
viral video: മിഠായി കഴിക്കും മുമ്പ് വെള്ളത്തിലിട്ട് കഴുകണം: മകനെ പറ്റിച്ച് അമ്മ
ലണ്ടന്‍: ഇടയ്‌ക്കൊക്കെ നമ്മള്‍ കൂട്ടുകാരെ തമാശയായി പറഞ്ഞ് പറ്റിക്കാറുണ്ട്. അതൊക്കെ ഒരു രസത്തിന് ചെയ്യുന്നതാണ്. വേണമെങ്കില്‍ നേരമ്പോക്ക് എന്നൊക്കെ പറയാം. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഇത്തരം തമാശകളൊക്കെ നമ്മള്‍ ഒപ്പിക്കാറുണ്ട്. എന്നാല്‍ ഒരു അമ്മ മകനെ പറഞ്ഞ് പറ്റിക്കുമോ? അങ്ങനെയും കാര്യങ്ങള്‍ നടക്കാമെന്നാണ് ഇപ്പോള്‍ വൈറലായ വീഡിയോയില്‍ നിന്ന് മനസ്സിലാവുന്നത്.
മിഠായി കഴിക്കുന്ന മകനോട് ഗൗരവപ്പെട്ട നിര്‍ദേശമെന്ന നിലയില്‍ അമ്മ നല്‍കുന്ന ഉപദേശങ്ങളാണ് വൈറലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയെ ആകെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ് വീഡിയോ. കമന്റുകള്‍ ധാരാളം വന്നിട്ടുണ്ട്. വിശദമായി ഒന്ന് പരിശോധിക്കാം...

image credit:ladbible instagram page
കുട്ടികളെ പറഞ്ഞ് പറ്റിക്കുക എന്നത് ഒരു രസകരമായ കാര്യമാണ്. കുട്ടികള്‍ അത് ആസ്വദിക്കുകയും ചെയ്യും, നമുക്ക് അതൊരു ഹരമാവുകയും ചെയ്യും. എന്നാല്‍ കുട്ടികളെ വേദനിപ്പിക്കുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യാത്ത ഏതൊരു തമാശയും നമുക്ക് ആസ്വദിക്കാവുന്നതാണ്. ഈ വീഡിയോയില്‍ മകനെ അമ്മ പറഞ്ഞ് പറ്റിക്കുന്നതാണ് ഉള്ളത്. പഞ്ഞിമിഠായ് കഴിക്കുന്ന മകനോട് അങ്ങനെയല്ല കഴിക്കേണ്ടതെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് അമ്മ. തുടര്‍ന്ന് മകന്റെ പ്രതികരണം അവര്‍ വീഡിയോ എടുത്തിട്ടുമുണ്ട്.

image credit:ladbible instagram page
മക്ഡൊണാള്‍ഡിന്റെ ഷോറൂം, ആപ്പിള്‍ സ്റ്റോര്‍; ചാള്‍സ് രാജാവിന്റെ ആരുമറിയാത്ത സമ്പാദ്യം ഇവ
ലാഡ്‌ബൈബിള്‍ എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ഈ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മകന്റെ കൈയ്യിലുള്ള പഞ്ഞിമിഠായ് കഴിക്കുന്നതിന് മുമ്പ് വെള്ളത്തില്‍ മുക്കി കഴുകണമെന്നാണ് അമ്മ ആവശ്യപ്പെടുന്നത്. ഇത് കേട്ടാല്‍ ആരും ചിരിച്ച് പോകും. പഞ്ഞി മിഠായ് വെള്ളത്തില്‍ മുക്കിയാല്‍ പൊടിപോലും ഉണ്ടാവില്ല എന്നതാണ് സത്യം. എന്തായാലും അമ്മയുടെ വാക്ക് കേട്ട് മകന്‍ ഒരു പാത്രത്തിലുള്ള വെള്ളത്തില്‍ പഞ്ഞി മിഠായ് മുക്കിയ ശേഷമാണ് കഴിക്കുന്നത്. വെള്ളത്തില്‍ മുക്കിയതോടെ മിഠായ് അലിയുന്നത് കണ്ട് കുട്ടി അമ്പരക്കുന്നതും വീഡിയോയില്‍ കാണാം.

image credit:ladbible instagram page
സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം
മിഠായ് അലിഞ്ഞുപോയതോടെ ഒരു കഷ്ണം കൂടി കൂട്ടി അമ്മയോട് ചോദിക്കുന്നുണ്ട്. അതും മകന്‍ വെള്ളത്തില്‍ മുക്കുന്നുണ്ട്. ഇതും അലിഞ്ഞില്ലാതാവുന്നുണ്ട്. കുട്ടിയുടെ നിസ്സഹായാവസ്ഥയാണ് ഈ വീഡിയോയില്‍ ചിരിപ്പൊടിക്കുന്നത്. കൂടുതല്‍ മിഠായിക്കായി കുട്ടി വീഡിയോയുടെ അവസാനം ചോദിക്കുന്നുമുണ്ട്. ഇനി ഒരിക്കലും മകന്‍ നിങ്ങളെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നാണ് ഈ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നേരമ്പോക്ക് വീഡിയോകളില്‍ ബെസ്റ്റാണിതെന്നാണ് കമന്റുകള്‍. ശരിക്കും ചിരിച്ച് പോയെന്നും അവര്‍ പറയുന്നു.

image credit:ladbible instagram page
വൃദ്ധന്റെ ഭാര്യ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; കണ്ടെത്തി കൊടുത്താല്‍ ജീനിയസ്, 11 സെക്കന്‍ഡ് തരാം
അതേസമയം അമ്മ ചെയ്തത് ചിരിപ്പിക്കുന്ന കാര്യമാണെന്ന് കമന്റുകള്‍ ഉണ്ട്. തന്റെ മകനോടും ഇത്തരമൊരു തമാശകള്‍ കാണിക്കണമെന്നും കമന്റ് ചെയ്തവര്‍ ഉണ്ട്. തമാശ കുറച്ച് കടന്ന് പോയെന്ന് പറഞ്ഞവരുമുണ്ട്. എന്തായാലും ചിരിച്ച് പോയെന്നും, തമാശയ്ക്കുള്ള വക വീഡിയോയിലുണ്ടെന്നും യുസര്‍മാര്‍ പറയുന്നു. ഈ അമ്മയുടെ ചെയ്തത് സൂപ്പറായിട്ടുണ്ടെന്നും, മകന്റെ ഭാവങ്ങളാണ് ഇതില്‍ ചിരിപ്പിച്ചതെന്നും നിരവധി പേരാണ് കമന്റ് ചെയ്തിരുന്നത്. വീണ്ടും മിഠായി ചോദിക്കുന്ന ഭാവങ്ങളാണ് ഏറ്റവുമധികം വീഡിയോയില്‍ ചിരിപ്പിച്ചത്.