കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് കാമുകി; കാമുകന്‍ പോയി ചായക്കട തുടങ്ങി..പക്ഷേ പെട്ടത് കാമുകിയും

Google Oneindia Malayalam News

പ്രേമം പൊട്ടിയതിന്റെ പേരില്‍ താടി വളര്‍ത്തുന്ന, ശോക ഗാനം പാടി നടക്കുന്ന, വെള്ളമടിക്കുന്ന കാമുകന്മാരെക്കുറിച്ച് നമ്മള്‍ കേട്ടുകാണും, പല സിനിമകളിലും ഇത്തരം കഥാപാത്രങ്ങളെ കണ്ടിട്ടുമുണ്ടാകും. എന്നാല്‍ പ്രേമിച്ച പെണ്ണ് കല്യാണത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ ചായക്കട തുടങ്ങിയ ഒരു കാമുകന്‍ ഒരു പക്ഷേ ഈ യുവാവ് മാത്രമായിരിക്കും.

കാമുകി തന്നെ വേണ്ടെന്ന് വെച്ചതിന്റെ പേരില്‍ വഴക്കിനും ബഹളത്തിനും ഒന്നും പോയില്ല , ചായക്കട തുടങ്ങി, പക്ഷേ ഇതിനേക്കാള്‍ ഒരു പണി ആ കാമുകിക്ക് കിട്ടാനില്ല. എന്താണ് സംഭവം എന്നല്ലേ, വിശദമായി അറിയാം.

PC: Antar Gurjar..

1


മധ്യപ്രദേശിലാണ് സംഭവം, മുന്‍ കാമുകി തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന്, രാജ്ഗഡ് ജില്ലയിലെ യുവാവാണ് ചായക്കട ഇട്ടത്. നല്ല പയ്യന്‍ ജീവിക്കാന്‍ അല്ലേ എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അത് തെറ്റിപ്പോയി. കാമുകിക്ക് ഉള്ള പണിയായിരുന്നു അത്. കാമുകിയെ നാണംകെടുത്താന്‍ വേണ്ടിയാണ് യുവാവ് ചായക്കട ഇട്ടത്.

2


യുവാവിന്റെ ചായക്കടയുടെ പേര് തന്റെ മുന്‍ കാമുകിയുടേതായിരുന്നു, ഖില്‍ചിപൂര്‍ നഗര്‍ ബസ് സ്റ്റാന്‍ഡിന് സമീപം അന്തര്‍ ഗുര്‍ജാര്‍ നടത്തുന്ന ചായക്കടയായ എം ബെവാഫ ചായ്വാല, 'വിശ്വാസവഞ്ചനയ്ക്കുള്ള പ്രതികാരത്തിന്റെ പ്രതീകമായി' ആണ് പ്രേമം പൊട്ടിയവര്‍ കാണുന്നത്.
എംബിഎ ചായ്വാല അല്ലെങ്കില്‍ ഗ്രാജ്വേറ്റ് ചായ്വാലി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, ബിസിനസിന്റെ പേരിന് സംരംഭകത്വവുമായി വലിയ ബന്ധമില്ലാത്ത ഒരു കഥയുണ്ട്.

3

എം ബീവാഫ ചായ്വാലയിലെ 'എം' അന്തറിന്റെ മുന്‍ കാമുകിയുടെ പേരിന്റെ സൂചനയാണ്. അവളുടെ പേര് ആ അക്ഷരത്തില്‍ തുടങ്ങുന്നുവെന്നും അതാണ് തന്റെ ചായക്കടയ്ക്ക് വിചിത്രമായ പേര് നല്‍കാന്‍ പ്രചോദനമായതെന്നും യുവാവ് പറഞ്ഞു.

4

അഞ്ച് കൊല്ലം മുമ്പാണ് ഇവരുടെ പ്രണയം ആരംഭിച്ചത്. ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോവാണ് ഇവര്‍ കണ്ടുമുട്ടിയത്. പിന്നീട് സംസാരം തുടങ്ങി.അത് പ്രണയമായി പക്ഷേ രണ്ട് വര്‍ഷം മാത്രമേ ബന്ധം നിലനിന്നുള്ളൂ. പിന്നീട് പല കരാണം കൊണ്ട് ആ പ്രണയം തകര്‍ച്ചയിലേക്കെത്തി.

5

പക്ഷേ അന്തര്‍ അപ്പോഴും പൂര്‍ണമായും പ്രണയം വിട്ടില്ല. വിവാഹം കഴിച്ചോട്ടെ എന്ന് പെണ്‍കുട്ടിയോട് ചോദിച്ചു. എന്നാല്‍ അന്തറിന് ജോലിയില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി പിന്മാറി. പിന്നീട് ആ യുവതി താരതമ്യേന ധനികനായ ഒരു പുരുഷനുമായി വിവാഹനിശ്ചയം നടത്തുകയും അന്തറുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്‌തെന്ന് അന്തര്‍ പറയുന്നു.

13

കാമുകി ഉപേക്ഷിച്ച നാണക്കേട് താങ്ങാനാവാതെ മരിക്കാന്‍ ആണ് യുവാവ് തീരുമാനിച്ചത്. പിന്നീട് ആണ് തീരുമാനം മാറുന്നത്. തന്റെ കൂടെ നിന്ന സുഹൃത്തുക്കള്‍ക്ക് അന്തര്‍ നന്ദി പറഞ്ഞു. ആത്മഹത്യ ചെയ്യാമെന്ന തീരുമാനം മാറ്റിയായിരുന്നു ചായക്കട തുടങ്ങാമെന്ന തീരുമാനത്തില്‍ എത്തിയത്. അങ്ങനെയാണ്.. കാമുക്കിക്ക് പണി കൊടുത്തുള്ള കട തുടങ്ങിയത്. പ്രണയം പൊട്ടിയവര്‍ക്ക് ചായക്കടയില്‍ പ്രത്യേക ഓഫര്‍ ഉണ്ട്. 50 ശതമാനം ഡിസ്‌കൗണ്ട്. പ്രണയം തകര്‍ന്നവര്‍ ചായക്ക് അഞ്ച് രൂപ കൊടുത്താല്‍ മതി. കാമുകീകാമുകന്മാര്‍ 10 രൂപ കൊടുക്കണം..

English summary
Madhya Pradesh: Girlfriend denied to marry young man, then he started a tea shop and did these thing, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X