• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തി വിടര്‍ത്തി യുവാവിനെ കടിക്കാനെത്തി ഉഗ്ര സര്‍പ്പം; ചാടിവീണ് വളര്‍ത്ത് നായ, സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: നായകള്‍ പൊതുവേ ആളുകളോട് വളരെയധികം ഇണങ്ങുന്ന ജീവിയാണ്. അതുകൊണ്ടാണ് ആളുകള്‍ ഏറ്റവും കുടുതലായി നായകളെ വളര്‍ത്തുന്നത്. ഇപ്പോള്‍ തന്റെ ഉടമസ്ഥനായ യുവാവിനോടുള്ള സ്‌നേഹം കാണിച്ചിരിക്കുകയാണ് ഒരു നായ. പാമ്പ് കടിക്കാന്‍ വന്ന യുവാവിനെ ഈ നായ രക്ഷിച്ചിരിക്കുകയാണ്.

ഒരുപക്ഷേ മരണത്തിന് പോലും കാരണമായേക്കാവുന്ന ഒരു സംഭവത്തില്‍ സിന്നാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ഈ നായ ഇപ്പോള്‍ സോഷല്‍ മീഡിയ താരമാണ്. നിരവധി പേരാണ് നായകളെ വളര്‍ത്തുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വാദിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ തിക്തി ഗ്രാമത്തിലാണ് ഉടമയെ പാമ്പില്‍ നിന്ന് വളര്‍ത്ത് നായയെ രക്ഷിച്ചിരിക്കുന്നത്. ജൂലി എന്ന നായയാണ് രക്ഷകയായത്. ഒരു യാര്‍ഡില്‍ ഇരിക്കുകയായിരുന്നു. ഈ നായയുടെ ഉടമ. ഇയാള്‍ക്ക് അടുത്തേക്ക് പാമ്പ് ഇഴഞ്ഞുവരുന്നതും, കടിക്കാന്‍ നോക്കുന്നതും നായ കണ്ടിരുന്നു. എന്നാല്‍ യുവാവ് ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഉടന്‍ തന്നെ നായ ചാടിവീഴുകയായിരുന്നു. പാമ്പില്‍ നിന്ന് ആ നിമിഷം തന്നെ യുവാവിനെ രക്ഷിക്കുകയും ചെയ്തു. ഈ പാമ്പിനെ ശരിക്കും കൈകാര്യം ചെയ്യുകയായിരുന്നു നായ.

2

സൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണംസൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

ചാടിവീണ നായ ഈ പാമ്പിനെ ചുരുട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് നിലത്തടിക്കുകയായിരുന്നു. ഒടുവില്‍ പാമ്പ് ചാവുകയായിരുന്നു. ഈ സമയം മുഴുവന്‍ യുവാവ് ഭയത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. ശനിയാഴ്ച്ചയാണ് ഈ സംഭവം നടന്നത്. ഇതിന് സാക്ഷ്യം വഹിച്ച ഗ്രാമവാസി അത്ഭുതത്തോടെയാണ് ഈ സംഭവം വിവരിക്കുന്നത്. സ്വന്തം ഉടമയെ സംരക്ഷിക്കാന്‍ വേണ്ടി ജീവന്‍ പണയം വെച്ചാണ് ഈ നായ പാമ്പിനെ നേരിട്ടതെന്ന് ഗ്രാമവാസികള്‍ പറയുന്നു. അതേസമയം ജൂലി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. നാട്ടുകാര്‍ക്കും പ്രിയങ്കരിയാണ്.

3

28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍

നേരത്തെ ഇതുപോലെ മറ്റൊരു സംഭവവും വൈറലായിരുന്നു. തായ്‌ലാന്‍ഡിലെ ലോഭ്പൂരിയില്‍ ഒരു നായക്കുട്ടിയെ, നായ രക്ഷിക്കുന്ന വീഡിയോയാണ് വൈറലായത്. ഒരു കുളത്തില്‍ മുങ്ങി താഴുന്നതിനിടെയാണ് നായ്ക്കുട്ടിയെ ഈ നായ രക്ഷിച്ചത്. ഹാന്‍ഡ് എന്ന് വിളിപ്പേരുള്ള ഈ നായയുടെ ധീരതയെ നേരത്തെ സോഷ്യല്‍ മീഡിയ പ്രശംസിച്ചിരുന്നു. നായ്ക്കുട്ടി സോ കുളത്തില്‍ മുങ്ങി താഴുന്നത് ആദ്യം കണ്ടതും ഈ നായയാണ്. സോ യാര്‍ഡില്‍ കളിച്ച് കൊണ്ടിരിക്കെയാണ് കുളത്തില്‍ വീണുപോയത്. കുടുങ്ങി പോയ അവസ്ഥയിലായിരുന്നു ഈ നായ. പുറത്തേക്ക് നീന്തി വരാനും അതുകൊണ്ട് സാധിച്ചിരുന്നില്ല.

4

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

നേരത്തെ ഇതുപോലെ ഛത്തീസ്ഗഡില്‍ തന്നെ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച എട്ട് വയസുകാരന്റെ ധീരതയും വൈറലയായിരുന്നു. വീടിന് പിന്നില്‍ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പ് ഈ കുട്ടിയുടെ കൈയ്യില്‍ ചുറ്റി വരിയുകയും, കൈയ്യില്‍ പലതവണ കൊത്തുകയും ചെയ്തിരുന്നു. കടുത്ത വേദനയില്‍ യുവാവ് ഈ മൂര്‍ഖനെ കൈയ്യില്‍ നിന്ന് കളയാന്‍ ശ്രമിച്ചിരുന്നു. ഇതിന് സാധിക്കാത്തതിന് തുടര്‍ന്നാണ് ഈ പാമ്പിനെ ദീപക് എന്ന കുട്ടി തിരിച്ച് കടിച്ചത്. കടിയേറ്റ പാമ്പ് വൈകാതെ തന്നെ ചത്തു. എന്നാല്‍ മൂര്‍ഖന്‍ വിഷമില്ലാതെ കടിച്ചത് കൊണ്ടാണ് ദീപകിന് വിഷബാധയേല്‍ക്കാതിരുന്നത്. പക്ഷേ വിഷമില്ലാതെ കടിയേറ്റാല്‍ കടുത്ത വേദനയുണ്ടാവും.

English summary
pet dog saves an owner after snake trying to bite him in uttar pradesh goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X