• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍

Google Oneindia Malayalam News

ടൊറന്റോ: ഇന്ത്യക്കാര്‍ക്കിത് നല്ല കാലമാണ്. ദുബായില്‍ അടക്കം വന്‍ തുകകളാണ് ലോട്ടറിയിലൂടെ കിട്ടുന്നത്. അബുദാബിയിലെ ബിഗ് ടിക്കറ്റില്‍ പ്രവാസികള്‍ എപ്പോഴും ഭാഗ്യം കൊയ്യുന്നവരാണ്. മലയാളികളില്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യക്കാരന് തന്നെയായിരിക്കും ടിക്കറ്റിലൂടെ സമ്മാനം അടിക്കുക. ഇപ്പോഴിതാ കാനഡയിലും ഒരു ഇന്ത്യക്കാരന് വന്‍ തുക സമ്മാനമായി കിട്ടിയിരിക്കുകയാണ്.

ഒന്നല്ല രണ്ട് തവണയാണ് ഇയാളെ തേടി സമ്മാനമെത്തിയിരിക്കുന്നത്. കാനഡയില്‍ താമസമാക്കിയ ദക്ഷിണേന്ത്യക്കാരനാണ് ലക്ഷങ്ങള്‍ സമ്മാനമായി അടിച്ചിരിക്കുന്നത്. പ്രവാസി ലോകത്തെ ഒന്നടങ്കം ഇത് ആവേശത്തിലാക്കിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

IMAGE CREDIT: OLG

ഒന്താരിയോയയില്‍ നിന്നുള്ളയാള്‍ക്കാണ് ഇരട്ട ഭാഗ്യം ലഭിച്ചിരിക്കുന്നത്. അറുപതുകാരനായ ബാലദാസന്‍ ബാലസുബ്രഹ്മണ്യം എന്നയാള്‍ക്കാണ് രണ്ട് തവണ ലോട്ടറി അടിച്ചിരിക്കുന്നത്. മാര്‍ക്കമിലാണ് ഇയാളിപ്പോള്‍ താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമാന്യം നല്ലൊരു തുക തന്നെ ബാലദാസന് സമ്മാനമായി ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ലോട്ടറിയിലൂടെ ലക്ഷങ്ങള്‍ കിട്ടുന്നത് അദ്ദേഹത്തിന് പുതിയ കാര്യമായിരുന്നില്ല.

2

പലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടിപലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടി

പക്ഷേ ഇത്രയും വലിയൊരു തുക തനിക്ക് ലഭിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നാണ് ബാലദാസന്‍ പറയുന്നത്. മൂന്ന് വര്‍ഷം മുമ്പ് തനിക്ക് 15 ലക്ഷത്തില്‍ അധികം ലോട്ടറിയിലൂടെ ലഭിച്ചിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ഡെയ്‌ലി കീനോ ലോട്ടറിയെടുത്തപ്പോഴായിരുന്നു ഈ നേട്ടമുണ്ടായത്. എന്റെ സ്വന്തം നമ്പറുകള്‍ ചേര്‍ത്തുള്ള ഒരു കോമ്പിനേഷനാണ് എപ്പോഴും ഉപയോഗിക്കാറുള്ളത്. പിറന്നാളുകളും വാര്‍ഷികവുമെല്ലാം വരുന്ന നമ്പറുകളാണ് താന്‍ ഉപയോഗിക്കാറുള്ളതെന്ന് ബാലദാസന്‍ പറഞ്ഞു.

3

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്

അതേസമയം ഒരിക്കല്‍ വന്‍ തുക കിട്ടിയതോടെ ഡെയ്‌ലി കീനോ ലോട്ടറി തന്നെയായിരുന്നു എപ്പോഴും ബാലദാസന്‍ എടുത്തിരുന്നത്. ഒരു ദിവസം തന്റെ ടിക്കറ്റുകള്‍ പരിശോധിക്കാനായി കടയില്‍ പോയിരുന്നു. അവിടെ പരിശോധിച്ചപ്പോള്‍ ഞാന്‍ ആകെ ഞെട്ടി പോയി. ബിഗ് വിന്നര്‍ എന്ന് സ്‌ക്രീനില്‍ എഴുതി കാണിച്ചു. ആദ്യ തവണ ശരിക്കും ഷോക്കായിരുന്നു. ഇത്തവണ തുക വര്‍ധിച്ചതോടെ ആകെ അമ്പരന്ന് നില്‍ക്കുകയാണെന്നും ബാലദാസന്‍ പറഞ്ഞു. ഇത്തവണ 60 ലക്ഷത്തില്‍ അധികം രൂപയാണ് ബാലദാസന് ലഭിച്ചിരിക്കുന്നത്.

4

IMAGE CREDIT: OLG

60 ലക്ഷം തനിക്ക് അടിച്ചെന്ന് കണ്ടപ്പോള്‍ ശരിക്കും ഷോക്കായി പോയി. വളരെയധികം സന്തോഷം തോന്നിയെന്നും ബാലദാസന്‍ പറയുന്നു. തന്റെ ഭാര്യയോടും മകനോടും ഈ വിവരം പറയാനായി വീട്ടിലേക്ക് ഓടുകയായിരുന്നു. അവരെല്ലാം വലിയ ആവേശത്തിലാണെന്നും ബാലദാസന്‍ വ്യക്തമാക്കി. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് അദ്ദേഹം പണം വാങ്ങിയത്. തന്റെ വീട് പുതുക്കി പണിയാന്‍ ഈ പണം ഉപയോഗിക്കുമെന്ന് ബാലദാസന്‍ പറയുന്നു. മാര്‍ക്കമിലെ ഹില്‍ക്രോഫ്റ്റ് ഡ്രൈവറിലുള്ള സ്റ്റോറില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്.

5

യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍

അതേസമയം നോര്‍ത്ത് കരോലിനയിലെ ഷാര്‍ലെറ്റില്‍ 76കാരന്‍ തന്റെ ബുദ്ധിപൂര്‍വമായ ശ്രമത്തിലൂടെ കോടികളാണ് ലോട്ടറിയിലൂടെ നേടിയിരിക്കുന്നത്. 8 കോടി 17 ലക്ഷമാണ് സ്റ്റീഫന്‍ സിക്ക് എന്ന വയോധികന് സമ്മാനമായി അടിച്ചിരിക്കുന്നത്. കടയില്‍ നിന്ന് ടിക്കറ്റൊന്നും വാങ്ങാതെ മടങ്ങുകയായിരുന്നു ഞാന്‍. എന്നാല്‍ ഉള്ളില്‍ നിന്ന് വല്ലാത്ത പ്രേരണയുണ്ടായിരുന്നു. ടിക്കറ്റ് വാങ്ങാനായിരുന്നു മനസ്സ് പറഞ്ഞത്. അത് പ്രകാരമാണ് ടിക്കറ്റ് വാങ്ങിയതെന്നും സ്റ്റീഫന്‍ പറഞ്ഞു.

6

ഷാര്‍ലെറ്റ് ഹോളി ഹണ്ടേഴ്‌സ് വില്ല റോഡിലെ ഫുഡ് ലയണ്‍ സ്റ്റോറിലാണ് താന്‍ വാഹനം നിര്‍ത്തിയത്. സഹോദരിക്ക് വേണ്ടി കുറച്ച് സാധനങ്ങള്‍ വാങ്ങാനായിരുന്നു പോയത്. അപ്പോഴാണ് ഇരുപത് ഡോളറിന് ടിക്കറ്റ് വാങ്ങിയതെന്ന് സ്റ്റീഫന്‍ പറഞ്ഞു. അത് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഇന്‍സ്റ്റന്റ് ലോട്ടറിയായിരുന്നു. അത് നോക്കിയപ്പോള്‍ തന്നെ സമ്മാനം അടിച്ചതായി മനസ്സിലായി. എന്നാല്‍ ഒരിക്കല്‍ പോലും അത്ര വലിയ തുകയാണെന്ന് കരുതിയില്ല. സഹോദരി പറഞ്ഞപ്പോഴാണ് ഇത് കോടികളുണ്ടെന്ന് മനസ്സിലായത്.

7

അതേസമയം നികുതി അടക്കം കഴിഞ്ഞ് അഞ്ച് കോടി 80 ലക്ഷത്തില്‍ അധികം രൂപ സ്റ്റീഫന് ലഭിക്കും. എനിക്ക് ഒന്നും മനസ്സിലായില്ല. പക്ഷേ ഈ പണം ഉപയോഗിച്ച് ആവശ്യമുള്ളതെന്തും എനിക്ക് വാങ്ങാന്‍ പറ്റുമെന്ന് മാത്രം അറിയില്ല. ഒരിക്കല്‍ പോലും ഇത്ര വലിയ സമ്മാനം പ്രതീക്ഷിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. കുടുംബത്തിനായി കുറച്ച് പണം നല്‍കാനാണ് തീരുമാനമെന്ന് സ്റ്റീഫന്‍ പറയുന്നു. സെന്റ് ജൂഡ് ചിള്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രിക്കായും കുറച്ച് പണം സംഭാവന ചെയ്യുമെന്നും സ്റ്റീഫന്‍ വ്യക്തമാക്കി.

English summary
indian expatriate won 75 lakhs in lottery in a span of 3 years in canada goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X