
ബാബ വംഗയ്ക്കും മുകളിലുള്ള പ്രവചനം; ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ വീഴ്ത്തി ഇംഗ്ലണ്ട് ജേതാക്കളാകും
ലണ്ടന്‍: ലോകകപ്പില്‍ ജേതാക്കളാവുന്ന ടീമിനെ കുറിച്ച് നിരവധി പ്രവചനങ്ങളാണ് ഇതുവരെ വന്നത്. നിരവധി ജ്യോതിഷിമാരും ടൈം ട്രാവലര്‍മാരും ആരാകും ലോകകപ്പ് ഉയര്‍ത്തുകയെന്ന് നേരത്തെ തന്നെ പ്രവചിച്ചതാണ്. എന്നാല്‍ അതിനും മുകളില്‍ നില്‍ക്കുന്നൊരു പ്രവചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇതുവരെ ആരും പ്രവചിക്കാത്ത തരത്തിലുള്ള പ്രവചനമാണ് ഈ ജ്യോതിഷി നടത്തിയിരിക്കുന്നത്. മുമ്പ് നിരവധി സംഭവങ്ങള്‍ കൃത്യമായി പ്രവചിച്ച് ലോകപ്രശസ്തി നേടിയ ആന്റണി കാര്‍ എന്ന ജ്യോതിഷിയാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇംഗ്ലണ്ട്-അര്‍ജന്റീന ഫൈനല്‍ വരുമെന്നാണ് പ്രവചനം. വിശദമായ വിവരങ്ങളിലേക്ക്....

ആന്റണി കാര്‍ നടത്തിയിട്ടുള്ള പ്രവചനങ്ങള്‍ ലോകപ്രശസ്തമാണ്. സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണവും, ഡയാന രാജകുമാരിയുടെ മരണവും കൃത്യമായി പ്രവചിച്ചയാളാണ് ആന്റണി. ഇയാളുടെ ഇത്തവണത്തെ പ്രവചനം അതുകൊണ്ട് തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ട് ഇത്തവണ ലോകകപ്പ് ഉയര്‍ത്തുമെന്നാണ് ആന്റണി കാറിന്റെ പ്രവചനം. ഫൈനലില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും ഏറ്റുമുട്ടുമെന്നാണ് ജ്യോതിഷി പറയുന്നത്.

ഹിമാചലില് പഴയ പെന്ഷന് പദ്ധതിയില് വിജയിച്ച് കോണ്ഗ്രസ്; എങ്ങനെ നടപ്പാക്കും, ഇതാ പ്രശ്നങ്ങള്!!
അതേസമയം ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തുകയെന്നും ആന്റണി പറയുന്നു. 1982ലെ ഒരു യുദ്ധവുമായിട്ടാണ് ഇതിനെ ജ്യോതിഷി താരതമ്യം ചെയ്യുന്നത്. അര്‍ജന്റീനന്‍ സൈന്യത്തെ തുരത്തിയ ബ്രിട്ടീഷ് സൈന്യം പോലെയാവും ഈ പോരാട്ടവുമെന്ന് ജ്യോതിഷി വ്യക്തമാക്കി. 79കാരനായ കനേഡിയനാണ് ആന്റണി. ഒരുപാട് കാര്യങ്ങള്‍ താന്‍ മുമ്പ് പ്രവചിച്ചിട്ടുണ്ട്. മാര്‍പ്പാപ്പയായി ജര്‍മനിയില്‍ നിന്നൊരാള്‍ വരുമെന്ന് മുമ്പ് താന്‍ പ്രവചിച്ചതാണെന്നും ഇയാള്‍ അവകാശപ്പെടുന്നു.

ആധുനിക കാലത്തെ നോസ്ട്രഡാമസ് എന്നാണ് ആന്റണി കാര്‍ അറിയപ്പെടുന്നത്. സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണം ഇത് നടക്കുന്നതിന് ഒന്‍പത് മാസം മുമ്പ് ഇയാള്‍ പ്രവചിച്ചിരുന്നു. ആകാശത്ത് നിന്ന് വലിയൊരു ദുരന്തം യുഎസ്സിലുണ്ടാവുമെനനായിരുന്നു ജ്യോതിഷിയുടെ പ്രവചനം. സ്വര്‍ഗത്തില്‍ നിന്നുള്ള ലക്ഷണങ്ങള്‍ക്ക് ആളുകള്‍ കാത്തിരിക്കണമെന്നും, കാരണം വരാന്‍ പോകുന്നത് ലോകത്തെ മുഴുവന്‍ പിടിച്ച് കുലുക്കും. ദൈവഭയം നമ്മളില്‍ ഉണ്ടാക്കുമെന്നും ആന്റണി പറഞ്ഞിരുന്നു.

വര്‍ഷങ്ങളുടെ ഇടവേളയിലാണ് ആന്റണി പുതിയ പ്രവചനവുമായി എത്തിയത്. തനിക്ക് ജ്ഞാനദൃഷ്ടിയില്‍ ഇംഗ്ലണ്ട് ലോകകപ്പ് ഉയര്‍ത്തുന്നതാണ് കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ പതിനെട്ടിനാണ് ഖത്തറിലാണ് ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. ആന്റണിയുടെ സ്വന്തം ടീമായ കാനഡ ലോകകപ്പില്‍ നിന്ന് പുറത്തായി കഴിഞ്ഞു. എന്നാല്‍ ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ യാതൊരു സംശയവും അദ്ദേഹത്തിനില്ല. ശനിയാഴ്ച്ച ഇംഗ്ലണ്ട് ഫ്രാന്‍സുമായി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാനിരിക്കുകയാണ്.

അതേസമയം മാരക ഫോമില്‍ കളിക്കുന്ന ഫ്രാന്‍സിനെ വീഴ്ത്തുക ഇംഗ്ലണ്ടിന് കടുപ്പമേറിയതാണ്. എന്നാല്‍ അസാധ്യമായ ടാര്‍ഗറ്റല്ല ഇത്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ പോര്‍ച്ചുഗല്‍-മൊറോക്കോ മത്സരത്തിലെ ജേതാക്കളെ ഇംഗ്ലണ്ടിന് സെമിയില്‍ നേരിടേണ്ടി വരും. അവിടെ വിജയിച്ചാല്‍ നാല് ടീമുകളില്‍ ഏതെങ്കിലുമൊരാളെയാവും നേരിടേണ്ടി വരിക. നെതര്‍ലന്റ്‌സ്, അര്‍ജന്റീന, ക്രൊയേഷ്യ, ബ്രസീല്‍ എന്നിങ്ങനെയാണ് സാധ്യതയുള്ളത്. ഈ ടീമുകള്‍ തമ്മിലുള്ള മത്സരത്തിലെ ജേതാക്കള്‍ക്കനുസരിച്ചായിരിക്കും ആരാകും ഫൈനലില്‍ കളിക്കുകയെന്ന് തീരുമാനിക്കുക.

താന്‍ ഫുട്‌ബോളിന്റെ വലിയ ആരാധകനല്ലെന്ന് ആന്റണി കാര്‍ പറയുന്നു. തന്റെ മാനേജര്‍ ജസ്റ്റിസാണ് ലോകകപ്പില്‍ എന്താണ് നടക്കുന്നതെന്ന് പറഞ്ഞ് തന്നത്. ആ സമയത്താണ് തനിക്ക് ഇങ്ങനൊരു കാര്യം മനസ്സിനുള്ളിലേക്ക് വന്നത്. അതിലാണ് ഇംഗ്ലണ്ട് അര്‍ജന്റീനയെ ഫൈനലില്‍ നേരിടുമെന്ന് തനിക്ക് മനസ്സിലായത്. ഒരു യുദ്ധം പോലെയാണ് മനസ്സിലേക്ക് അക്കാര്യങ്ങള്‍ വന്നത്. സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിന് ശേഷം ഇത്രയും വ്യക്തമായി ഒരുകാര്യവും തന്റെ മനസ്സിലേക്ക് വന്നിട്ടില്ലെന്ന് ആന്റണി പറയുന്നു.

ഹിമാചലില് ഭരണം ഉറപ്പിച്ചു; കോണ്ഗ്രസില് ഇനി പ്രിയങ്ക യുഗം; രാഹുലിന് മുകളിലുള്ള ബ്രാന്ഡ്!!
അതേസമയം ഹോളിവുഡ് താരങ്ങളുടെ അടക്കം ഹസ്തരേഖ നോക്കി കാര്യങ്ങള്‍ പറയാന്‍ ആന്റണിക്ക് സാധിച്ചിട്ടുണ്ട്. സില്‍വസ്റ്റര്‍ സ്റ്റാലിന്‍, ഗായകന്‍ ഫ്രാങ്ക് സിനാത്ര, മുന്‍ സോവിയറ്റ് യൂണിയന്‍ നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവ് എന്നിവരുടെയൊക്കെ ഹസ്തരേഖ അദ്ദേഹം പരിശോധിച്ചിട്ടുണ്ട്. തന്റെ പ്രവചനം തെറ്റുന്നതില്‍ ഭയമില്ല. നോസ്ട്രഡാമസിന്റെ തെറ്റായ പ്രവചനങ്ങളെ കുറിച്ച് ആരും കേട്ടിട്ടില്ല. ശരിയായവ മാത്രമാണ് കേട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.