കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണുനിറഞ്ഞുപോകും ഇത് കണ്ടാല്‍; പ്രിയ സ്‌നേഹിതന്‍ ചിമ്പാന്‍സിയോട് യാത്ര പറഞ്ഞ് സൂകീപ്പര്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: പ്രിയ സ്‌നേഹിതനോട് യാത്ര പറഞ്ഞ് പോകുമ്പോള്‍ നമ്മള്‍ ഏത് രീതിയിലായിരിക്കും പ്രതികരിക്കുക. ഏറ്റവും വൈകാരികമായിട്ടായിരിക്കുമല്ലേ. ഇവിടെ ഒരു ചിമ്പാന്‍സി തന്റെ ആത്മാര്‍ത്ഥ സുഹൃത്തായ മൃഗശാല നടത്തിപ്പുകാരനോട് യാത്ര പറഞ്ഞ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇനിയൊരിക്കലും കാണില്ലെന്നുള്ള ആ സൂകീപ്പറുടെ നോട്ടത്തിലുണ്ടായിരുന്നു ദൈന്യത. ഇനിയും കുറേ കാലം തന്റെ പ്രിയ സുഹൃത്തിനൊപ്പം ചെലവിടണമെന്ന് ഇയാള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ നടന്നില്ല. അതാണ് ഇരുവരുടെയും ഹൃദയം തകര്‍ത്തത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit:Newsflash

വീഡിയോയില്‍ ഉള്ളത് സൂകീപ്പര്‍ ചിമ്പാന്‍സിയെ കാണാനെത്തുന്നത്. പൈപ്പോ എന്ന ഈ ചിമ്പാന്‍സി ഇയാളെ കെട്ടിപ്പിടിക്കുന്നതും, ഇയാളെ പോകാന്‍ അനുവദിക്കാത്തതുമാണ് വീഡിയോയില്‍ ഉള്ളത്. കടുത്ത വേദനയിലാണ് ചിമ്പാന്‍സിയെന്ന് വ്യക്തമാണ്. മൃഗഡോക്ടര്‍ കൂടിയായ എഡ്വാര്‍ഡോ സക്കാസയാണ് തന്റെ പ്രിയ ചങ്ങാതിയെ 25 വര്‍ഷത്തിന് ശേഷം പിരിയുന്നത്. രണ്ട് പേര്‍ക്കും ഇത് ഹൃദയഭേദകമായിരുന്നു. ഇരുവരും കൈകള്‍ ചേര്‍ത്തുവെച്ച് സംസാരിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് തനിക്ക് പോകേണ്ടി വരുന്നതെന്ന് സക്കാസ ചിമ്പാന്‍സിയോട് വിശദീകരിക്കുന്നുണ്ട്.

2

image credit:Newsflash

നിക്കരാഗ്വന്‍ ദേശീയ മൃഗശാലയിലെ സൂം ഡയറക്ടറും ഡോക്ടറുമാണ് എഡ്വാര്‍ഡോ സക്കാസ. 38കാരനായ പൈപ്പോ എന്ന ചിമ്പാന്‍സി സക്കാസയുടെ ആത്മാര്‍ത്ഥ സുഹൃത്താണ്. ഒരു ദിവസം കണ്ടില്ലെങ്കില്‍ ഉണ്ണാനോ ഉറങ്ങാനോ പറ്റാത്ത അത്രയും നല്ല ബന്ധമായിരുന്നു ഇവര്‍ തമ്മില്‍. അവസാനമായി ഒരു ഉമ്മ പൈപ്പോയ്ക്ക് നല്‍കിയതാണ് നമ്മള്‍ തമ്മില്‍ ഇനിയൊരിക്കലും കാണില്ലെന്ന് സക്കാസ അറിയിച്ചത്. പോകാതെ ഇരിക്കാന്‍ വഴിയില്ലെന്നും, നിയമമാണെന്നും ഇയാള്‍ വിശദീകരിച്ചു.

3

image credit:Newsflash

ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്

ഇവരുടെ വേര്‍പിരിയലിന് ഒരു കാരണമുണ്ട്. നിക്കരാഗ്വന്‍ സര്‍ക്കാര്‍ ഈ മൃഗശാല ഏറ്റെടുക്കുകയാണ്. ഇതോടെ സക്കാസയ്ക്ക് ഇവിടെ നിന്ന് പോവുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. പൈപ്പോയ്ക്ക് മുന്നില്‍ മുട്ടുകുത്തിയിരുന്ന് കൈകള്‍ കൂപ്പി സംസാരിക്കുന്ന സക്കാസയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഞാന്‍ നിന്നോട് യാത്ര പറഞ്ഞ് പോകാന്‍ വന്നതാണെന്ന് എഡ്വാര്‍ഡോ സക്കാസ സ്പാനിഷില്‍ പൈപ്പോയോട് പറയുന്നുണ്ട്. ഒരുപാട് സമയം നമ്മള്‍ ഒരുമിച്ച് കഴിഞ്ഞു. ഇനി വിടപറയാനുള്ള സമയമാണ്. എനിക്ക് പോകാനുള്ള സമയമായെന്നും എഡ്വാര്‍ഡോ പറഞ്ഞു.

4

ഇതാ ഒരു മനോഹര പൂന്തോട്ടം; ഇതിനുള്ളില്‍ ഒരു നായയെ കണ്ടെത്തണം, ബുദ്ധി റോക്കറ്റാണെങ്കില്‍ കണ്ടെത്താംഇതാ ഒരു മനോഹര പൂന്തോട്ടം; ഇതിനുള്ളില്‍ ഒരു നായയെ കണ്ടെത്തണം, ബുദ്ധി റോക്കറ്റാണെങ്കില്‍ കണ്ടെത്താം

താനും ഭാര്യ മരീനയും ആകെ ക്ഷീണിതരാണ്. ഇനി വിശ്രമിക്കേണ്ട നാളുകളാണ്. അതുകൊണ്ട് നിന്നോട് യാത്ര പറയാന്‍ വന്നതാണ്. ഞാന്‍ പറയുന്നത് നീ കേള്‍ക്കുന്നുണ്ടോ എന്നും അഡ്വാര്‍ഡോ പൈപ്പോയോട് ചോദിക്കുന്നുണ്ട്. ഞങ്ങള്‍ ഇവിടെ ഇല്ലാത്ത സമയത്തും നീ നന്നായി പെരുമാറുക. ശാന്തിനായി ഇരിക്കുക. ഞങങള്‍ അധികൃതരോട് സംസാരിക്കും. നിനക്ക് അവര്‍ എല്ലാ വിധ സംരക്ഷണവും നല്‍കും. പൈപ്പോ, നിന്നെ വിട്ട് പോകുന്നതില്‍ താന്‍ ക്ഷമ ചോദിക്കുന്നു. അത് വല്ലാതെ വേദനിപ്പിക്കുന്നുവെന്നും എഡ്വാര്‍ഡോ പറഞ്ഞു.

5

ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചാണ് യാത്ര പറയുന്നത്. 25 വര്‍ഷം മുമ്പ് പൈപ്പോയുടെ ജീവന്‍ രക്ഷിച്ചത് എഡ്വാര്‍ഡോയാണ്. ക്യൂബയിലെ ഹവാനയില്‍ നിന്നുള്ള ഒരു സൂവില്‍ നിന്നാണ് പൈപ്പോ എത്തുന്നത്. അന്ന് പതിനൊന്ന് മാസം മാത്രമായിരുന്നു പ്രായം. ഇന്ന് മുപ്പത്തിയെട്ടിലെത്തി. 1997ലാണ് പൈപ്പോയെ ആദ്യമായി കാണുന്നത്. ആ സമയത്താണ് മൃഗശാലയുടെ ചുമതല ഏറ്റെടുത്തത്. ആദ്യ ദിനം മുതല്‍ ഞങ്ങള്‍ വലിയ ബന്ധത്തിലായിരുന്നു. അവന് വലിയ ദേഷ്യമായിരുന്നു. അതെല്ലാം ഞങ്ങള്‍ മാറ്റിയെടുത്തെന്നും എഡ്വാര്‍ഡ് പറഞ്ഞു.

6

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, ബസ്സുടമയോട് ഡ്രൈവര്‍ പ്രതികാരം ചെയ്തത് ഇങ്ങനെജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, ബസ്സുടമയോട് ഡ്രൈവര്‍ പ്രതികാരം ചെയ്തത് ഇങ്ങനെ

പൈപ്പോയ്ക്ക് ഒരു അപകടം പറ്റിയിരുന്നു. ഇത് മുമ്പ് മൃഗശാല നടത്തിയിരുന്നവര്‍ അറിഞ്ഞിരുന്നില്ല. ഒരു ചെറിയ കൂട്ടില്‍ വെച്ചായിരുന്നു ഇരുമ്പിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് പൈപ്പോയുടെ തലയ്ക്ക് കാര്യമായ പരിക്കേറ്റിരുന്നു. മുഖം തന്നെ തകര്‍ന്ന് പോയ അവസ്ഥയായിരുന്നു. ഒരു ന്യൂറോ സര്‍ജനാണ് അവനെ ഈ രീതിയില്‍ എത്തിച്ചത്. എന്നാല്‍ ധാരാളം പല്ലുകള്‍ അടക്കം ആ അപകടത്തെ തുടര്‍ന്ന് നഷ്ടമായിരുന്നു. ആ അപകടമാണ് പൈപ്പോയെ കൂടുതല്‍ അപകടകാരിയാക്കിയത്. വലിയ കൂട് അവനായി ഞങ്ങള്‍ പണിതു. 2012 കത്തി കൊണ്ട് മറ്റൊരു അപകടവും പൈപ്പോയ്ക്ക് സംഭവിച്ചു. രണ്ട് കാലിനും ആഴത്തില്‍ മുറിവേറ്റിരുന്നു. ഒരു സ്‌കൂള്‍ കുട്ടി എറിഞ്ഞ ബാഗ് പാക്കിലെ കത്തിയാണ് ഈ അപകടത്തിന് കാരണമായത്.

English summary
chimpanzee bid tearful final kiss to zookeeper who saved his life years ago, viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X