കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കമ്പിളിപ്പുഴുവല്ലേ അത്, മരത്തിനിടയില്‍ ഒളിഞ്ഞിരിക്കുകയാണ്; 13 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

പ്രകൃതി ഒരുപാട് ജീവികളുടെ ഇടതാവളമാണ്. അത് വന്‍ മൃഗങ്ങള്‍ മാത്രമല്ല. ഒരുപാട് ചെറുപ്രാണികളും സൂക്ഷമ ജീവികളും വരെയുണ്ട്. ഇവയെ ഒന്നും പെട്ടെന്ന് നോക്കിയാല്‍ കാണാനും സാധിക്കില്ല. പ്രകൃതി തന്നെ ഇവയ്ക്ക് കവചമൊരുക്കുന്നതാണ്. ഇവയ്ക്ക് ജീവിക്കാനുള്ള അന്തരീക്ഷം പ്രകൃതി ഒരുക്കി കൊടുക്കും. ഒരുപാട് വന്‍ മൃഗങ്ങള്‍ വിലസുന്ന കൊടുങ്കാട്ടില്‍ എത്രയോ ചെറു ജീവികള്‍ ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

അതുകൊണ്ടാണ് ശാസ്ത്രജ്ഞര്‍ അക്കം ഇവയെ നിരീക്ഷിക്കാന്‍ കാട്ടിലേക്ക് എത്തുന്നത്. ഇന്ന് നമ്മുടെ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രത്തിലെ ചലഞ്ച് അത്തരിലുള്ളതാണ്. ഒരു സമര്‍ഥനായ ജീവി ഘോരവനത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിനെ കണ്ടെത്തണം. ചിത്രം വിശദമായി പരിശോധിക്കാം....

1

image credit: Reddit

നമ്മുടെ മുന്നിലുള്ളത് ഒരു കാടാണ്. ആ കാട്ടില്‍ ഒളിഞ്ഞിരിക്കുന്നത് അധികമൊന്നും പുറത്തേക്ക് വരാത്തൊരു ജീവിയാണ്. കമ്പിളിപ്പുഴു അഥവാ ചിത്രശലപ്പുഴുവാണ് ഈ കാട്ടില്‍ ഒളിഞ്ഞിരിക്കുന്നത്. ഇവയ്ക്ക് പുറത്തേക്ക് വരാന്‍ അധികം താല്‍പര്യമില്ല.എന്നാല്‍ തിരഞ്ഞ് പോകുന്നവരുടെ കാര്യം അങ്ങനെയല്ലല്ലോ. അതിനെ കണ്ടെത്തിയേ തീരൂ. പക്ഷേ വളരെ സമര്‍ത്ഥരായ ഈ ജീവികള്‍ അത്ര പെട്ടെന്നൊന്നും പിടി തരില്ല.

2

ആരും കാണാതെ ലോട്ടറി ഒളിപ്പിച്ചു, മറന്നുപോയി, അതേ ടിക്കറ്റിന് ഇന്ത്യക്കാരി യുഎസ്സില്‍ ലക്ഷാധിപതിആരും കാണാതെ ലോട്ടറി ഒളിപ്പിച്ചു, മറന്നുപോയി, അതേ ടിക്കറ്റിന് ഇന്ത്യക്കാരി യുഎസ്സില്‍ ലക്ഷാധിപതി

ഇവിടെ നമ്മുടെ കഴിവിന്റെയും നിരീക്ഷണ മികവിന്റെയും കരുത്ത് ഉപയോഗിക്കേണ്ടി വരും. അത് ഏറ്റവും മാക്‌സിമത്തില്‍ ഉപയോഗിക്കേണ്ടി വരും. ഈ ജീവികള്‍ക്ക് പ്രകൃതി തന്നെ ഒളിഞ്ഞിരിക്കാനുള്ള സൗകര്യവും ഒരുക്കി കൊടുക്കും. അവിടെ നമ്മുടെ സാധാരണ മികവ് കൊണ്ട് കാര്യമില്ല. നമ്മള്‍ തന്നെ മികവ് അടുത്ത തലത്തിലേക്ക് ഉയര്‍ത്തണം. കണ്ണുകള്‍ കൂടുതല്‍ ഷാര്‍പ്പായി തന്നെ ഒരുക്കി ഈ ചിത്രശലഭ തേടാന്‍ തുടങ്ങണം.

3

കാട്ടില്‍ എവിടെ വേണമെങ്കിലും ഈ പുഴു ഉണ്ടാകാം. ചിത്രത്തിലുള്ളത് ഒരു കാട്ടിനുള്ളിലായിട്ടുള്ള വന്‍ വൃക്ഷമാണ്. ഇതിനിടയിലാണ് ഈ കമ്പിളിപ്പുഴുവുള്ളത്. ഇവ ഏതെങ്കിലും പ്രതലത്തോട് ചേര്‍ന്നാല്‍ പിന്നെ കണ്ടുപിടിക്കാനേ പറ്റില്ല. വൃക്ഷത്തിന്റെ തോലിന്റെ രൂപമാണ് ഇവയ്‌ക്കെങ്കില്‍ രണ്ടിനെയും ഒരുപോലെ തോന്നാം. കമ്പിളിപ്പുഴ ഒന്നിന്റെയും ഇരയാകാതെ അപകടകരമായ സാഹചര്യങ്ങളെ അതിജീവിക്കുന്നത് ഇത്തരത്തിലാണ്.

4

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

ഈ മരം കണ്ടിട്ട് റബ്ബര്‍ ആണെന്ന് വരെ നമുക്ക് തോന്നാം. എന്തായാലും വളരെ സുന്ദരമായ ഒരു വനമാണിത്. ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. ആ വന്‍ മരത്തില്‍ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്ന സൂചന പോലും ലഭിക്കുന്നില്ല. അത്രയ്ക്ക് മികവാണ് ആ ജീവിക്കുള്ളത്. എല്ലാ ഇടത്തേക്കും നോക്കൂ എന്നാലും കാണാന്‍ പറ്റില്ല. സാധാരണ ഒരു മരം പോലെയാണ് ഇതിനെ നമുക്ക് തോന്നുന്നത്. ഒരു ശലഭമോ മറ്റേതെങ്കിലും ജീവിയോ ഇതില്‍ കാണാനാവുന്നില്ല.

5

ഇവിടെയാണ് ഈ ചിത്രം ഒപ്ടിക്കല്‍ ഇല്യൂഷനായി മാറുന്നത്. നമ്മള്‍ കാണാന്‍ ഉദ്ദേശിക്കുന്ന കാര്യം എന്താണെങ്കില്‍ അതിനെ കാണിച്ച് തരാതിരിക്കുക എന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ മായാജാലം. അതിനെ മറികടക്കാന്‍ നമുക്ക് സാധിക്കുമോ. എങ്കില്‍ ജീനിയസാണ് നമ്മളെ ഉറപ്പിക്കാം. ഈ മരത്തിലെവിടെയും നമ്മള്‍ തിരഞ്ഞ് കൊണ്ടിരിക്കുന്ന ആ കമ്പിളിപ്പുഴു ഉണ്ട്. പക്ഷേ എവിടെ തിരയും എന്നുള്ളതാണ് ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍.

6

2022ല്‍ ബാബ വംഗയുടെ 3 പ്രവചനങ്ങള്‍ കിറുകൃത്യം; അവസാനം സംഭവിച്ചത് ഇക്കാര്യം, 2023നെയും ഭയക്കണോ?2022ല്‍ ബാബ വംഗയുടെ 3 പ്രവചനങ്ങള്‍ കിറുകൃത്യം; അവസാനം സംഭവിച്ചത് ഇക്കാര്യം, 2023നെയും ഭയക്കണോ?

നിങ്ങള്‍ക്ക് മുന്നില്‍ പതിമൂന്ന് സെക്കന്‍ഡുകളാണ് ആ കമ്പിളിപ്പുഴുവിന്റെ കണ്ടെത്താനായി ഉള്ളത്. എന്തായാലും അത് കുറഞ്ഞ സമയമായി പോയി എന്നേ പറയാനാവൂ. ചിത്രത്തോട് ഇഴുകി ചേര്‍ന്നിരിക്കുകയാണ് ആ പുഴു. കണ്ണില്‍പ്പെടാന്‍ തന്നെ അതുകൊണ്ട് ബുദ്ധിമുട്ടാണ്. ഒറ്റനോട്ടത്തില്‍ എന്തായാലും കാണാന്‍ കഴിയില്ല. നിങ്ങളുടെ കണ്ണിന്റെ കാഴ്ച്ച കൂര്‍പ്പിച്ചെടുത്ത് ആ ചിത്രത്തെ നിരീക്ഷിക്കുക എന്നത് മാത്രമാണ് ഏറ്റവും നല്ല മാര്‍ഗം. നിങ്ങളുടെ ഫോക്കസ് എത്രത്തോളമുണ്ടെന്ന് അതിലൂടെ അറിയാം.

7

image credit: Reddit

ഇതാ സമയം അതിവേഗം മുന്നോട്ട് പോവുകയാണ്. നിങ്ങള്‍ക്കുള്ളത് വളരെ കുറഞ്ഞ സമയമാണെന്ന് ചിന്തിക്കുക. അതിനുള്ളില്‍ കണ്ടെത്താന്‍ ശ്രമിക്കുക. ഇനി അതിന് സാധിച്ചില്ലെങ്കില്‍ നിരാശപ്പെടേണ്ട. വളരെ കുറച്ച് പേര്‍ മാത്രമാണ് ഈ ടെസ്റ്റില്‍ വിജയിച്ചിരിക്കുന്നത്. അതുകൊണ്ട് സമയം പാഴാക്കരുത്. ഇതാ നിങ്ങളുടെ സമയം അവസാനിച്ചിരിക്കുകയാണ്. നിങ്ങളെ ഇക്കാര്യത്തില്‍ ഇനി ഞങ്ങള്‍ സഹായിക്കാം. മരത്തിന് മുകളില്‍ അല്ല ആ കമ്പിളിപ്പുഴു ഉള്ളതെന്ന് ആദ്യമേ പറയാം. ചിത്രത്തിന്റെ അടിഭാഗത്തേക്ക് നോക്കൂ. വളരെ സമര്‍ഥമായി അവിടെ ഒളിഞ്ഞിരിക്കുന്നുണ്ട് ഇത്. ചിത്രം സൂം ചെയ്താല്‍ കാണാന്‍ സാധിക്കും.

English summary
optical illusion pic that hides a moth in a tree goes viral, can you find it in 13 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X