കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലോണ്‍ മസ്‌ക് ഇത്ര ചീപ്പാണോ; യുക്രൈനില്‍ നിന്ന് ഇന്റര്‍നെറ്റ് പിന്‍വലിക്കുന്നു, കാരണം ഇതാണ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ പുതിയ നടപടി ലോകത്തെ തന്നെ ഞെട്ടിക്കുന്നു. യുക്രൈനില്‍ നിന്ന് ഇന്റര്‍നെറ്റ് സര്‍വീസുകള്‍ പിന്‍വലിക്കാനാണ് മസ്‌ക് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. അത്തരത്തിലുള്ള മസ്‌കിന്റെ ഭീഷണിയും ഇതോടെ പരസ്യമായിരിക്കുകയാണ്. സൈബര്‍ ലോകത്താകെ മസ്‌ക് നാണംകെട്ട് ഇരിക്കുകയാണ്.

1

ഇത്രയ്ക്ക് ചീപ്പാണോ ഇലോണ്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അടക്കം ചോദിക്കുന്നത്. യുക്രൈന്‍ അംബാസിഡറുമായുള്ള പ്രശ്‌നങ്ങളാണ് ഇലോണ്‍ മസ്‌കിനെ ചൊടിപ്പിച്ചത്. അത് മാത്രമല്ല, വ്‌ളാദിമിര്‍ പുടിനുമായി അടുത്ത ബന്ധവും മസ്‌കിനുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ നടപടികളെ സംശയത്തിലാക്കുന്നതാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

യുക്രൈനിയന്‍ സൈനികര്‍ക്കുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്നാണ് മസ്‌കിന്റെ ഭീഷണി. തന്നോട് വളരെ മോശമായി യുക്രൈന്‍ അംബാസിഡര്‍ പെരുമാറിയെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ തന്റെ സര്‍വീസുകള്‍ നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മസ്‌ക് പറയുന്നു. മസ്‌കില്‍ നിന്നുള്ള ഒരു കത്താണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതിലാണ് സ്‌പേസ് എക്‌സ് മേധാവി ഭീഷണി മുഴക്കിയിരിക്കുന്നത്. പുടിനുമായുള്ള മസ്‌കിന്റെ ബന്ധമാണ് ഇപ്പോള്‍ സൈബര്‍ ലോകത്താകെ ചര്‍ച്ചയായിരിക്കുന്നത്.

2

ഈ രാജ്യങ്ങള്‍ ഒരിക്കല്‍ കണ്ടാല്‍ കണ്ണെടുക്കില്ല: സൗന്ദര്യത്തില്‍ ഒന്നാം നമ്പര്‍, ഏതൊക്കെയാണെന്ന് അറിയാം

യുക്രൈന് സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ സര്‍വീസുകള്‍ ഇനി മുതല്‍ സൗജന്യമായി നല്‍കില്ലെന്നും മസ്‌ക് പ്രഖ്യാപിച്ചു. യുക്രൈന്‍ അംബാസിഡര്‍ ആന്ദ്രിച്ച് മെലിനിക് മസ്‌കിനോട് നേരത്തെ നിര്‍ത്തി പോകാന്‍ ആവശ്യപ്പെട്ടിരുന്നു. യുക്രൈന് അംബാസിഡര്‍ പറഞ്ഞത് തന്നെയാണ് താനിപ്പോള്‍ ചെയ്യുന്നതെന്ന് മസ്‌ക് പറഞ്ഞു. പെന്റഗണോട് സ്റ്റാര്‍ ലിങ്കിന്റെ സേവനങ്ങള്‍ക്ക് പണം നല്‍കാന്‍ ആവശ്യപ്പെടുമെന്നും മസ്‌ക് വ്യക്മതാക്കി. യുക്രൈന്‍ യുദ്ധത്തില്‍ ഗെയിം ചേഞ്ചറായി അറിയപ്പെടുന്നതായിരുന്നു സ്റ്റാര്‍ ലിങ്ക് സര്‍വീസുകള്‍.

3

ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍

പെന്റഗണാണ് മസ്‌കിന്റെ സ്‌പേസ് എക്‌സ് കത്തയച്ചിരിക്കുന്നത്. യുക്രൈനിലെ സര്‍വീസിന് ഇനിയും സൗജന്യമായി ഫണ്ട് ചെയ്യാനാവില്ലെന്ന് മസ്‌ക് അറിയിച്ചു. സൈനികര്‍ക്കായി സര്‍വീസുകള്‍ ഉപയോഗിക്കുന്നതിന്റെ പണം പെന്റഗണ്‍ നല്‍കണണെന്നും മസ്‌ക് ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും മോശപ്പെട്ട തീരുമാനമാണ് മസ്‌കിന്റേതെന്ന് റിച്ചാര്‍ഡ് എന്ന യൂസര്‍ കുറിച്ചു. വ്യാപക വിമര്‍ശനമാണ് അദ്ദേഹം നേരിടുന്നത്. വളരെ നിലവാരം കുറഞ്ഞ തീരുമാനമാണിത്. പക്ഷേ ഒരു മറുപടിക്ക് ഇങ്ങനെ ചെയ്യാന്‍ പാടുവോ എന്നും ആളുകള്‍ ചോദിക്കുന്നു.

4

ഈ മലനിരകളില്‍ ഒരു പുരുഷനുണ്ട്: കണ്ടെത്തുന്നവര്‍ ജീനിയസ്; 10 സെക്കന്‍ഡ് തരാംഈ മലനിരകളില്‍ ഒരു പുരുഷനുണ്ട്: കണ്ടെത്തുന്നവര്‍ ജീനിയസ്; 10 സെക്കന്‍ഡ് തരാം

നിങ്ങളെ സഹായിക്കുന്നത് ഏത് വൃത്തികെട്ടനായാലും അവന്റെ കൈയ്യില്‍ കടിക്കാതിരിക്കുക എന്നതാണ് ഇവിടെ പ്രധാനമെന്ന് ചിലര്‍ പറയുന്നു. മസ്‌ക് ചെയ്തതും യുക്രൈന്‍ അംബാസിഡര്‍ പറഞ്ഞതും തെറ്റാണെന്ന് പറയുന്നവരുണ്ട്. നേരത്തെ യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ സമാധാന നടപടികളില്‍ ഇടപെടാമെന്ന് മസ്‌ക് പറഞ്ഞിരുന്നു. ഇതിനായി സോഷ്യല്‍ മീഡിയ പോളും അദ്ദേഹം നടത്തിയിരുന്നു. യുക്രൈന്‍ ക്രൈമിയയും ഡോണ്‍ബാസും റഷ്യക്ക് വിട്ടുകൊടുത്ത് സമാധാനം പാലിക്കുന്നതാണ് നല്ലതെന്നും മസ്‌ക് പറഞ്ഞിരുന്നു.

English summary
elon musk pulling star link internet services out of ukraine and world is stunned, here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X