ടോബര്‍ 25ന് ചാള്‍സ് ബുച്ചിന്‍ ജിറാര്‍ഡ് എന്നയാള്‍ ഇതുപോലെ ടിക്കറ്റിലെ നമ്പര്‍ തെറ്റായി വായിച്ചിരുന്നു. പൂജ്യത്തിലാണ് തെറ്റിയത്. യഥാര്‍ഥത്തില്‍ 60 ലക്ഷത്തില്‍ അധികം രൂപയായിരുന്നു ഇയാള്‍ക്ക് സമ്മാനമായി അടിച്ചത്.

image credit:good news network
ഇതിനിടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ രണ്ട് പേര്‍ക്ക് ലോട്ടറിയടിച്ചതും വൈറലായിരിക്കുകയാണ്. ഇതും കാനഡയിലാണ്. ഒന്താരിയോയിലെ ടൗണായ ഒറിലിയയിലെ നിവാസികളായ ജോ ആന്‍ മക്യൂനിനും, മാര്‍ലിസ മെര്‍സര്‍ക്കുമാണ് ലോട്ടറിയടിച്ചത്. ഇവരുടെ സൗഹൃദം പറഞ്ഞറിയിക്കാന്‍ പറ്റാത്തതതിനും അപ്പുറമാണ്. ആറ് കോടിയില്‍ അധികം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. ഈ തുക സേവനത്തിനായി മാറ്റിവെക്കാന്‍ കൂടിയാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇവരുടെ നല്ല മനസ്സിനെയാണ് ഇപ്പോള്‍ പലരും അഭിനന്ദിക്കുന്നത്. ഇത്രയും വലിയൊരു തുക കിട്ടിയിട്ടും അതിന്റെ യാതൊരു അഹങ്കാരവും കാണിക്കാതെ മറ്റുള്ളവരെ സഹായിക്കാനിറങ്ങുന്ന ഇവര്‍ മാതൃകയാണെന്ന് സോഷ്യല്‍ മീഡിയയും പറയുന്നു. മക്യൂനിന് ലോട്ടറയിടച്ചത് സ്വപ്‌നം പോലെയാണ് തോന്നുന്നത്. ലോട്ടോ മാക്‌സിന്റെ മെഷീനിലായിരുന്നു ടിക്കറ്റ് സ്‌കാന്‍ ചെയ്തത്. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് തന്നെയുള്ള ഡ്രഗ് മാര്‍ട്ടിലായിരുന്നു ഈ ടിക്കറ്റ് സ്‌കാന്‍ ചെയ്തത്.

ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍
സമ്മാനം അടിച്ചാല്‍ മെഷീനില്‍ നിന്ന് സാധാരണ ശബ്ദം വരാറുണ്ട്. എന്നാല്‍ ഇത്തവണ യാതൊരു ശബ്ദവും വന്നില്ല. പകരം സ്‌ക്രീനില്‍ ആറു കോടി അടിച്ചതായി കാണിക്കുകയായിരുന്നു. ആ സമയം ഞെട്ടിത്തരിച്ച് നില്‍ക്കുകയായിരുന്നു ജോആന്‍. എന്ത് പറയണമെന്ന് അറിയാത്ത സമയമായിരുന്നുവെന്ന് ജോആന്‍ പറഞ്ഞു. അതേസമയം ഇതില്‍ കുറച്ച് തുക വിവിധ സ്ഥലങ്ങളിലുള്ളവരെ സഹായിക്കാനായി ജോആന്‍ നല്‍കി കഴിഞ്ഞു. ഇവരുടെ സഹോദരന്‍ മദ്യപാന ആസക്തിയെ തുടര്‍ന്ന് അടുത്തിടെയാണ് മരിച്ചത്. ഇയാളെ ചികിത്സിച്ച ആശുപത്രിക്ക് അടക്കം പണം സംഭാവന ചെയ്തു.

ഈ പണത്തിലൂടെ തങ്ങള്‍ താമസിക്കുന്ന ഇടത്തെ ഏറ്റവും മികച്ചതാക്കാനാണ് ഈ സുഹൃത്തുക്കള്‍ ശ്രമിക്കുന്നത്. കോംഫി ക്യാറ്റ് ഷെല്‍ട്ടറിന് ആറ് ലക്ഷം രൂപയാണ് ഇവര്‍ സംഭാവനയായി നല്‍കിയത്. ഇത് അവര്‍ക്ക് ലഭിക്കുന്ന അഞ്ചാമത്തെ വലിയ തുകയാണ്. ആ സ്ഥാപനത്തിന്റെ ഒക്ടോബറിലെ ബില്ലുകള്‍ അടയ്ക്കാന്‍ ആ പണം കൊണ്ട് സാധിച്ചുവെന്ന് ഷെല്‍ട്ടറിന്റെ ഉടമ ബാര്‍ബ് മാക്ലിയോഡ് പറഞ്ഞു. ബാക്കിയുള്ള തുക കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി നല്‍കാനാണ് തീരുമാനം. വീടുകളുടെ അറ്റകുറ്റപ്പണിയും മനസ്സിലുണ്ട്.