
ആ കണ്ണീരില്‍ നിന്നാണ് കൂലിപ്പണിക്കാരനായ ഈ അച്ഛന്‍ തന്റെ മകള്‍ക്കായി റോബോട്ട് നിര്‍മിച്ചത്
പനാജി: ഭിന്നശേഷിക്കാരിയായ മകള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാതെ വിമിക്കുന്ന രോഗിയായ ഭാര്യയുടെ വേദന കണ്ട് വിഷമം താങ്ങാനാവാതെയാണ് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തണമെന്ന് ബിപിന്‍ കാദം തീരുമാനിക്കുന്നത്. ഒടുവില്‍ അയാള്‍ തന്റെ ദൗത്യത്തില്‍ വിജയം കാണുകയും ചെയ്തു. മകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ബിപിന്‍ ഒരു റോബോട്ടിനെ ഉണ്ടിക്കി..അതെ സാങ്കേതിക പരിജ്ഞാനമില്ലാത്ത ദിവസ വേതനക്കാരനയാ ബിപിന്‍ തന്റെ മകള്‍ക്ക് ആരുടേയും പിന്തുണയില്ലാതെ ഭക്ഷണം നല്‍കാന്‍ റോബോട്ട് നിര്‍മ്മിച്ചു.
ഗോവയിലാണ് സംഭവം. ഗോവ സ്റ്റേറ്റ് ഇന്നൊവേഷന്‍ കൗണ്‍സില്‍ ബിപിന്‍ കദമിന്റെ കണ്ടുപിടുത്തത്തെ അഭിനന്ദിച്ചു, അതിന് അദ്ദേഹം 'മാ റോബോട്ട്' എന്ന് പേരിട്ടു, കൂടാതെ മെഷീനില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനും അതിന്റെ വാണിജ്യപരമായ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാനും സാമ്പത്തിക സഹായം നല്‍കാനുമുള്ള നടപടികളും നടക്കുന്നുണ്ട്.

റോബോട്ടിന്റെ ഭാഗമായ പ്ലേറ്റിലാണ് ഭക്ഷണം സൂക്ഷിച്ചിരിക്കുന്നത്. ചലിക്കാനും കൈകള്‍ ഉയര്‍ത്താനും കഴിയാത്ത പെണ്‍കുട്ടിക്ക്, പച്ചക്കറി, പരിപ്പ്-അരി മിശ്രിതം അല്ലെങ്കില്‍ മറ്റ് ഇനങ്ങള്‍ പോലെ അവള്‍ എന്താണ് കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു വോയ്സ് കമാന്‍ഡിന് അനുസരിച്ചാണ് റോബോട്ട് പ്രവര്‍ത്തിക്കുന്നത്. തെക്കന്‍ ഗോവയിലെ പോണ്ട താലൂക്കിലെ ബേത്തോറ ഗ്രാമത്തില്‍ താമസക്കാരനും 40കാരനുമായ കദം ദിവസക്കൂലി തൊഴിലാളിയായി കൂലിപ്പണി ചെയ്തു വരികയായിരുന്നു.
ബിഗ്ബോസിലെ പരിപ്പുകറിയും ചോറും കഴിച്ചുകഴിച്ച് റോണ്‍സന്റെ ഇപ്പോഴത്തെ അവസ്ഥ! കണ്ണുതള്ളി ആരാധകര്‍

തന്റെ 14 വയസ്സുള്ള മകള്‍ ഭിന്നശേഷിയുള്ളവളാണെന്നും സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.
ഭക്ഷണം കഴിക്കാന്‍ അവള്‍ പൂര്‍ണ്ണമായും അമ്മയെ ആശ്രയിച്ചു.'ഏകദേശം രണ്ട് വര്‍ഷം മുമ്പ്, എന്റെ ഭാര്യ കിടപ്പിലായിരുന്നു. ഞങ്ങളുടെ മകള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാതെ അവള്‍ സങ്കടപ്പെടുകയും കരയുകയും ചെയ്യുമായിരുന്നു. ഞങ്ങളുടെ മകള്‍ക്ക് പോറ്റാന്‍ എനിക്ക് ജോലിയില്‍ നിന്ന് വരേണ്ടിവന്നു,' അദ്ദേഹം പറഞ്ഞു.മകള്‍ക്ക് ആരെയും ആശ്രയിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് കദമിന്റെ ഭാര്യ പറഞ്ഞു.
ജന്മദിനത്തില് ഭാര്യയ്ക്ക് അതിമനോഹരമായ സര്‍പ്രൈസ്..എന്തൊരു പൊളി ഭര്‍ത്താവെന്ന് സോഷ്യല്‍മീഡിയ

ഭര്യയുടെ വാക്കുകളാണ് ഇദ്ദേഹത്തെ ഒരു റോബോര്‍ട്ട് നിര്‍മിക്കുന്നതിലേക്ക് എത്തിക്കുന്നത്. ാെരു വര്‍ഷം മുമ്പ് അദ്ദേഹം ഇതിന് വേണ്ടിയുള്ള പണി തുടങ്ങി. ' ഭക്ഷണം കൊടുക്കുന്ന അത്തരം ഒരു റോബോട്ട് എവിടെയും ലഭ്യമല്ല, അതിനാല്‍, ഞാന്‍ തന്നെ ഇത് രൂപകല്‍പ്പന ചെയ്യാന്‍ തീരുമാനിച്ചു,' അദ്ദേഹം പറഞ്ഞു. ഒരു സോഫ്റ്റ്വെയറിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിക്കാന്‍ കദം ഓണ്‍ലൈനില്‍ വിവരങ്ങള്‍ അന്വേഷിച്ചു. 'ഞാന്‍ 12 മണിക്കൂര്‍ ഇടവേളയില്ലാതെ ജോലി ചെയ്യുകയും പിന്നീട് ഒരു റോബോട്ടിനെ എങ്ങനെ നിര്‍മ്മിക്കാമെന്ന് ഗവേഷണത്തിലും പഠനത്തിലും ചെലവഴിക്കുകയും ചെയ്യും. ഞാന്‍ നാല് മാസം തുടര്‍ച്ചയായി ഗവേഷണം നടത്തി ഈ റോബോട്ട് രൂപകല്പന ചെയ്തു. ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ എന്റെ മകള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഊര്‍ജ്ജം ലഭിക്കും. , ''അദ്ദേഹം പറഞ്ഞു.

'മാ റോബോട്ട്' പെണ്‍കുട്ടിക്ക് അവളുടെ വോയ്സ് കമാന്‍ഡ് അനുസരിച്ചാണ് ഭക്ഷണം നല്‍കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആത്മനിര്‍ഭര്‍ ഭാരത് പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ, എന്റെ കുട്ടിയെ ആത്മനിര്‍ഭര്‍ (സ്വയം ആശ്രയിക്കുന്ന) ആക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ആരെയും ആശ്രയിക്കരുത്,' അദ്ദേഹം പറഞ്ഞു. മറ്റ് കുട്ടികള്‍ക്കും സമാനമായ റോബോട്ടുകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കദം പറഞ്ഞു. 'ഈ റോബോട്ടിനെ ലോകമെമ്പാടും കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ഗോവ സ്റ്റേറ്റ് ഇന്നൊവേഷന്‍ കൗണ്‍സില്‍ കദമിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ റോബോട്ടിനെ കൂടുതല്‍ മികച്ചതാക്കുന്നതിനും ഉല്‍പ്പന്നത്തിന്റെ വാണിജ്യ വിപണി പര്യവേക്ഷണം ചെയ്യുന്നതിനും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബോഡി അദ്ദേഹത്തിന് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. സമാനമായ സാഹചര്യം നേരിടുന്ന നിരവധി ആളുകളെ സഹായിക്കാന്‍ കഴിയുന്ന ഒരു ഉല്‍പ്പന്നം കദം തയ്യാറാക്കുകയാണെന്ന് കൗണ്‍സിലിന്റെ പ്രോജക്ട് ഡയറക്ടര്‍ സുധീപ് ഫാല്‍ദേശായി പറഞ്ഞു. കദമിന്റെ കണ്ടുപിടികത്തതിന് സോഷ്യൽമീഡിയ കയ്യടിക്കുകയാണ്.