Get Updates
Get notified of breaking news, exclusive insights, and must-see stories!

10 വര്‍ഷം മുമ്പേ നടന്ന ആ അനുഭവം മറന്നില്ല; ഹെല്‍മെറ്റ് വെച്ച് ബസ്സോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

ഹർത്താൽ ദിനമായാലും പതിവ് തെറ്റാതെ ജോലി ചെയ്യുന്ന ഒരു വിഭാ​ഗമാണ് കെഎസ്ആർടിസി ജീവനക്കാർ. ഇവർ മുടക്കം കൂടാതെ എത്തുന്നത് കൊണ്ടാണ് ഹർത്താൽ ദിനത്തിലും കെഎസ്ആർടിസി സർവീസ് നടത്തുന്നത്. ജീവൻ കയ്യിൽ പിടിച്ചുള്ള കളി തന്നെയാണ് ഇത്. ഏത് ഭാ​ഗത്ത് നിന്നാണ് കല്ലേറ് വരിക എന്നോ അടി വീഴുക എന്നോ ഒന്നും പറയാനാവില്ല. എല്ലാം മുന്നിൽ കണ്ട് വേണം കെഎസ്ആർടിസി സർവീസ് നടത്താൻ.

ഇപ്പോൾ ഹർത്താൽ ദിനത്തിൽ ജോലിക്കെത്തിയ ഒരു ഡ്രൈവറിന്റെ ചിത്രമാണ് വൈറലാവുന്നത്. ഹർത്താലായുകൊണ്ട് തന്നെ കല്ലേറ് ഉണ്ടാവാൻ സാധ്യതയുൂണ്ടെന്ന കാര്യം മനസ്സില്‌‍ കണ്ടുകൊണ്ടാണ് ഇദ്ദേഹം ജോലിക്കെത്തിയത്. സാധാരണ ഇരുചക്ര വാഹനങ്ങളിൽ പോകുമ്പോഴാണ് ബഹെൽഡമെറ്റ് ധരിക്കാറുള്ളത് എങ്കിൽ കെഎസ്ആർടിസി ​ഡ്രൈവറായ ലത്തീഫ് ഹെൽമെറ്റ് ഇട്ടാണ് ബസ് ഓടിച്ചത്. അതിന് അദ്ദേഹത്തിന് പറയാൻ ഒരു വലിയ കാരണം തന്നെയുണ്ട്.

1

നേരത്തെ തനിക്ക് ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇദ്ദേഹം ഹെൽമെറ്റ് ധരിച്ച് ബസ് ഓടിക്കാനുള്ള തീരുമാനത്തിലെത്തിയത്.
എറണാകുളം ജില്ലയില്‍ ആണ് ലത്തീഫ് കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നത്. കല്ലേറില്‍ നിന്ന് തലയ്ക്കും കണ്ണിനും സംരക്ഷണം ലഭിക്കണമെങ്കിൽ ഹെൽമെറ്റ് കൊണ്ടേ രക്ഷയുള്ളൂ എന്ന സ്ഥിതി വന്നപ്പോഴാണ് ഇങ്ങനൊരു തീരുമാനം. അതുകൂടാതെ പത്ത് വർഷം മുമ്പ് ഒരു ഹർത്താൽ ദിനത്തിൽ തനിക്ക് ഉണ്ടായ അനുഭവവും ലത്തീഫ് മറന്നിട്ടില്ല.

2

പത്തുവര്‍ഷം മുന്‍പ് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് നിന്ന് തൊടുപുഴയ്ക്ക് വരുമ്പോഴാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്ന് ചില്ലിന്റെ തരി കണ്ണില്‍ പോയി. ചില്ലിന്റെ തരി കണ്ണില്‍ കേറി മുറിവുണ്ടായി. രണ്ടുവര്‍ഷത്തോളമാണ് ഇദ്ദേഹം ചികിത്സയില്‍ കഴിഞ്ഞത്. ഇപ്പോഴും ഇടയ്ക്കിടെ കണ്ണിന് വേദനയും കണ്ണില്‍ നിന്ന് വെള്ളം വരുന്നുമുണ്ട്. ഈ അനുഭവം ഉള്ളിൽ ുള്ളതുകൊണ്ടാണ് ഇനി എപ്പോഴെല്ലാം ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ഹെല്‍മറ്റ് ധരിച്ച് മാത്രമേ സര്‍വീസിന് പോകുകയുള്ളൂ എന്ന് തീരുമാനിച്ചതെന്നും ലത്തീഫ് പറയുന്നു.

3

ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് കേരള പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സുരക്ഷ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇറങ്ങുന്നിടത്ത് മാത്രമേയുള്ളൂ എന്ന് ലത്തീഫ് പറയുന്നു. ഇന്ന് രാവിലെ തൃശൂര്‍ പോയി. പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കാലടിയില്‍ പ്രകടനം ഉണ്ടെന്ന് അറിഞ്ഞ് ബസ് പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്നും ലത്തീഫ് പറയുന്നു. കല്ലേറില്‍ തലയ്ക്കും കണ്ണിനും സംരക്ഷണം നല്‍കാൻ വേണ്ടിയാണഅ ഹെല്‍മറ്റ് ധരിച്ചത്. ഹെല്‍മറ്റ് ധരിച്ചത് കണ്ടപ്പോള്‍ യാത്രക്കാരെല്ലാം അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

4

അതേസമയം ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസിയെ ബലിയാടാക്കുന്നത് നിർത്തണമെന്ന് അപേക്ഷിച്ച് കെഎസ്ആർടിസി രം​ഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അപേക്ഷ. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
അരുതേ ...
ഞങ്ങളോട് ...
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക ...
ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല. പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക ... നിങ്ങൾ തകർക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്...
ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക ...
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾ ക്കുനേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+