• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റിയാലിറ്റി ഷോ പ്രൊമോഷന്‍ ആയിരുന്നല്ലേ... ചീപ്പായി പോയി'; സാനിയയോടും മാലിക്കിനോടും സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. ഇരുവരും അകന്ന് താമസിക്കുകയാണ് എന്നും നിയമപരമായി ബന്ധം വേര്‍പെടുത്താന്‍ മാത്രമെ ഇനിയുള്ളൂ എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതിന് പിന്നാലെ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ചുള്ള ടോക്ക് ഷോയുടെ പ്രഖ്യാപനം വന്നത് എല്ലാവരേയും അമ്പരപ്പിച്ചിരുന്നു. പാക്കിസ്ഥാനി ഉറുദു ഒടിടി പ്ലാറ്റ്‌ഫോമായ ഉര്‍ദുഫ്‌ളിക്‌സ് ആണ് സാനിയയും ഷുഹൈബും ഒരുമിച്ചുള്ള റിയാലിറ്റി ഷോയുടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ഇതോടെ വിവാഹമോചന വാര്‍ത്ത ഈ റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള പ്രൊമോഷനായിരുന്നോ എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍.

1

ദി മിര്‍സ മാലിക് ഷോ എന്നാണ് റിയാലിറ്റി ഷോയുടെ പേര്. സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ച് നില്‍ക്കുന്നതായിരുന്നു പോസ്റ്ററിലെ ചിത്രം. ഉര്‍ദുഫ്‌ളിക്‌സ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നത്. പോസ്റ്റര്‍ പുറത്ത് വന്നതിന് ശേഷം സാനിയ മിര്‍സയുടെ ജന്മദിനത്തിന് വൈകാരികമായ ആശംസ നേര്‍ന്ന് കൊണ്ട് ഷൊയ്ബ് മാലിക്ക് രംഗത്തെത്തിയിരുന്നു.

മദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോമദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോ

2

ഇതിന് പിന്നാലെയാണ് നെറ്റിസണ്‍സ് സാനിയ മിര്‍സയുടേയും ഷൊയ്ബ് മാലിക്കിന്റേയും വിവാഹമോചനം വ്യാജമായിരുന്നു എന്ന 'കണ്ടെത്തലുമായി' രംഗത്തെത്തിയിരിക്കുന്നത്. വിവാഹമോചന വാര്‍ത്തകള്‍ പബ്ലിസിറ്റി ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നോ എന്നും നാണമില്ലേ എന്നുമാണ് ദി മിര്‍സ മാലിക് ഷോയുടെ പോസ്്റ്ററിന് താഴെ ഒരാള്‍ കമന്റ് ചെയ്ത് ചോദിച്ചിരിക്കുന്നത്.

വരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോവരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോ

3

ഒന്നര ബില്യണ്‍ ജനതയെ നിങ്ങള്‍ മണ്ടന്‍മാരാക്കി എന്നാണ് മറ്റൊരാളുടെ പരാതി. ഈ കോലാഹലങ്ങളൊക്കെ ഇതിന് വേണ്ടിയായിരുന്നു അല്ലേ എന്നാണ് മറ്റൊരാളുടെ ചോദ്യം. പബ്ലിസിറ്റി സ്റ്റണ്ട് നല്ല ടൈമിംഗോട് കൂടി ആസൂത്രണം ചെയ്തിട്ടുണ്ടല്ലോ എന്നാണ് വേറൊരാള്‍ ചോദിച്ചത്. അതേസമയം വിവാഹമോചന വാര്‍ത്തകളോട് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

'പരാതിക്കാരന്‍ പറ്റിച്ചത് എന്നെ..'; സണ്ണി ലിയോണിക്കെതിരായ കേസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി'പരാതിക്കാരന്‍ പറ്റിച്ചത് എന്നെ..'; സണ്ണി ലിയോണിക്കെതിരായ കേസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

4

സാനിയ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ഒരു ചിത്രം അപ്ലോഡ് ചെയ്തതിന് ശേഷമാണ് വിവാഹ മോചന വാര്‍ത്തകള്‍ ശക്തമായി തുടങ്ങിയത്. ഇതിന് മുന്‍പ് മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലികിന്റെ ജന്മദിനത്തില്‍ സാനിയ മിര്‍സ പങ്കുവെച്ച കുറിപ്പില്‍ പ്രയാസമേറിയ ദിനങ്ങളിലൂടെയാണ് കടന്ന് പോകുന്നത് എന്ന് എഴുതിയിരുന്നു. മകന്റെ ജന്മദിനത്തില്‍ ഷൊയ്ബ് മാലിക്ക് സാനിയയ്‌ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു.

5

എന്നാല്‍ സാനിയ മകനൊപ്പമുള്ള ചിത്രം മാത്രമാണ് പങ്ക് വെച്ചിരുന്നത്. ഇതോടെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ട് എന്ന വ്യാഖ്യാനങ്ങള്‍ വന്ന് തുടങ്ങി. ഇതിന് പിന്നാലെ ഷൊയ്ബ് മാലിക്ക് ഒരു ഷോയ്ക്കിടെ സാനിയയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തനിക്കറിയില്ല എന്ന് മറുപടി പറഞ്ഞതും പ്രചരണം ശക്തിപ്പെടാന്‍ കാരണമായി. ഇതിന് പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ് എന്ന് മാലിക്കുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും തുടങ്ങി.

6

2010 ലായിരുന്നു സാനിയ മിര്‍സയുടേയും ഷൊയ്ബ് മാലിക്കിന്റേയും വിവാഹം. ദുബായില്‍ ആയിരുന്നു ഇരുവരുടേയും താമസം. മകന്റെ പിറന്നാള്‍ ആഘോഷത്തിനായാണ് ഇരുവരും അവസാനമായി പൊതുപരിപാടിയില്‍ ഒരുമിച്ച് എത്തിയത്. അതേസമയം 2022 പ്രൊഫഷണല്‍ ടെന്നീസിലെ തന്റെ അവസാന സീസണായിരിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടെന്നീസ് ഡബിള്‍സിലെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ് സാനിയ മിര്‍സ.

English summary
Sania Mirza, Shoaib Malik Divorce news is that publicity stunt for reality show? asks netizens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X