• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ ഒരു മനോഹര പൂന്തോട്ടം; ഇതിനുള്ളില്‍ ഒരു നായയെ കണ്ടെത്തണം, ബുദ്ധി റോക്കറ്റാണെങ്കില്‍ കണ്ടെത്താം

Google Oneindia Malayalam News

ഒപ്ടിക്കല്‍ ചിത്രം ഒരു വിസ്മയമാണ്. നമ്മള്‍ വിചാരിക്കാത്ത പലതിനെയും ഒളിപ്പിച്ച് നിര്‍ത്തുന്ന വിസ്മയം എന്ന് പറയാം. ചുരുളഴിക്കാന്‍ വേണ്ടി നമ്മള്‍ ശ്രമിക്കുന്നതിന് അനുസരിച്ച് സങ്കീര്‍ണമായി വരുന്ന പസിലാളിത്. ഇതില്‍ നിന്ന് രഹസ്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ നമ്മുടെ ഇന്റലിജന്‍സ് നന്നായി വര്‍ധിക്കണം.

ഇപ്പോള്‍ നമ്മള്‍ അതിബുദ്ധിമാനാണെങ്കില്‍ ഒപ്ടിക്കല്‍ ചിത്രത്തിനുള്ളില്‍ ഒളിപ്പിച്ച് വെച്ച കാര്യങ്ങള്‍ അധികം ബുദ്ധിമുട്ടില്ലാതെ കണ്ടെത്തണം. എന്നാല്‍ നമ്മളുടെ ഫോക്കസ് പോരെങ്കില്‍ യാതൊന്നും ഒപ്ടിക്കല്‍ ചിത്രത്തില്‍ നിന്ന് ലഭിക്കുകയുമില്ല. അതാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. ഇതില്‍ നിന്ന് എന്താണ് കണ്ടെത്തേണ്ടതെന്ന് നമുക്കൊന്ന് പരീക്ഷിക്കാം...

1

Image credit: The Quiz Central

ഈ ചിത്രം പരിശോധിക്കും മുമ്പ് ഒരു കാര്യം ചോദിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് നായകളെ ഇഷ്ടമാണോ, സംശയിക്കേണ്ട, ഒരുപാടിഷ്ടമാണ് എന്നല്ലേ. ഇനി ചിത്രത്തിലേക്ക്, ഇങ്ങനൊരു ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. നായകളെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. പലര്‍ക്കും അവയെ ഭയമാണ്. എന്നാല്‍ അത്തരക്കാര്‍ക്ക് ക്യൂട്ടായിട്ടുള്ള നായക്കുട്ടികളെ ഒരുപാട് ഇഷ്ടമായിരിക്കും. ആരും അവയെ ആട്ടിയകറ്റില്ല. വീടുകളില്‍ നായയെ വളര്‍ത്താനും താലോലിക്കാനും പലര്‍ക്കും ഇഷ്ടമാണ്. വീടിന് കാവല്‍ക്കാരനുമാണ് നായ്ക്കള്‍. ഇന്നത്തെ ഒപ്ടിക്കല്‍ ചിത്രം നായയുമായി ബന്ധപ്പെട്ടുള്ളതാണ്.

2

ഈ ചിത്രത്തിലൊരു വരനും വധുവുമുണ്ട്; ഇവരുടെ വിവാഹ മോതിരം കാണാനില്ല, 9 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു വരനും വധുവുമുണ്ട്; ഇവരുടെ വിവാഹ മോതിരം കാണാനില്ല, 9 സെക്കന്‍ഡില്‍ കണ്ടെത്തണം

ഇതൊരു സമര്‍ത്ഥമായ ചിത്രമാണ്. ഒരു മനോഹരമായ പൂന്തോട്ടമാണ നമ്മുടെ മുന്നിലുള്ളത്. ഈ ചിത്രത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ചെടികളാണ് ഉള്ളത്. എല്ലാത്തിലും പുഷ്പങ്ങളുമുണ്ട്. മനംമയക്കുന്ന സൗരഭ്യം ഈ പൂന്തോട്ടത്തില്‍ നില്‍ക്കുന്നവര്‍ക്ക് കിട്ടും. ഒരു റൊമാന്റിക് മൂഡിലാണ് ഈ ചിത്രമുള്ളത്. സൂക്ഷിച്ച് നോക്കിയാല്‍ ഈ ചിത്രത്തില്‍ ഒരു നായ ഉള്ളതായി സാധിക്കും. പക്ഷേ എവിടെ സൂക്ഷിച്ച് നോക്കണം എന്ന് മാത്രം പറയാന്‍ പറ്റില്ല. ഈ ചിത്രത്തില്‍ ഒരുപാട് കാര്യങ്ങളുണ്ട്. മൃഗങ്ങളുടെ ഒരു ലക്ഷണം പോലുമില്ല. അതുകൊണ്ട് നമ്മളെ ഇത് വട്ടംകറക്കും.

3

ഇനി നീ പഠിക്കേണ്ട; മകളുടെ പെരുമാറ്റം മോശമായപ്പോള്‍ പിതാവ് നല്‍കിയത് വിചിത്രമായ ശിക്ഷഇനി നീ പഠിക്കേണ്ട; മകളുടെ പെരുമാറ്റം മോശമായപ്പോള്‍ പിതാവ് നല്‍കിയത് വിചിത്രമായ ശിക്ഷ

ചിത്രത്തിന്റെ നടുവിലായി ഒരു ഗ്രില്ല് കാണാം. അതിനടുത്തായി ഇരിക്കാനുള്ള സൗകര്യങ്ങളുണ്ട്. സൂക്ഷിച്ച് നോക്കിയാല്‍ ഈ ഗ്രില്ലിന് മുകളിലേക്ക് ചെടികള്‍ വളര്‍ന്ന് പന്തലിച്ചതായി കാണാം. ചെടികള്‍ക്ക് വളരാനായി സ്ഥാപിച്ചതാണ് ഇതെന്ന് മനസ്സിലാക്കാം. ദൂരെയായി ചില കോണ്‍ക്രീറ്റ് ശില്‍പ്പങ്ങളെയും കാണാം. പല തരത്തിലുള്ള പൂക്കള്‍ പലയിടത്തായി കാണാന്‍ സാധിക്കുന്നുണ്ട്. നമ്മുടെ വീട്ടില്‍ കാണുന്നത് തൊട്ട് വിദേശ രാജ്യങ്ങളില്‍ കാണുന്നത് വരെയുള്ള പൂക്കളും ചെടികളും വരെ ഈ പൂന്തോട്ടത്തിലാണ്. ഏതൊരാളെയും റൊമാന്റിക്കാക്കാനാണ് ഇത് ധാരാളമാണ്.

4

image credit: jagran josh

ഇത് സൗന്ദര്യം ആസ്വദിക്കുന്നതിനിടയില്‍ എവിടെ നിന്നാണ് ആ നായയെ നമ്മള്‍ ഒന്ന് കണ്ടെത്തുക. എവിടെ നോക്കിയാലും ഈ ചിത്രത്തില്‍ ചെടികളും പൂക്കളുമാണ്. നിറങ്ങള്‍ പലവിധത്തില്‍ നമ്മുടെ മനസ്സിലേക്ക് വരും. ഒരു മൃഗത്തിന്റെ സൂചന പോലും ഇല്ലാതെ അത്തരമൊരു കാര്യത്തിലേക്ക് ഫോക്കസ് പോലും പോകില്ല. ഈ ചലഞ്ചുകളെ എല്ലാം അതിജീവിച്ച് വേണം ആ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടുപിടിക്കാന്‍. കുറച്ച് കടുപ്പമേറിയതാണ് ഈ ടാസ്‌ക്. അത് മാത്രമല്ല നിങ്ങള്‍ക്ക് മുമ്പില്‍ വെറും പത്ത് സെക്കന്‍ഡാണ് ഈ നായയെ കണ്ടുപിടിക്കാനായി ഉള്ളത്.

5

Image credit: The Quiz Central

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്

ഒരു ചെറിയ നായയാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. വളരെ ക്യൂട്ടാണിത്. ചിത്രത്തിന്റെ എല്ലാ ഭാഗവും ഒന്ന് പരിശോധിച്ച് നോക്കൂ. എവിടെയെങ്കിലും ഈ നായ നില്‍ക്കുന്നതായി കാണാന്‍ സാധിക്കുന്നുണ്ടോ? ആ ഗ്രില്ലിന്റെ ഇടത്തേ അറ്റത്തായി ഇരിക്കുന്നുണ്ട് ഈ നായം. വളരെ ശ്രദ്ധിച്ച് നോക്കിയാല്‍ മാത്രമേ ഇതിനെ കണ്ടെത്താനാവൂ. ക്യൂട്ടായിട്ടുള്ള ഈ പട്ടിക്കുട്ടി തന്റെ ഉടമസ്ഥനെ കാത്തിരിക്കുകയാണ്. എപ്പോഴാണ് തന്നെ കൂട്ടിക്കൊണ്ടുപോകുക എന്നാണ് ഇത് ആലോചിക്കുന്നത്. ഈ ചിത്രത്തില്‍ ഈ നായക്കുട്ടിയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളൊരു ജീനിയസാണെന്ന് സമ്മതിക്കാം.

English summary
optical illusion pic that hides dog in a garden goes viral, can you find it in 10 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X