വിവാഹം കഴിഞ്ഞാല്‍ 'അത്' മാത്രമല്ല... വേറെയും ചില ഗുണങ്ങളുണ്ട്... ശാസ്ത്രം പറയുന്നത് ഇങ്ങനെയാണ്....

  • By: വേണിക അക്ഷയ്
Subscribe to Oneindia Malayalam
പെന്‍സില്‍വാനിയ: വിവാഹ ജീവിതം കൈപ്പേറിയ അനുഭവമാണെന്ന് പറയുന്നവരാണ് കൂടുതലും. സന്തോഷം മാത്രം പോരല്ലോ കുറച്ച് സങ്കടങ്ങള്‍ കൂടി വേണ്ടേ എന്ന് തമാശയ്ക്ക് ആണെങ്കിലും പറഞ്ഞ് വിവാഹം കഴിക്കുന്നവരുമുണ്ട്. പങ്കാളിയുമായുള്ള പൊരുത്തവും പൊരുത്തക്കേടുകളുമാണ് പലരുടെയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.

വിവാഹിതരായവര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞവര്‍ക്ക് തനിച്ച് ജീവിക്കുന്നവരേക്കാള്‍ മനഃക്ലേശം കുറവാണെന്നും ഇവര്‍ കൂടുതല്‍ ആരോഗ്യവാന്മാരാണെന്നും കണ്ടെത്തി. അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള കാര്‍ണീജി മെലോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 വിവാഹം കഴിഞ്ഞവരില്‍

വിവാഹം കഴിഞ്ഞവരില്‍

സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വിവാഹം കഴിഞ്ഞവരില്‍ വളരെ കുറവായാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ വിവാഹിതര്‍ക്ക് ടെന്‍ഷനും കുറവാണ്.

 അവിവാഹിതര്‍ക്ക്

അവിവാഹിതര്‍ക്ക്

അതേസമയം തനിച്ച് ജീവിക്കുന്നവര്‍ക്ക് കോര്‍ട്ടിസോള്‍ കൂടുതലാകുന്നത് കാരണം പല തരത്തിലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യതയുമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

 പഠനത്തെ

പഠനത്തെ

21 നും 55നും ഇടയില്‍ പ്രായമുള്ള 572 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്. യൂണിവേഴ്‌സിറ്റിയുടെ കണ്ടെത്തലുകളെ 99 ശതമാനം പേരും അംഗീകരിച്ചു.

 മന:പ്രയാസം

മന:പ്രയാസം

ഒരാള്‍ സ്വയം അനുഭവിക്കേണ്ട വിഷമം രണ്ടു പേര് പങ്കു വെച്ച് അനുഭവിക്കുന്നതിലൂടെ മനഃപ്രയാസത്തിന്റെ തീവ്രത രണ്ടായി മാറി പതുക്കെ കുറയുന്നുവെന്നും അഭിപ്രായപ്പെടുന്നു.

 പിന്തുണ

പിന്തുണ

പങ്കാളിയില്‍ നിന്ന് കിട്ടുന്ന സ്‌നേഹവും പരിഗണയും പിന്തുണയും തങ്ങളെ ടെന്‍ഷനില്ലാതാക്കുന്നുവെന്നു വിവാഹിതര്‍ അഭിപ്രായപ്പെടുന്നു.

English summary
If you are or getting married soon, we have some good news for you. It turns out, marriage is the perfect antidote to stress. Don't believe us? Well, at least this is what science has to say.
Please Wait while comments are loading...