കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീര്‍ഘനാള്‍ പ്രണയം, വിവാഹദിനത്തില്‍ കാമുകന്‍ മുങ്ങി, ഇമ്രാന്‍ ഖാന്‍ തട്ടിയെടുത്തെന്ന് കാമുകി

Google Oneindia Malayalam News

ഇസ്ലാമാബാദ്: വിവാഹ ദിവസം വധു ഒളിച്ചോടി പോകുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വരന്‍ ഒളിച്ചോടി പോകുന്നത് കേട്ടിട്ടുണ്ടോ? അങ്ങ് പാകിസ്താനില്‍ അത്തരമൊരു സംഭവം നടന്നിരിക്കുകയാണ്. ദീര്‍ഘകാലം പ്രണയത്തിലായിരുന്ന യുവാവ്, പക്ഷേ വിവാഹ ദിനം എത്തിയപ്പോള്‍ മുങ്ങുകയായിരുന്നു. ഇവിടെ ആ കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയുമായിട്ടല്ല മുങ്ങിയത്.

ഇയാള്‍ മറ്റെവിടേക്കോ പോയിരിക്കുകയാണ്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിന് പിന്നാലെ തന്റെ കാമുകനെ കണ്ടെത്തി തരണമെന്ന് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കാമുകി അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: syed basit ali youtube

കാമുകി വിവാഹത്തിനായി ഡ്രസ് ചെയ്ത് കാമുകനെ കാത്തിരിക്കുകയായിരുന്നു. വിവാഹം ഇപ്പോള്‍ നടക്കുമെന്ന് സ്വപ്‌നം കണ്ട അവര്‍ ആകെ നിരാശരാവുകയായിരുന്നു. ഇയാള്‍ എങ്ങോട്ടോ മുങ്ങുകയായിരുന്നു. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുക്കാനാണ് ഇയാള്‍ പോയത്. വിവാഹത്തേക്കാള്‍ പ്രാധാന്യം ഇയാള്‍ റാലിക്ക് നല്‍കുകയായിരുന്നു. സിദ്ര നദീം എന്ന യുവതിയാണ് നിരാശയായത്. സിദ്രയുടെ കാമുകന്‍ ഇജാസാണ് വിവാഹത്തിന് വരാതെ മുങ്ങിയത്. ഇരുവരും പ്രണയത്തിലാണെന്ന് സിദ്ര തന്നെയാണ് വെളിപ്പെടുത്തിയത്.

2

image credit: syed basit ali youtube

ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്‍ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്‍

മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഖാന്റെ റാലിയില്‍ പങ്കെടുക്കാനാണ് യുവാവ് പോയത്. ഇമ്രാന്‍ ഖാന്‍ നടത്തിയ ആസാദി മാര്‍ച്ചിലാണ് ഇജാസ് പങ്കെടുക്കുന്നത്. ലഹോര്‍ മുതല്‍ മുതല്‍ ഇസ്ലാമാബാദ് വരെ നീളുന്നതാണ് ഈ യാത്ര. അതേസമയം ഇമ്രാന്‍ ഖാന്റേത് ആസാദി മാര്‍ച്ചല്ലെന്ന് സിദ്ര പറയുന്നു. കല്യാണ പയ്യനെ തട്ടിക്കൊണ്ട് പോകുന്ന മാര്‍ച്ചാണിതെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇജാസുമായുള്ള വിവാഹം ഉപേക്ഷിക്കാന്‍ യുവതി തയ്യാറല്ല. താന്‍ ഇജാസിന് വേണ്ടി കാത്തിരിക്കാന്‍ തയ്യാറാണെന്ന് യുവതി വ്യക്തമാക്കി.

3

image credit: syed basit ali youtube

ഇലോണ്‍ മസ്‌കിന്റെ ആഢംബരങ്ങള്‍ അവസാനിക്കുന്നില്ല....70 മില്യണ്‍ ചെലവിട്ടു, വാങ്ങിയത് പ്രൈവറ്റ് ജെറ്റ്ഇലോണ്‍ മസ്‌കിന്റെ ആഢംബരങ്ങള്‍ അവസാനിക്കുന്നില്ല....70 മില്യണ്‍ ചെലവിട്ടു, വാങ്ങിയത് പ്രൈവറ്റ് ജെറ്റ്

ഇവര്‍ വിവാഹ വസ്ത്രവും അണിഞ്ഞാണ് യുട്യൂബ് ചാനലിന് അഭിമുഖം നല്‍കിയത്. അതിലാണ് ഇമ്രാന്‍ ഖാന്‍ തന്റെ ഇജാസിനെ തിരിച്ചുതരാന്‍ സഹായിക്കണമെന്ന് സിദ്ര ആവശ്യപ്പെട്ടു. അതേസമയം ഇജാസ് പറയാതെ വിവാഹത്തില്‍ നിന്ന് മുങ്ങിയത് കൊണ്ട് വലിയ നഷ്ടങ്ങളുണ്ടായെന്ന് യുവതി പറയുന്നു. വിവാഹ വേദി, കാറ്ററിംഗ്, മറ്റ് സര്‍വീസുകള്‍ എന്നിവ മുന്‍കൂട്ടി ബുക്കി ചെയ്തതായിരുന്നു. അതിനെല്ലാം പണം നല്‍കിയിരുന്നുവെന്നും സിദ്ര പറയുന്നു. ആ പണമെല്ലാം തനിക്ക് നഷ്ടമായി. ഇമ്രാന്‍ ഖാന്‍ വേഗത്തില്‍ തന്നെ കാമുകനെ മടക്കി അയക്കാന്‍ തയ്യാറാവണമെന്നും സിദ്ര ആവശ്യപ്പെട്ടു.

4

അതേസമയം സിദ്രയ്ക്കുണ്ടായ അനുഭവം മനസ്സിലാവുന്നുവെന്ന് ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കന്നുന്ന ഒരാള്‍ പറഞ്ഞു. പക്ഷേ ഇജാസിന് സ്വന്തം രാജ്യത്തോട് വലിയ സ്‌നേഹമുണ്ട്. അതുപോലെ ഇമ്രാന്‍ ഖാനെയും ഇഷ്ടമാണ്. അതാണ് വിവാഹം പോലും ഒഴിവാക്കി അദ്ദേഹം റാലിക്കെത്തിയതെന്നും ഇയാല്‍ പറഞ്ഞു. എന്നാല്‍ വിവാഹത്തിന് ശേഷം താനും ഇജാസിനെ റാലികളില്‍ അനുഗമിക്കുമെന്ന് സിദ്ര വെളിപ്പെടുത്തി. യുവതിയുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പക്ഷേ വിവാഹം ഉപേക്ഷിച്ചത് കുറച്ച് കടന്നുപോയെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

5

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

നേരത്തെ ഇതുപോലൊരു സംഭവം ഇന്ത്യയിലും നടന്നിരുന്നു. വരന്‍ വിവാഹം നടക്കുന്നതിനിടെ ഓടിപ്പോയതായിരുന്നു സംഭവം. ഹൈദരാബാദിലെ ഒരു വിവാഹ റിസപ്ഷന്‍ ഇതുപോലെ വലിയ ബഹളത്തിലേക്ക് നീങ്ങിയിരുന്നു. ഇതില്‍ യുവാവിന്റെ ആദ്യ ഭാര്യ പോലീസുകാരെയും വിളിച്ച് വിവാഹ വേദിയില്‍ എത്തിയതാണ് യുവാവ് ഓടിരക്ഷപ്പെടാന്‍ കാരണം. രണ്ടാം വിവാഹത്തെ കുറിച്ച് ഇയാള്‍ ഭാര്യയെ അറിയിച്ചിരുന്നില്ല. ചോദിച്ച പണം നല്‍കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ചതെന്നാണ് സൂചന.

English summary
pakistan groom flees from wedding, bride says imran khan steal him, remarks goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X