കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യമാരോട് ശമ്പളം ഒളിപ്പിച്ചുവെയ്ക്കുന്ന ഭര്‍ത്താക്കന്മാര്‍ സൂക്ഷിച്ചോ, എട്ടിന്റെ പണി വരുന്നുണ്ട്!

Google Oneindia Malayalam News

ലഖ്നൗ: ഒരു കല്യാണ ആലോചനയൊക്കെ വരുമ്പോൾ ഏറ്റവും കൂടുതൽ പറഞ്ഞുകേട്ടിട്ടുള്ള ഒരു പഴ മൊഴിയാണ് പെണ്ണിന്റെ വയസ്സും ചെക്കന്റെ ശമ്പളവും നോക്കണ്ടാന്ന്!! അതത്ര ശരിയായ കാര്യമാണോ! അല്ലെന്നാണ് ഇവിടെ ഒരു ഭാര്യ പറയുന്നത്. ഈ പഴ മൊഴി ഔട്ട് ഡേറ്റഡ് അല്ലേ.. ഭർത്താവിന് എത്ര ശമ്പളം ലഭിതക്കുന്നുണ്ടെന്ന് ഈ ഭാര്യയ്ക്ക് അറിയണം.

അതിനെന്താ ഇപ്പോൾ പ്രശ്നം അല്ലേ..ഒന്നിച്ച് ജീവിക്കുമ്പോൾ അതൊക്കെ അങ്ങനെ തന്നല്ലേ...പക്ഷേ ഭർത്താവ് ആണെങ്കിൽ തന്റെ ശമ്പളം എത്രയാണെന്ന് ഭാര്യയോട് പറയാൻ സമ്മതിച്ചുമില്ല. എന്നാൽ പിന്നെ അറിഞ്ഞിട്ട് തന്നെ കാര്യമെന്ന് ഭാര്യയും ഒടുവിൽ ഭാര്യ ഭർത്താവിന്റെ ശമ്പളം കണ്ടെത്താൻ ഒരു വഴി കണ്ടെത്തി.

1

ഭർത്താവിന് എത്ര ശമ്പളം കിട്ടുന്നുണ്ടെന്ന് പലവട്ടം യുവതി ചോദിച്ചതാണ്. എന്നാൽ പറയില്ലെന്ന് കൽപിച്ച് നിൽക്കുകയായിരുന്നു ഭർത്താവ്.
തന്റെ ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്താൻ ഭർത്താവ് തയാറായില്ല. സാധരാണ മുട്ടൻ വഴക്കാണ് നടക്കേണ്ടത്. എന്നാൽ ഭാര്യ വഴക്കിന് നിന്നില്ല. പകരം അവരൊരു മാർ​ഗം കണ്ടുപിടിച്ചു. എന്താണെന്നല്ലേ. പൊതുവകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങൾ പൊതുജനങ്ങൾക്ക് നേടാനായി 2005ൽ പ്രാബല്യത്തിൽ വന്ന വിവരാവകാശ നിയമത്തെയാണ് ഭാര്യ കൂട്ടുപിടിച്ചത്.

' ഈ മനുഷ്യന്‍ എനിക്ക് ആരായിരുന്നുവെന്ന് ചോദിച്ചാല്‍'; വികാരഭരിതനായി ഷോണ്‍ ജോര്‍ജ്' ഈ മനുഷ്യന്‍ എനിക്ക് ആരായിരുന്നുവെന്ന് ചോദിച്ചാല്‍'; വികാരഭരിതനായി ഷോണ്‍ ജോര്‍ജ്

2


യുപി ബറേയ്ലിയിലെ സഞ്ജു ​ഗുപ്തയെന്ന യുവതിയാണ് തന്റെ ഭർത്താവിന്റെ ശമ്പള വിവരങ്ങളൾ തേടി വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.ആദ്യ ഘട്ടത്തിൽ തിരിച്ചടിയായിരുന്നു, എന്നാൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ വരെ പോയി യുവതി ആ പോരാട്ടത്തിൽ വിജയം കണ്ടു. കാലങ്ങളായി ഭർത്താവ് മറച്ചുവെച്ച ശമ്പളം എത്രയാണെന്ന് അവർ അറിഞ്ഞു.

രാഹുൽ ഒന്നുവന്നു സംസാരിച്ചപ്പോൾ അവസാനിച്ചത് 29 വർഷത്തെ പിണക്കം; സംഭവമിങ്ങനെരാഹുൽ ഒന്നുവന്നു സംസാരിച്ചപ്പോൾ അവസാനിച്ചത് 29 വർഷത്തെ പിണക്കം; സംഭവമിങ്ങനെ

3

തുടക്കത്തിൽ, ബറേയ്ലിയിലെ ആദായനികുതി ഓഫീസിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (സി‌.പി‌.ഐ‌.ഒ)ക്കാണ് യുവതി വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഭർത്താവിന്റെ സമ്മതം ഇല്ലാത്തതിനാൽ വിശദാംശങ്ങൾ നൽകാൻ സി.പി.ഐ.ഒ തയാറായില്ല.

4

അപേക്ഷ നിരസിച്ചു. തുടർന്ന് യുവതി അപ്പീലിലൂടെ ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയുടെ (എഫ്.ഐ.എ) സഹായം തേടി. എന്നാൽ, എഫ്‌.എ‌.എ സി‌.പി‌.ഐ‌.ഒയുടെ ഉത്തരവ് ശരിവച്ചു. പിന്നാലെയാണ് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷനിൽ രണ്ടാമത്തെ അപ്പീൽ ഫയൽ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചത്.

English summary
Husband Refuses to reveal his salary to wife; she collected the details through RTI act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X