• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്ന് തൊട്ടതേയുള്ളൂ, മരിച്ച് വീണ് പാമ്പ്, ഒടുക്കത്തെ അഭിനയം; നാടകക്കാരനെന്ന് സോഷ്യല്‍ മീഡിയ, വൈറല്‍

Google Oneindia Malayalam News

ദില്ലി: ജീവിതത്തില്‍ നമ്മള്‍ എല്ലാം നാടകം കളിക്കാറുണ്ട്. അത് പല കാര്യങ്ങള്‍ക്കാവും. ചിലപ്പോള്‍ എന്തെങ്കില്‍ കള്ളം കാണിച്ച് ഏതെങ്കിലും കാര്യത്തില്‍ നിന്ന് രക്ഷപ്പെടാനാവും. എന്നാല്‍ ഒരു പാമ്പ് നാടകം കളിക്കുമോ? കേട്ടിട്ട് അമ്പരപ്പ് തോന്നുന്നു അല്ലേ. എങ്കില്‍ അങ്ങനൊന്ന് സംഭവിച്ചിരിക്കുകയാണ്. ഈ വീഡിയോ കണ്ടിട്ട് സോഷ്യല്‍ മീഡിയ ആകെ പൊട്ടിച്ചിരിക്കുകയാണ്.

ഒരാള്‍ തൊട്ടപ്പോഴേക്ക് മരിച്ച് വീഴുന്ന പാമ്പിനെയാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഈ പാമ്പിന് ഒന്നും സംഭവിച്ചിട്ടില്ല. തന്നെ ആരും സ്പര്‍ശിക്കുക പോലും ചെയ്യാതിരിക്കാന്‍ പാമ്പിന്റെ നാടകമായിരുന്നു ഇത്. ആര് കണ്ടാലും ചിരിച്ച് പോകുന്ന സംഭവമാണിത്. വിശദമായ വിവരങ്ങളിലേക്ക്....

1

image courtesy: Damn, that's interesting

സോഷ്യല്‍ മീഡിയ സൈറ്റായ റെഡിറ്റില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് പാമ്പിന്റെ നാടകമുള്ളത്. നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായത്. താന്‍ ആക്രമിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ മരണം അഭിനയിക്കുകയായിരുന്നു പാമ്പ്. വീഡിയോയില്‍ ഒരാള്‍ വിരല്‍ കൊണ്ട് പാമ്പിനെ സ്പര്‍ശിക്കുന്നത് കാണാം. ഉടന്‍ തന്നെ പാമ്പ് നാവ് പുറത്തേക്കിട്ട്, മരിച്ച് വീഴുന്നത് പോലെ അഭിനയിക്കുകയായിരുന്നു പാമ്പ്.

2

image courtesy: Damn, that's interesting

യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍

കാണുന്ന ആരെയും പാമ്പ് ചത്ത് പോയെന്ന് വിശ്വസിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ദീര്‍ഘമായ ശബ്ദം പുറപ്പെടുവിച്ച ശേഷം ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് വീഴുകയായിരുന്നു ഈ പാമ്പ്. പിന്നീട് ഒരനക്കവും ഈ പാമ്പിനെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഇഴ ജന്തുകളുടെ ലോകക്കെ നാടക റാണിയാണ് ഈ പാമ്പെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. യഥാര്‍ത്ഥത്തില്‍ തന്നെ ആരോ പിടിക്കാന്‍ വന്നതാണ് എന്ന് കരുതിയാണ് ഈ പാമ്പ് ചത്തതായി അഭിനയിക്കുന്നത്.

3

image courtesy: Damn, that's interesting

മദ്യപിച്ച് പെരുമ്പാമ്പിനെ തോളിലിട്ട് വൃദ്ധന്‍; കഴുത്തില്‍ ചുറ്റിവരിഞ്ഞു, രക്ഷപ്പെടുത്തിയത് ഇങ്ങനെമദ്യപിച്ച് പെരുമ്പാമ്പിനെ തോളിലിട്ട് വൃദ്ധന്‍; കഴുത്തില്‍ ചുറ്റിവരിഞ്ഞു, രക്ഷപ്പെടുത്തിയത് ഇങ്ങനെ

ഇതിനോടകം അയ്യായിരത്തോളം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിരിപ്പിക്കുന്ന വീഡിയോയാണിതെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് പാമ്പ് ഇങ്ങനെ ചെയ്യുന്നതെന്നും ചിലര്‍ വിശീദകരിക്കുന്നുണ്ട്. ഹോഗ്നോസ് പാമ്പുകള്‍ അപകടം ഉണ്ടെന്ന് കണ്ടാല്‍, അവ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിക്കും. അതിനായിട്ടാണ് ചത്ത് കിടക്കുന്നതായി കാണിക്കുന്നതെന്നും ഇവര്‍ പറയുന്നു.

4

പല ജീവികളും ഇവയെ ആക്രമിക്കാന്‍ വരുന്നതിനാല്‍ ഈ തന്ത്രം ഉപകരിക്കാറുണ്ട്. പ്രത്യേകിച്ച് ജീവനോടെയുള്ള ഇരകളെ ഭക്ഷിക്കുന്ന ജീവികളില്‍ നിന്ന് രക്ഷനേടാന്‍ പാമ്പിനെ ഈ തന്ത്രം സഹായിക്കാറുണ്ട്. ചിലപ്പോള്‍ രക്തം കാണിക്കുന്ന നാവ് പുറത്തേക്കിട്ട് ചത്തുവീഴുന്നതായിട്ടാവും ഈ പാമ്പ് കാണിക്കുക. ഇരപിടിയന്‍മാരെ ദൂരെ നിന്ന് കണ്ടാലും പാമ്പ് ഇങ്ങനെ ചെയ്യും. ദീര്‍ഘനേരമായി ഇവ ചത്തുകിടക്കുന്നുവെന്ന് കരുതി അവര്‍ പോവുകയും ചെയ്യും. ഇത്തരത്തില്‍ ഓരോ ജീവിക്കും ഓരോ പ്രതിരോധ സംവിധാനങ്ങളാണ് ഉണ്ടാവുകയെന്ന് ട്വിറ്റര്‍ യൂസര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

5

അതേസമയം ഡിസ്‌കവര്‍ മാഗസിന്‍ ജീവികളുടെ പ്രതിരോധ സംവിധാനത്തെ കുറിച്ച് നേരത്തെ വിശദീകരിച്ചിരുന്നു. പല ജീവികളും വന്‍ മൃഗങ്ങളില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ട്. ഏത് നിമിഷവും ഇരയാക്കപ്പെടാം. ചത്ത് കിടക്കുന്ന മൃഗങ്ങളെ പല ഇരപിടിയന്‍മാരും ഭക്ഷിക്കില്ല. കാരണം ചത്ത മൃഗങ്ങള്‍ രോഗം പരത്തുന്നവരാണെന്ന് അറിവ് മൃഗങ്ങള്‍ക്കിടയിലുണ്ട്. അതുകൊണ്ട് അവയെ ഒഴിവാക്കും. ഇതിനൊപ്പം ഒരു വല്ലാത്ത ദുര്‍ഗന്ധം കൂടി വന്നാല്‍ ഏത് ഇരപിടിയനും ഒരു ജീവിയെയും ഭക്ഷിക്കില്ല. ഹോഗ്നോസ് പാമ്പുകള്‍ വിഷമുള്ളവ കൂടിയാണ്. എന്നാല്‍ ഇവയെ വേട്ടയാടാന്‍ വരുന്നവയെ ഇല്ലാതാക്കാന്‍ അതിന് സാധിക്കില്ല. എലികളെ പോലുള്ളവയെ പിടിക്കാനേ അതുകൊണ്ട് സാധിക്കൂ.

English summary
snake fakes demise to avoid human touch goes viral, social media called it a drama queen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X