യുഎസ് അന്യഗ്രഹജീവികളെ പ്രകോപിപ്പിച്ചു; ഇനി സമാധാനം പ്രതീക്ഷിക്കേണ്ട, അത് സംഭവിക്കുമെന്ന് ജ്യോതിഷി
ഇവ പറക്കുംതളികകളല്ലെന്നും, അജ്ഞാതമായ രീതിയില്‍ കണ്ടെത്തിയ വാഹനങ്ങളാണ് തകര്‍ത്തതെന്നാണ് യുഎസ് അവകാശപ്പെടുന്നത്.

വാഷിംഗ്ടണ്‍: യുഎസ്സില്‍ അജ്ഞാത വാഹനങ്ങള്‍ വെടിവെച്ചിട്ട സംഭവം ഭൂമിക്ക് തന്നെ ഭീഷണിയാവുമെന്ന് പ്രമുഖ ജ്യോതിഷി. ഇതുവരെ ശാന്തരായിരുന്നവര്‍ ഇനി എന്ത് ചെയ്യുമെന്ന് മാത്രം പറയാനാവില്ലെന്നും, ജ്യോതിഷി പ്രവചിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പറക്കുംതളികകളാണ് സംശയത്തെ തുടര്‍ന്ന് അമേരിക്ക തകര്‍ത്തത്. ഇവ പറക്കുംതളികകളല്ലെന്നും, അജ്ഞാതമായ രീതിയില്‍ കണ്ടെത്തിയ വാഹനങ്ങളാണ് തകര്‍ത്തതെന്നാണ് യുഎസ് അവകാശപ്പെടുന്നത്.
എന്നാല്‍ അന്യഗ്രഹ ജീവികളുടെ വിഷയത്തിലെ വിദഗ്ധനും, ജ്യോതിഷിയായ യൂറിയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. വിശദമാ വിവരങ്ങളിലേക്ക്.....

യുഎസ്സിന്റെ വന്‍ അബദ്ധം
യുഎസ് കാണിച്ചിരിക്കുന്നത് വലിയ അബദ്ധമാണെന്ന് ഇസ്രയേലി ജ്യോതിഷിയും പറക്കുംതളിക വിദഗ്ധനുമായ യുറി ജെല്ലര്‍ പറയുന്നു. പറക്കുംതളികയാണെന്ന് കരുതി അവര്‍ വെടിവെച്ചിട്ടത് അന്യഗ്രഹജീവി വാഹനങ്ങളെ തന്നെയാണ്. ഇത് അന്യഗ്രഹജീവികളെ പ്രകോപിപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കുന്നു. ചാര ബലൂണുകളെ കണ്ടെത്തിയ അന്ന് തന്നെ തകര്‍ക്കണമായിരുന്നു. എന്നാല്‍ യുഎസ്സിന് അക്കാര്യത്തില്‍ അബദ്ധം സംഭവിച്ചു. യുഎസ് ആകാശ പരിധിയില്‍ എത്തിയ ഉടനെ അതിനെ നേരിടണമായിരുന്നുവെന്നും ജെല്ലര്‍ പറയുന്നു.

എല്ലാം ബലൂണുകളല്ല
എല്ലാം ചാര ബലൂണുകളാണെന്ന് കരുതുന്നത് അബദ്ധമാണ്. നിരവധി ചിത്രങ്ങളും വീഡിയോകളും പറക്കുംതളികകളാണെന്ന തരത്തില്‍ വരുന്നുണ്ട്. ഇത് വളരെ യഥാര്‍ത്ഥമാണ്. ഇതൊന്നും തള്ളിക്കളയാവുന്നതല്ലെന്ന് യുറി പറയുന്നു. അതേസമയം ദീര്‍ഘകാലമായി ജ്യോതിഷ സംബന്ധമായ വിവരങ്ങളും, അന്യഗ്രഹജീവികളുടെ വരവും യുറി ജെല്ലര്‍ പ്രവചിക്കുന്നുണ്ട്. ഇയാളുടെ സോഷ്യല്‍ മീഡിയയിലും അത് പങ്കുവെക്കാറുണ്ട്. അതേസമയം പലതരത്തിലും അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്ശിക്കാറുണ്ടൊണ് പറക്കുംതളിക വിദഗ്ധന്‍ വിറ്റ്ലി ഷ്സ്രെതബര് പറയുന്നു.

അന്യഗ്രഹജീവികള്‍ എത്തിയോ?
അന്യഗ്രഹജീവികള്‍ നമ്മുടെ കൂട്ടത്തില്‍ തന്നെയുണ്ടെന്നും, അവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റിന്റെ സാധ്യതയോ ഉപയോഗിച്ച് ഇവകള്‍ക്ക് മനുഷ്യരെ പോലെ തന്നെ ഇരിക്കാന്‍ സാധിക്കുമെന്നും സ്ട്രെയിബര് പറഞ്ഞു. അതേസമയം ആയിരക്കണക്കിന് വര്‍ഷങ്ങളായി അന്യഗ്രഹജീവികള്‍ നമുക്കിടയിലുണ്ട്. പഴയ ശിലാ ലിഖിതങ്ങള്‍ നോക്കിയാല്‍ അത് വാനശാസ്ത്രജ്ഞരെ കുറിച്ച് പറയുന്നുണ്ട്. അത് തീര്‍ച്ചയായും അന്യഗ്രഹജീവികളാണ്. അവര്‍ ആകാശത്തിലൂടെ സഞ്ചരിക്കുന്നവരായത് കൊണ്ടാണ് ആ പേര് വന്നതെന്നും ജെല്ലര്‍ പറയുന്നു. അവര്‍ക്ക് വേണമെങ്കില്‍ നമ്മളെ ഇല്ലാതാക്കാമായിരുന്നു. പക്ഷേ അവര്‍ നമ്മളെ പഠിക്കുകയാണ്. ഭൂമിയില്‍ ആണവ യുദ്ധം ഒഴിവാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ജെല്ലര്‍ പറഞ്ഞു.

സമാധാന ലംഘനമാണ് നടത്തിയത്
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
യുഎസ് നടത്തിയത് സമാധാന ലംഘനമാണ്. ഇനി എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നും ജെല്ലര്‍ പറഞ്ഞു. എന്നാല്‍ ജെല്ലര്‍ പറഞ്ഞതല്ല ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധന്‍ മാല്‍ക്കം റോബിന്‍സണ്‍ പറയാനുള്ളത്. ഭൂമി സന്ദര്‍ശിക്കുന്ന അന്യഗ്രഹജീവികള്‍ സമാധാനം ആഗ്രഹിച്ച് വരുന്നവരല്ലെന്നാണ് റോബിന്‍സണ്‍ പ്രവചിക്കുന്നത്. നമ്മള് ഇത്രയും കാലമായിട്ടും ഒരു അന്യഗ്രഹജീവികളെയും വധിച്ചിട്ടില്ല. പറക്കുംതളികകളുടെ രൂപത്തില്‍ വന്നയെല്ലാം ആളില്ലാ വാഹനങ്ങളാണ്. അവര്‍ക്ക് അതിനെ നേരിടാന്‍ അറിയുന്നത് കൊണ്ടാണ് ഈ തന്ത്രം പയറ്റിയതെന്നും റോബിന്സന് പറഞ്ഞു.

പലതവണ പറക്കുംതളികയെത്തി
അമേരിക്കയിലും കാനഡയിലും മാത്രമല്ല, പശ്ചിമേഷ്യയിലും പറക്കുംതൡകകളെ പലതവണ കണ്ടിട്ടുണ്ട്. ഇസ്രയേലിലും അത്തരം കാഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ട്. സിനായ് മേഖലയില്‍ അന്യഗ്രഹജീവികളുടെ വാഹനത്തെ കണ്ടിട്ടുണ്ട്. ജെറുസലേമിലും ഇത്തരം കാഴ്ച്ചകള്‍ കണ്ടവരണ്ട്. ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്സിലുള്ളവരെ എനിക്കറിയാം. അവര്‍ പറയുന്നത് ചില അജ്ഞാത വാഹനങ്ങള്‍ കാണാറുണ്ടെന്നാണ്. ചിലത് ഇസ്രയേലിന്റെ റഡാറുകളില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവ എന്താണെന്ന് വിശദീകരിക്കാന്‍ പറ്റിയിട്ടില്ലെന്നും ജെല്ലര്‍ പറഞ്ഞു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications